മോദി സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം ?
നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍
രാജ്യത്ത് കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയാണ് രാജ്യത്തെമ്പാടും ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം രാജ്യത്തെ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ട് മാഫിയയ്ക്കുനമെതിരെയുള്ള ശക്തമായ താക്കീത് തന്നെയാണെന്ന് പറയാതെ വയ്യ.
പെട്ടെന്നുണ്ടായ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് ശേഷം 14 ദിവസങ്ങള്‍ പിന്നിടുമ്പോഴും പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കുകള്‍ക്ക് മുമ്പിലുള്ള ക്യൂവിനും പണം പിന്‍വലിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിലുള്ള ക്യൂവിനും കുറവ് വന്നിട്ടില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുള്ള ഉദ്യേശ്യ ശുദ്ധിയെയും ഈ സാഹചര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സൈബറിടങ്ങളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അറിയാനുള്ള ശ്രമമാണ് വണ്‍ഇന്ത്യ നടത്തുന്നത്. സോഷ്യല്‍ മീഡിയില്‍ പുറത്തുവരുന്ന അഭിപ്രായങ്ങള്‍ക്കപ്പുറത്ത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിലയിരുത്തുന്നതിനുള്ള ശ്രമമാണ് സര്‍വ്വേ കൊണ്ട് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications