നടിയുമായി രൂപസാദൃശ്യം... ജോലി വരെ ഉപേക്ഷിച്ചു, ഇപ്പോള്‍ മാസം സമ്പാദിക്കുന്നത് 24 ലക്ഷം രൂപ!!
കൂടുതലും അഡള്‍ട്ട് കണ്ടന്റുകളാണ് ടെയ്‌ലര്‍ റയാന്‍ ക്രിയേറ്റ് ചെയ്യുന്നത്. ഇതില്‍ നിന്ന് വലിയ വരുമാനമാണ് റയാനെ തേടിയെത്തുന്നത്

സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ കാലത്ത് സെലിബ്രിറ്റികളുടെ രൂപസാദൃശ്യമുള്ള നിരവധി പേരെ കാണാറുണ്ട്. അവരെല്ലാം ക്ഷണ നേരം കൊണ്ടാണ് പ്രശസ്തരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ ഫോളോവേഴ്‌സും ഉണ്ട്. എന്നാല്‍ സെലിബ്രിറ്റികളുടെ രൂപസാദൃശ്യം കൊണ്ട് വരുമാനം നേടുന്നവര്‍ എത്ര പേരുണ്ടാകും. അധികം പേരുണ്ടാകില്ല എന്ന് ഉറപ്പാണ്.
അതില്‍ തന്നെ ഒരു മാസം 24 ലക്ഷം രൂപ വാങ്ങുന്ന ഒരു താരമുണ്ട്. ഹോളിവുഡ് നടി മേഗന്‍ ഫോക്‌സുമായി അസാമാന്യമായി മുഖസാദൃശ്യമുള്ള ബ്രിട്ടീഷുകാരിയായ പെണ്‍കുട്ടിയാണ് ഈ താരം. 25 കാരിയായ ടെയ്ലര്‍ റയാന്‍ ആണ് ഈ താരം. നേരത്തെ കോസ്റ്റ കോഫി, ആമസോണ്‍ എന്നിവിടങ്ങളില്‍ വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ടെയ്‌ലര്‍ റയാന്‍.

മേഗന്‍ ഫോക്‌സുമായി സാദൃശ്യം
ഇതിനിടെയാണ് മേഗന്‍ ഫോക്‌സുമായി തനിക്കുള്ള രൂപ സാദൃശ്യം ടെയ്‌ലര്‍ റയാന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഡെവോണിലെ ഇംഗ്ലീഷ് കൗണ്ടി നിവാസിയാണ് ടെയ്ലര്‍ റയാന്‍. അഞ്ച് വര്‍ഷം മുന്‍പാണ് ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് ടെയ്‌ലര്‍ റയാന്‍ ആരംഭിക്കുന്നത്. ഇതിനിടെ ആണ് തന്റെ രൂപം മേഗന്‍ ഫോക്‌സുമായി സാമ്യമുള്ളതാണ് എന്ന് തിരിച്ചറിയുന്നത്. ഇതോടെ ടെയ്‌ലര്‍ തന്റെ ജോലി ഉപേക്ഷിച്ചു.

വരുമാനം നാലിരട്ടി
പിന്നീട് കണ്ടന്റ് ക്രിയേറ്റേഴ്‌സിനുള്ള സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഓണ്‍ലി ഫാന്‍സ് ആയി ടെയ്‌ലാര്‍ റയാന്റെ പ്രധാന ഇടം. അഡള്‍ട്ട് കണ്ടന്റുകള്‍ക്ക് പേരുകേട്ട ഓണ്‍ലി ഫാന്‍സ് മറ്റ് വിനോദകാര്യങ്ങളിലും സജീവമാണ്. ഓണ്‍ലി ഫാന്‍സില്‍ തന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് തുടങ്ങിയതോടെ ടെയ്‌ലര്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഇത് ജനപ്രീതിയും വരുമാനവും വര്‍ധിക്കുന്നതിന് കാരണമായി.

ഇപ്പോള്‍ പ്രതിമാസം 24 ലക്ഷം രൂപ!
ആളുകള്‍ തന്റെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുക്കുന്നു എന്ന് മനസിലാക്കിയതോടെ ടെയ്‌ലര്‍ റയാന്‍ മേഗന്‍ ഫോക്‌സിന്റെ ശരീര ഭാഷയും അനുകരിക്കാന്‍ ശ്രമിച്ചു. താന്‍ മുടി നീട്ടിവളര്‍ത്താനും പൂച്ചക്കണ്ണ് ധരിക്കാനും തുടങ്ങി എന്ന് ടെയ്‌ലര്‍ റയാന്‍ പറയുന്നു. ഇപ്പോള്‍ ടെയ്‌ലര്‍ റയാന്‍ പ്രതിമാസം സമ്പാദിക്കുന്നത് 30,000 ഡോളര്‍ ആണ്, അതായത് 24 ലക്ഷം രൂപ. ടെയ്ലര്‍ ദിവസവും ഒമ്പത് മണിക്കൂര്‍ ആണ് കണ്ടന്റ് സൃഷ്ടിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നത്.

ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും
ചിലപ്പോള്‍ രാത്രി വൈകിയും പുലര്‍ച്ചെ 4 മണി വരെയും ഉണര്‍ന്നിരിക്കേണ്ടി വരും. 2007 ല്‍ മൈക്കല്‍ ബേ എന്ന സിനിമയില്‍ മേഗന്‍ ഫോക്സിന്റെ കഥാപാത്രം ചെയ്തത് പോലെ, ബ്രായും ഡെയ്സി ഡ്യൂക്കുകളും ധരിച്ച് കുനിഞ്ഞ് കാര്‍ ബോണറ്റ് തുറക്കുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഒരു ആരാധകന്‍ തനിക്ക് 500 ഡോളര്‍ നല്‍കിയതായും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതലും ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും ആണ് ടെയ്‌ലര്‍ പോസ്റ്റ് ചെയ്യുന്നത്.












Click it and Unblock the Notifications