'ഡിസൈനര്‍ വജൈനകള്‍' ... ഞെട്ടിപ്പിക്കുന്ന സംഭവം ഇന്ത്യയില്‍ തന്നെ; സുന്ദരമാക്കാന്‍ ക്ലിനിക്കും
ജനനേന്ദ്രിയങ്ങളുടെ സൗന്ദര്യം അടുത്ത കാലം വരെ ഇന്ത്യയില്‍ ഒരു ചര്‍ച്ച ആയിരുന്നില്ല. എന്നാല്‍ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍
പണ്ടൊരിക്കല്‍ വജൈന ടൈറ്റനിങ് ജെല്ലിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സിനിമ താരം അപര്‍ണ ഗോപിനാഥ് കേട്ട തെറിവിളികള്‍ക്ക് കണക്കില്ല. നമ്മുടെ നാട്ടില്‍ ഇപ്പോഴും അത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് തന്നെ വലിയ പ്രശ്‌നമാണ്.
ആണുങ്ങളുടെ 'മോര്‍ണിങ് സെക്‌സിനോടുള്ള' കൊതിയുടെ ഗുട്ടന്‍സ് കണ്ടെത്തി.... സ്ത്രീകളുടെ രാത്രിപ്രണയവും
2009 അഭിനയിച്ച പരസ്യം വിവാദമായത് 2012 ല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളോട് അന്ന് പൊട്ടിത്തെറിച്ച സദാചാര വാദികള്‍ എങ്ങനെ പ്രതികരിക്കും എന്നാണ് സംശയം.
'ഡിസൈനര്‍ വജൈനകള്‍' തയ്യാറാക്കി നല്‍കുന്ന ഒരു ക്ലിനിക്കിനെ കുറച്ചാണ് വാര്‍ത്ത. ദൂരെയൊന്നും അല്ല, ഇന്ത്യയില്‍ തന്നെ.

ജനനേന്ദ്രിയങ്ങള്‍ 'ഫാഷനബിളും കംഫര്‍ട്ടബിളും' ആക്കുന്ന രീതി പല വിദേശ രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്. ഇതിന്റെ സദാചാര വശങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടാറും ഉണ്ട്.

വിദേശങ്ങളില്‍ മാത്രമല്ല, ഇപ്പോള്‍ ഇന്ത്യയിലും 'ഡിസൈനര്‍ വജൈനകള്‍ക്ക്' ഡിമാന്റ് കൂടിക്കൂടി വരികയാണ് എന്നോണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴും വലിയൊരു വിഭാഗത്തിന് എന്താണ് സംഗതി എന്ന് പിടികിട്ടിയിട്ടില്ല.

ജനനേന്ദ്രിയം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പോലും പലരും ചോദിക്കുന്നുണ്ട്. ജന്മനാ കിട്ടിയ കാര്യങ്ങളില്‍, ആരോഗ്യപ്രശ്‌നമൊന്നും ഇല്ലെങ്കില്‍, ഭംഗിയാക്കാന്‍ വേണ്ടി മാത്രം കത്രിക വയ്ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരും ഉണ്ട്.

ഡോ സേജല്‍ ദേശായി എന്ന പേര് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഒന്ന് തിരഞ്ഞാല്‍ ആര്‍ക്കും പിടികിട്ടും. ഇന്ത്യയില്‍ 'വജൈനല്‍ മോഡിഫിക്കേഷന്‍' ശസ്ത്രക്രിയകളുടെ അപോസ്തലയാണ് സേജല്‍ ദേശായി.

കന്യകാത്വം എന്നത് വളെ സങ്കീര്‍ണമായ ഒരു വിഷയമാണ്. ശാരീരികമായി കന്യകാത്വം വീണ്ടെടുക്കാന്‍ പോലും സേജല്‍ ദേശായിയുടെ ക്ലിനിക്കില്‍ ശസ്ത്രക്രിയുണ്ട്.

