Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവര്‍ക്ക് ചുവടുകള്‍ മറന്നുപോകും, എന്റെ മക്കള്‍ക്ക് വേണ്ടിയാണ് ചുവടുവച്ചത്'; ഹീതു ടീച്ചര്‍ പറയുന്നു

കൊച്ചി: ഭിന്നശേഷിക്കാരായ കുറച്ച് കുട്ടികളുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളരെ മനോഹരമായാണ് ഓരോ കുട്ടികളും സ്റ്റേജില്‍ നൃത്തം ചെയ്തത്. ഇതോടൊപ്പം കുട്ടികള്‍ക്ക് സ്റ്റെപ്പ് തെറ്റാതിരിക്കാന്‍ സ്റ്റേജിന് മുന്‍വശത്ത് ചുവടുകള്‍ വയ്ക്കുന്ന ടീച്ചര്‍മാരും ഇതോടൊപ്പം വൈറലായിരുന്നു. ഇപ്പോഴിതാ അന്ന് നൃത്തം ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് മനസുതുറക്കുകയാണ് അധ്യാപിക ഹിതു ലക്ഷ്മി.

1

നഴ്‌സറി പ്രായത്തിലുള്ള ഒരു കുട്ടി വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ കസേരയില്‍ ഇരിക്കുന്ന അമ്മ മനസിലെങ്കിലും നൃത്തം ചെയ്യും. അതുപോലെ എന്റെ മക്കള്‍ക്ക് വേണ്ടിയാണ് അന്ന് നൃത്തം ചെയ്തത്. അല്ലാതെ അതൊരു സംഭവമായി തോന്നുന്നില്ലെന്ന് ഹീതു ലക്ഷ്മി ടീച്ചര്‍ പറഞ്ഞു. വലിയ ആവേശത്തോടെയാണ് അവര്‍ സ്‌റ്റേജിലേക്ക് കയറിത്. എന്നാല്‍ അവര്‍ക്ക് സഭാകമ്പമുണ്ട്. അവര്‍ക്ക് ചുവടുകള്‍ മറന്നുപോകുമെന്നും ടീച്ചര്‍ പറയുന്നു.

2

ചുവട് തെറ്റിയാല്‍ അവരുടെ മനസ് വാടും. അറിയാവുന്നതുകൊണ്ടാണ് ഞാന്‍ ചുവടുകള്‍ വച്ചത്. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസമാണു കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബഡ്‌സ് റിഹാബിലിറ്റേഷന്‍ െസന്ററിലൂടെ ലക്ഷ്യമിടുന്നതെന്നും ഹീതു ടീച്ചര്‍ പറയുന്നു.

3

മുപ്പതു വിദ്യാര്‍ഥികളുണ്ട് ഇവിടെ. ഇതില്‍ പതിനഞ്ചു പേരാണ് സ്ഥിരമായി എത്തുന്നത്. പതിനഞ്ചു പേര്‍ തെറപ്പിക്ക് വേണ്ടിയാണ് എത്താറ്. ഇവര്‍ക്ക് ഹോം ബേസ്ഡ് എജ്യുക്കേഷന്‍ നല്‍കുന്നുണ്ട്. പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം തെറപ്പിയുടെ ഭാഗമാണ്. പാട്ടു പാടാനും നൃത്തം ചെയ്യാനും ഇവിടുത്തെ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്.

4

കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ചോ ആറോ പാട്ട് പഠിച്ചാണ് ഒാേരാ കുട്ടികളുമെത്തിയത്. ഒരു പാട്ട് കഴിയുമ്പോ ഒരു പാട്ട് കൂടി പാടാമെന്നെല്ലാം പറയും. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഡാന്‍സ് കളിക്കണമെന്നായി. ഒാേരാരുത്തരായി കളിക്കുന്നതിനു പകരം ഗ്രൂപ്പ് ഡാന്‍സ് നടത്താമെന്നു സംഘാടകര്‍ പറഞ്ഞു. അങ്ങനെ അപ്പോള്‍ത്തന്നെ സ്റ്റേജിനു പിന്നില്‍ നിന്നു ഞങ്ങള്‍ കുട്ടികളെ ചുവടു വയ്ക്കാന്‍ പഠിപ്പിച്ചതാണെന്ന് അധ്യാപിക പറഞ്ഞു.

5

അതേസമയം, നൃത്തം വൈറലായതിന് പിന്നാലെ അധ്യാപികമാരെ തേടി അഭിനന്ദന പ്രവാഹമാണ് എത്തിയത്. സദസിന് സമീപത്ത് വച്ച് നൃത്തമാടിയ ഹീതു ലക്ഷ്മി ടീച്ചര്‍ക്കാണ് അഭിനന്ദനങ്ങള്‍ എത്തിച്ചേര്‍ന്നത്. തന്റെ നൃത്തച്ചുവടുകള്‍ ഇങ്ങനെ വൈറലാകുമെന്ന് ടീച്ചര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് ഹീതു ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു.

6

എറണാകുളം പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ അധ്യാപികയാണ് ഹീതു ലക്ഷ്മി. പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നടത്തിയ അഴക് 2022 കലോത്സവത്തിലാണു ഹീതു ലക്ഷ്മിയുടെ വിദ്യാര്‍ഥികള്‍ ചുവടുകള്‍ വച്ചത്. യുവജനക്ഷേമ ബോര്‍ഡിന്റെയും വടക്കേക്കര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ ഭാഗമായാണു ഭിന്നശേഷി കലോത്സവം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+