19ാം വയസില്‍ പിഎച്ച്ഡി, ആദ്യ മലയാളി; അപൂര്‍വ നേട്ടം സ്വന്തമാക്കി തനിഷ്‌ക് മാത്യു എബ്രഹാം
കാലിഫോര്‍ണിയ: 19ാം വയസില്‍ പി എച്ച് ഡി സ്വന്തമാക്കി മലയാളികള്‍ക്ക് അഭിമാനമായി ഡോ തനിഷ്‌ക് മാത്യു എബ്രഹാം. യൂണിവേഴ്‌സ്റ്റി ഓഫ് കാലിഫോര്‍ണിയ ഡേവിസില്‍ നിന്നാണ് തനിഷ്‌ക് 19ാം വയസില്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിംഗില്‍ പി എച്ച് ഡി സ്വന്തമാക്കിയത്. പി എച്ച് ഡി നേടാനുള്ള ശരാശരി പ്രായം 31 വയസാണ് എന്നിരിക്കെയാണ് തനഷ്‌ക് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി, ബയോമെഡിക്കല്‍ എന്‍ജിനിയറിംഗില്‍ പി എച്ച് ഡി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് തനിഷ്‌ക്. ജൂണ്‍ 15ന് ആയിരുന്നു ബിരുദദാന ചടങ്ങ് നടന്നത്. കുട്ടിക്കാലത്ത് തന്നെ മികച്ച അക്കാദമിക് വൈദഗ്ദ്ധ്യം തനിഷ്‌കിനുണ്ടായിരുന്നു. മെഡിക്കല്‍ നിര്‍മ്മിത ബുദ്ധി രംഗത്തേക്ക് തനിഷ്‌ക് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

image credit: Tanishq Abraham insta page
രണ്ട് വയസുള്ളപ്പോള്‍ തന്നെ പഠിക്കാനുള്ള അസാധാരണമായ അഭിരുചി തനിഷ്‌കിനുണ്ടായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. പഠനത്തോടുള്ള അസാധാരണ ഇഷ്ടം കാരണം തനിഷ്‌ക് 10ാം വയസില്‍ തന്നെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്തു. പതിന്നാലാം വയസിലാണ് പി എച്ച് ഡ് ഗവേഷണം ആരംഭിച്ചത്.
ഡയഗ്നോസ്റ്റിക് പാത്തോളജിക്കായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡോ റിച്ചാര്‍ഡ് ലെവന്‍സിന്റെ ശിക്ഷണത്തിലായിരുന്നു ഗവേഷണം. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ അദ്ദേഹത്തിന്റെ പിതാവ് ബിജു എബ്രഹാമും വെറ്ററിനറി ഡോക്ടറായ അമ്മ താജി എബ്രഹാമും എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്നു.
ഡീപ്പ് ലേണിംഗ് വിത്ത് സ്ലൈഡ്-ഫ്രീ മൈക്രോസ്‌കോപ്പി ഇമേജുകളുടെ വെര്‍ച്വല്‍ സ്റ്റെയിനിംഗ് എന്ന ഡോക്ടറല്‍ പ്രബന്ധം, മെഡിക്കല്‍ പ്രൊഫഷണലുകള്‍ വിവിധ രോഗങ്ങള്‍ കണ്ടെത്തുന്ന രീതിയില്‍ എ ഐയുടെ സാധ്യകള്‍ അന്വേഷിക്കുന്നു. മെഡിക്കല്‍ ഇമേജുകള്‍ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിപുലമായ അല്‍ഗോരിതങ്ങളുടെയും ആഴത്തിലുള്ള പഠന സാങ്കേതികതകളുടെയും പ്രയോഗത്തിലേക്ക് തനിഷ്‌കിന്റെ ഗവേഷണം മുന്നേറുകയാണ്. വളരെ കൃത്യമായി രോഗനിര്‍ണയം നടത്താന്‍ ഇത് ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്നു.
കോണ്‍ഫറന്‍സ് അടക്കമുള്ള നിരവധി പരിപാടികളില്‍ തനിഷ്‌ക് പങ്കെടുത്തിട്ടുണ്ട്. തന്റെ പി എച്ച് ഡി സമയത്ത് മെഡിക്കല്‍ എ ഐയുടെ സാധ്യത തിരിച്ചറിഞ്ഞ്, തനിഷ്‌ക്, മെഡിക്കല്‍ എ ഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഗവേഷണ കേന്ദ്രമായ മെഡിക്കല്‍ എ ഐ റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിരുന്നു.
തനിഷ്‌ക് ഈ പ്രായത്തില്‍ സ്വന്തമാക്കിയത് അസാമാന്യ നേട്ടമാണെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ഡേവിസ് വൈസ് പ്രൊവോസ്റ്റും ഡീനുമായ ജീന്‍-പിയറി ഡെല്‍പ്ലാങ്ക് പറഞ്ഞത്. ഇത്രയും ചെറിയ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കിയത് അവിശ്വസനീയമായി തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications