സ്ത്രീയുടെ സെക്സ്, മിത്തും സത്യവും: അവളെക്കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ, നിങ്ങളുടെ ധാരണ എങ്ങനെ?

സ്ത്രീ ലൈംഗികതയെക്കുറിച്ച് പ്രബലമായിട്ടുള്ള ചില മിത്തുകളും അതിലെ സത്യങ്ങളും നോക്കൂ..

സെക്‌സ് എന്ന വാക്ക് തന്നെ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്. ഇത് സംബന്ധിച്ച സംശയങ്ങളും സ്വപ്‌നങ്ങളും തീരുന്ന പ്രശ്‌നമില്ല. ആവശ്യത്തിന് ലൈംഗിക വിദ്യാഭ്യാസം കിട്ടാതെ വളരുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ കൊച്ചുപുസ്തകങ്ങളിലും ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളിലുമാണ് സംശയം തീര്‍ക്കുന്നതെന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

Read Also: 'സെക്‌സിനിടെ സ്ത്രീകള്‍ ഒച്ചയുണ്ടാക്കുന്നത് ശരിക്കും രതിമൂര്‍ച്ച കിട്ടിയിട്ടല്ല, ആണുങ്ങളേ വെറുതെ മണ്ടന്മാരാകരുത്!

ഇത് പോലെ തന്നെ വളരെയധികം തെറ്റിദ്ധാരണകള്‍ നിലവിലുള്ള ഒരു വിഷയമാണ് സെക്‌സും സ്ത്രീയും. ലൈംഗികതയില്‍ പുരുഷനാണ് മേധാവിത്വം എന്ന് പറയുന്നത് പോലെ സ്ത്രീയെക്കുറിച്ച് അബദ്ധമായ ധാരണകള്‍ മാത്രം പുലര്‍ത്തുന്നവരും കുറവല്ല. സ്ത്രീ എപ്പോഴും കൊതിക്കുന്നത് സ്‌നേഹമാണോ അതോ സെക്‌സാണോ എന്ന് തുടങ്ങി സ്ത്രീ ലൈംഗികതയെക്കുറിച്ച് പ്രബലമായിട്ടുള്ള ചില മിത്തുകളും അതിലെ സത്യങ്ങളും നോക്കൂ..

ലൈംഗിക താല്‍പര്യം എങ്ങനെ

ലൈംഗിക താല്‍പര്യം എങ്ങനെ

പുരുഷന്റെ ലൈംഗിക താല്‍പര്യം തീവ്രമാണ്. എന്നാല്‍ സ്ത്രീകളുടെ ലൈംഗിക താല്‍പര്യം തീവ്രമല്ല. പൊതുവേയുള്ള ഒരു ധാരണയാണിത്. എന്നാല്‍ എന്താണ് സത്യം. സ്ത്രീയുടെ ലൈംഗിക താല്‍പര്യവും പുരുഷന്റെ പോലെ തന്നെ തീവ്രമാണ്. വികാരങ്ങളും അതെ. സമയം, സ്ഥലം, പങ്കാളിയുമായുള്ള അടുപ്പം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്ത്രീകള്‍ കുറച്ച് കൂടി ബോധവതികളായിരിക്കും എന്ന് മാത്രം.

പുരുഷനാണ് ആസ്വദിക്കുന്നത്

പുരുഷനാണ് ആസ്വദിക്കുന്നത്

സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് എപ്പോഴും സെക്‌സ് ആസ്വദിക്കുന്നത്. ഇതൊരു മുട്ടന്‍ നുണയാണ്. അല്ലെങ്കില്‍ തെറ്റിദ്ധാരണ. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത് കൊണ്ടായിരിക്കണം ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാന്‍ കാരണം. പുരുഷന്മാരെക്കാള്‍ നന്നായി സ്ത്രീകള്‍ സെ്ക്‌സ് ആസ്വദിക്കുന്നു എന്നാണ് യാഥാര്‍ഥ്യം.

പുരുഷന്‍ എപ്പോഴും തയ്യാറാണ്

പുരുഷന്‍ എപ്പോഴും തയ്യാറാണ്

പുരുഷന്‍ എപ്പോഴും ലൈംഗിക വേഴ്ച്ചയ്ക്ക് സന്നദ്ധനാണ് എന്നാണ് ഒരു സങ്കല്‍പം. ലൈംഗിക ഗവേഷകര്‍ പറയുന്നത് ഇത് ഒരു സങ്കല്‍പം മാത്രമാണ് എന്നാണ്. എല്ലായ്‌പ്പോഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നതിന്റെ അനന്തിരഫലമാണ് ഇത്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും സെക്‌സിന് സന്നദ്ധരാണ്. രണ്ടുപേരും എല്ലായ്‌പ്പോഴും സന്നദ്ധരല്ല എന്ന് മാത്രം.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറില്ല

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറില്ല

സ്ത്രീകള്‍ പൊതുവേ സ്വയംഭോഗം ചെയ്യാറില്ല എന്നൊരു വിശ്വാസമുണ്ട്. അത് പുരുഷന്മാര്‍ മാത്രം ചെയ്യുന്ന കാര്യമാണെന്നും. അഥവാ അങ്ങനെ ചെയ്യുന്നത് ചീത്ത പെണ്‍കുട്ടികളുടെ ശീലമാണെന്നും കരുതപ്പെടുന്നു. എന്നാല്‍ ഇതാണോ വാസ്തവം, അല്ല. ഗവേഷകര്‍ പറയുന്നത് പുരുഷന്മാരില്‍ എന്ന പോലെ സ്ത്രീകളിലും ഇതൊരു സ്വാഭാവിക സംഗതിയാണ് എന്നാണ്.

പുരുഷന് എത്ര കരുത്ത് വേണം

പുരുഷന് എത്ര കരുത്ത് വേണം

കുതിരയുടെ കരുത്തും വേഗതയുമുള്ള പുരുഷന്മാരൊക്കെ അശ്ലീല വിഡിയോകളിലെ കാഴ്ചയാണ്. യഥാര്‍ഥ ജീവിതത്തില്‍ ഏതെങ്കിലും സ്ത്രീകള്‍ സിനിമയില്‍ കാണുന്ന ദ്വയാര്‍ഥ ഡയലോഗിലേത് പോലെ പരാതി പറയാറുണ്ടോ. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ലൈംഗികതയുടെ കാര്യത്തിലേ ചിന്താഗതി പോലെ ഓരോരുത്തരിലും വ്യത്യസ്തമാരിക്കും ഇത് എന്ന് മാത്രം.

രതിമൂര്‍ച്ചയുടെ സമയം

രതിമൂര്‍ച്ചയുടെ സമയം

പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഒരേസമയം രതിമൂര്‍ച്ച ഉണ്ടായാല്‍ മാത്രമേ സെക്‌സ് വിജയിക്കൂ എന്നത് ഒരു മിത്ത് മാത്രമാണ്. എന്നാല്‍ സ്ത്രീക്ക് ആദ്യം രതിമൂര്‍ച്ച ഉണ്ടാകുന്നതാണ് പൊതുവെ അഭികാമ്യം. കാരണം, പുരുഷന് സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീകള്‍ക്ക് കഴിയും എന്നത് തന്നെ, എന്നാല്‍ പുരുഷന്മാര്‍ക്ക് പലപ്പോഴും ഇത് കഴിയാറില്ല.

ലിംഗവലിപ്പം പ്രധാനമോ?

ലിംഗവലിപ്പം പ്രധാനമോ?

ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിന് വലിയ പ്രാധാന്യമാണ് സ്ത്രീകള്‍ കൊടുക്കുന്നത് എന്നാണ് പലരും വിചാരിച്ച് വെച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് എത്രയോ ചികിത്സകരും നാട്ടിലുണ്ട്. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം. വലുപ്പമോ വേഗതയോ അല്ല ലൈംഗിക ബന്ധത്തിനിടെ കൊടുക്കുന്ന ശ്രദ്ധയും കരുതലുമാണ് ഒരു സ്ത്രീയെ ശരിക്കും തൃപ്തിപ്പെടുത്തുന്നത്.

സ്ത്രീയുടെ ലൈംഗിക സംതൃപ്തി

സ്ത്രീയുടെ ലൈംഗിക സംതൃപ്തി

സ്ത്രീയുടെ ലൈംഗിക സംതൃപ്തി എന്ന് പറഞ്ഞാല്‍ രതിമൂര്‍ച്ചയാണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. രതിമൂര്‍ച്ചയുണ്ടായി എന്ന് പങ്കാളിയെ കാണിക്കാന്‍ വേണ്ടി വലിയ ശബ്ദമുണ്ടാക്കുന്ന സ്ത്രീകളെപ്പറ്റി കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ഉണ്ടായിരുന്നു. പങ്കാളിക്ക് കുറ്റബോധം തോന്നണ്ട എന്ന് കരുതി ഇവര്‍ നടത്തുന്ന അഭിനയം മാത്രമാണത്രെ ഇത്.

പുരുഷന് മാത്രമേയുള്ളൂ അറിവ്

പുരുഷന് മാത്രമേയുള്ളൂ അറിവ്

ലൈംഗികതയെക്കുറിച്ച് പുരുഷന് നല്ല അറിവാണ്. ഈ അറിവ് പുരുഷന് മാത്രമേയുളളൂ - ഒന്നാം നമ്പര്‍ മണ്ടത്തരമാണ് ഇത്. കുലസ്ത്രീ സങ്കല്‍പമൊക്കെയുള്ളത് കൊണ്ടായിരിക്കണം നമ്മുടെ സാഹചര്യങ്ങളില്‍ ലൈംഗികകാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കാതിരിക്കുന്നത്. അല്ലെങ്കില്‍ പുരുഷനാണ് ഇതൊക്കെ തുടങ്ങേണ്ട് എന്ന തെറ്റിദ്ധാരണ കൊണ്ടാകാം.

സ്ത്രീക്ക് മാത്രം മതി മുന്നൊരുക്കം

സ്ത്രീക്ക് മാത്രം മതി മുന്നൊരുക്കം

ലൈംഗികബന്ധത്തിന് പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്നൊരു ധാരണ പൊതുവേ എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് തെറ്റാണ്. സ്ത്രീകളെ പോലെ തന്നെ സെക്‌സിന് താല്‍പര്യമേ ഇല്ലാത്ത അവസ്ഥ പുരുഷന്മാരിലും ഉണ്ട്. എന്നാല്‍ അവരത് പലപ്പോഴും പ്രകടിപ്പിക്കാറില്ല എന്ന് മാത്രം. സ്ത്രീയെപ്പോലെ തന്നെ ശാരീരികമായ തയ്യാറെടുപ്പ് പുരുഷനും ആവശ്യമാണ്. ഉദാഹരണത്തിന് ഉദ്ധാരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+