viral Video: ആശുപത്രിയിലെ കട്ടിലിനടിയില്‍ ഒന്നൊന്നര മൂര്‍ഖന്‍..കണ്ടവരൊക്കെ ഞെട്ടി!!പിന്നെ നടന്നത് ഇങ്ങനെ
പാമ്പിനെ പേടിയില്ലാത്തവര്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാകു.. കാരണം കണ്ടാല്‍ തന്നെ പേടി തോന്നിപ്പോകും. പത്തി വിടര്‍ത്തുകയോ ചീറ്റുകയോ ചെയ്താല്‍ പിന്നെ പറയണ്ട. ഇനി ഇപ്പോള്‍ പാമ്പ് എങ്ങാനും കടിച്ചാല്‍ നമ്മള്‍ ചെല്ലുന്നത് എങ്ങോട്ടാ ആശുപത്രിയിലേക്കല്ലേ.
അപ്പോള്‍ ആശുപത്രിയില്‍ തന്നെ പാമ്പ് ഉണ്ടായാലോ അതും വാര്‍ഡിലെ ബെഡിന് അടിയില്‍..സംഭവം സത്യമാണ്..സംഭവം നടന്നത് ഹൈദരാബാദിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഹോസ്പറ്റലിലാണ്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

ആശുപത്രിയിലെ കട്ടിലിനടിയില്‍ നിന്ന് പാമ്പ് തെന്നി മാറുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഈ പാമ്പിനെ കൊണ്ട് ഒരു രക്ഷയുമില്ലാത്ത അവസ്ഥയായി പോയി. ആശുപത്രിയിലെ ആദ്യത്തെ സംഭവം അല്ല ഇത്. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പാമ്പിനെ കാണുന്നത്.

നേരത്തെ പാമ്പിനെ കണ്ടത് ഒക്ടോബര്‍ 13 ന് ആയിരുന്നു. സംഭവം നടന്നിട്ട് കുറേ ദിവസം ആയിട്ടില്ല. രോഗിയുടെ കൂടെ വന്ന ആള്‍ ആണ് പാമ്പിനെ കണ്ടത്. ശുചി മുറിക്കകത്ത് വെച്ചായിരുന്നു പാമ്പിനെ അയാള്‍ കണ്ടത്. മൂര്‍ഖന്‍ പാമ്പിനെ ആണ് കണ്ടത്. ശുചിമുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് രോഗികളിലും പരിചാരകരിലും ഒരുപോലെ പരിഭ്രാന്തി സൃഷ്ടിച്ചു.

ഇതിന് മുമ്പ് ഇവിടെ എലിയെ കണ്ടെത്തിയതായും പറയുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഐസിയുവില്‍ കിടന്നിരുന്ന രോഗിയെ എലികള്‍ കടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസിന്റെ കൈകളിലും കാലുകളിലും എലികള്‍ കടിച്ചതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും കാരണം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. സംഭവം അദ്ദേഹത്തെ ഗുരുതരാവസ്ഥയിലാക്കി. ആരോഗ്യ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് രോഗി മരിച്ചു.

മുമ്പും പാമ്പിനെക്കുറിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പണി കഴിഞ്ഞ് വിശ്രമിക്കുന്ന ഒരു സ്ത്രീയുടെ മുകളിലൂടെ മൂർഖൻ ഇഴഞ്ഞ് നീങ്ങിയ വീഡിയോ ആണ് വൈറലായത് എന്നാൽ ഈ സംഭവം ഉറങ്ങിക്കിടക്കുന്ന സ്ത്രീ അറിഞ്ഞിരുന്നില്ല. സ്ത്രീയുടെ ശശീരത്തിലൂടെ ഇഴഞ്ഞ് പാമ്പ് പോവുകയായിരുന്നു. പത്തിവിടർത്തി നിൽക്കുന്ന വീഡിയോ അന്ന് ഒരുപാട്പേർ ഷെയർെചെയ്തിരുന്നു












Click it and Unblock the Notifications