ഇത്തരം പുരുഷന്മാര്‍ നിങ്ങളെ ഉറപ്പായും ചതിച്ചിരിക്കും, തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്!!
സ്ത്രീകളെ പരിധിയിലധികം സ്‌നേഹിക്കുന്നു എന്ന് നടിക്കുന്ന പുരുഷന്മാരെ സൂക്ഷിക്കുന്നത് നല്ലതാണ്. എല്ലാ സ്ത്രീകളോടും ഇവര്‍ ഇത്തരത്തില്‍ തന്നെയാകും പെരുമാറുന്നത്. സ്ത്രീകളെ പ്രീതിപ്പെടുത്തുന്നതിന് മാത്രമായി സ്‌നേഹം നടിക്കുന്ന പുരുഷന്മാരെ ഈ ലക്ഷണങ്ങള്‍ വെച്ച് കണ്ടെത്താം.
പുരുഷന്മാര്‍ പല തരത്തിലുണ്ട്. എല്ലാ പുരുഷന്മാരും ഇത്തരക്കാര്‍ ആണെന്ന് പറയുന്നില്ല. കള്ളത്തരങ്ങള്‍ മറച്ചു വെയ്ക്കാന്‍ കഴിയുന്നവരാകും അമിത സ്‌നേഹം കാണിക്കുന്നത്.

മൊബൈല്‍ ഇന്‍ബോക്‌സ് കാലിയാണോ
കൂടുതല്‍ രഹസ്യങ്ങള്‍ മറച്ചു വെയ്ക്കുന്നവരാണ് മൊബൈല്‍ ഇന്‍ബോക്‌സ് കാലിയാക്കി വെയ്ക്കുന്നത്. ഇവര്‍ തങ്ങളുടെ മൊബൈല്‍ ഫോണും ആര്‍ക്കും നല്‍കില്ല. ഇത്തരക്കാരെ സൂക്ഷിക്കുന്നത് നല്ലതാണ്.

അടുപ്പം മാനസികമോ, ശാരീരികമോ?
നിങ്ങള്‍ക്ക് പുരുഷനോട് മാനസികമായി അടുപ്പം കാണിക്കുമ്പോള്‍ അവര്‍ അകന്നു മാറുകയും, നിങ്ങളോട് ശാരീരികമായി അടുപ്പം കാണിക്കുകയും ചെയ്യുന്നവരുടെ അടുത്ത് നിന്നും എത്രയും വേഗം രക്ഷപ്പെടുകയാണ് നല്ലത്.

അവസാന നിമിഷത്തില്‍ മാറ്റി പറയുന്നവര്‍
നിങ്ങളോട് പറയുന്ന കാര്യം അവസാന നിമിഷത്തില്‍ മാറ്റി പറയുന്നവരെ സൂക്ഷിക്കണം. മറന്നു പോയി, മാറ്റി വെയ്ക്കാം എന്നൊക്കെ പറയുന്നവര്‍ തീര്‍ച്ചയായും ചതിയന്മാരായിരിക്കും. ഇവര്‍ക്ക് നിങ്ങളേക്കാള്‍ നല്ല ഓപ്ഷന്‍ കിട്ടിയതായിരിക്കാം ചിലപ്പോള്‍ കാരണം.

നിങ്ങള്‍ എവിടെയെന്ന് അറിയണം, എന്നാല്‍ അവരെവിടെ പോയി?
നിങ്ങളെ നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്‍ എവിടെ പോയി, ആരുടെ കൂടെ എന്തിനു പോയി എന്നൊക്കെ അന്വേഷിക്കും. എന്നാല്‍ അവര്‍ എവിടെ, ആരുടെ കൂടെ പോയി എന്ന് ഒരിക്കലും തുറന്ന് പറയില്ല.

ബന്ധങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നു
നിങ്ങളുടെ സുഹൃത്തുക്കളെ അറിയാന്‍ ശ്രമിക്കുകയും അവരുടെ ബന്ധങ്ങളെ പരമാവധി മൂടി വെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരെ സൂക്ഷിക്കുക. ഇവര്‍ ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളെ സമീപ്പിക്കാനും മടിക്കില്ല.












Click it and Unblock the Notifications