വിവാദമുണ്ടാക്കിയ 18 പ്ലസ് എന്ന പരസ്യത്തില്‍ ഒരു ജെല്ലിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ തന്നെ ഇത് സാധ്യമാക്കാനാകും എന്നാണ് സേജല്‍ ദേശായി പറയുന്നത്.

പ്രധാനമായും പ്രസവിച്ച സ്ത്രീകളാണ് ഇത്തരം ശസ്ത്രക്രയികള്‍ക്കായി എത്തുന്നത് എന്നാണ് പറയുന്നത്. ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാനാണത്രെ ഇവര്‍ സേജല്‍ ദേശായിയുടെ ക്ലിനിക്കിനെ സമീപിക്കുന്നത്.

വജൈനല്‍ സര്‍ജറിയിലൂടെ 'ബാര്‍ബി ലുക്ക്' സ്വന്തമാക്കൂ എന്നാണ് ഇവര്‍ പറയുന്നത്. പേര് കേട്ട് ഞെട്ടണ്ട, ഒരു നവജാത ശിശുവിന്റേത് പോലെയുള്ള ജനനേന്ദ്രിയം ആക്കി മാറ്റാം എന്നാണ് അവകാശവാദം.

ശസ്ത്രക്രിയയിലൂടെ പ്രസവത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ജനനേന്ദ്രിയത്തെ എത്തിക്കാമെന്നോ, ലൈംഗിക സംതൃപ്തി വര്‍ദ്ധിപ്പിക്കാമെന്നോ കൃത്യമായി പറയാന്‍ കഴിയില്ല. ഇക്കാര്യം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ഇല്ല.

ഏറ്റവും കൂടുതല്‍ നടക്കുന്ന രണ്ട് ശസ്ത്രക്രിയകളാണ് വജൈനോപ്ലാസ്റ്റിയും ലാബിനോപ്ലാസ്റ്റിയും. മുമ്പ് സൂചിപ്പിച്ച ജെല്ലിനേക്കാളും ഫലപ്രദമാണ് വജൈനോപ്ലാസ്റ്റി എന്നാണ് പറയുന്നത്. രൂപഭംഗി വര്‍ദ്ധിപ്പിക്കാനുള്ളതാണ് ലാബിനോപ്ലാസ്റ്റി.

ചില സ്ത്രീകള്‍ ഭര്‍ത്താവിനുള്ള വിവാഹവാര്‍ഷിക സമ്മാനമായാണത്രെ ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്. ചിലര്‍, ആരോഗ്യ പ്രശ്‌നങ്ഹള്‍ പരിഹരിക്കാനും.

സേജല്‍ ദേശായി ഇന്ത്യയില്‍ പരീക്ഷണം നടത്തി കണ്ടെത്തിയ കാര്യം ഒന്നും അല്ല ഇത്. നാല് വര്‍ഷം മുമ്പ് ലോസ് ആഞ്ജലീസില്‍ പോയി ശസ്ത്രക്രിയക്കുള്ള പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

ജനനേന്ദ്രിയങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശസ്ത്രക്രിയകള്‍ സ്ത്രീകളില്‍ മാത്രമല്ല നടക്കുന്നത്. പുരുഷന്‍മാരും ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളിലെ ചേലാകര്‍മ്മം ലോകവ്യാപകമായിത്തന്നെ അതി ശക്തമായി എതിര്‍ക്കപ്പെടുന്നുണ്ട്. വജൈനോപ്ലാസ്റ്റിയും ലാബിനോയപ്ലാസ്റ്റിയും എല്ലാം ഈ വിഭാഗത്തില്‍ തന്നെ പെടില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല.

എന്തൊക്കെ പറഞ്ഞാലും ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് കൂടിവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഒക്ടോബറില്‍ ഗുഡ്ഗാവില്‍ വച്ച് ഒരു അന്താരാഷ്ട്ര വര്‍ക്ക്‌ഷോപ്പും നടക്കുന്നുണ്ട്.












Click it and Unblock the Notifications