Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- എന്റെ പിള്ളേരെ തൊടുന്നോടാ!? കുഞ്ഞുങ്ങള്‍ക്കരികിലെത്തിയ യുവാവിനെ 'പറപ്പിച്ച്' അമ്മത്താറാവ്

സോഷ്യല്‍ മീഡിയ എപ്പോഴും കൗതുകം നിറഞ്ഞ കാഴ്ചകളാല്‍ സമ്പന്നമാണ്. വിനോദവും വിജ്ഞാനവും ആകാംക്ഷയും ജനിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമ്മമാരുടെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹം അവര്‍ണ്ണനീയമാണ്. ഏത് ജീവി വിഭാഗത്തിലാണെങ്കിലും അതിന് മാത്രം യാതൊരു മാറ്റവുമില്ല. അത്തരത്തില്‍ ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ അപരിചിതരില്‍ നിന്ന് രക്ഷിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

1

തന്റെ കുങ്ങുങ്ങളുടെ അടുത്തേക്ക് വന്ന ഒരാളെ കൊത്തി ഓടിക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മത്താറാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. യു ഓള്‍ഡ് ഗയ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ ആദ്യം പങ്കുവെക്കപ്പെട്ടത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. ഒരു അമ്മ തന്റെ മക്കള്‍ക്ക് അപകടം സംഭവിച്ചേക്കും എന്ന് തോന്നിയാല്‍ എത്രത്തോളം ആക്രമണകാരിയായിരിക്കുമെന്നാണ് ഈ വീഡിയോ കാണിക്കുന്നത്.

2

രണ്ട് വലിയ താറാവുകള്‍ റോഡിന് അരികിലുള്ള ഒരു നടപ്പാതയിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളെ ചുമന്ന് നടക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇത് കണ്ട ഒരാള്‍ റോഡ് ക്രോസ് ചെയ്ത് നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന താറാവ് കുട്ടികളുടെ കൂട്ടത്തിനടുത്തേക്ക് പോകുകയാണ്. ശേഷം ഇയാള്‍ താറാവ് കുട്ടികള്‍ക്ക് സമീപം കുനിഞ്ഞ് നിന്ന് താറാവുകളെ കൈയിലെടുക്കാന്‍ നോക്കുന്നു.

3

എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന രണ്ട് വലിയ താറാവുകളും അപകടം മണത്ത് പെട്ടെന്ന് തന്നെ താറാവ് കുട്ടികള്‍ക്ക് അടുത്തേക്ക് വരുന്നതായി കാണാം. ഇതോടെ ഇയാള്‍ പേടിച്ച് പിന്‍വാങ്ങുമ്പോള്‍ വലിയ താറാവില്‍ ഒന്ന് ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയും കൊത്താനായി പാറുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇയാള്‍ ഓടി മാറാന്‍ ശ്രമിക്കുമ്പോള്‍ താറാവ് ഇയാളെ പിന്തുടര്‍ന്ന് കൊത്താനായി ആയുകയാണ്.

4

ആ തെരുവിലുടനീളം അയാളെ ഓടിച്ചിട്ട് പിന്തുടര്‍ന്ന് കൊത്താന്‍ വേണ്ടി പാഞ്ഞടുക്കുന്ന താറാവിനെ ആണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. മറ്റുള്ളവരുടെ കുട്ടികളെ വെച്ച് കളിക്കരുത് എന്ന ക്യാപ്ഷനോടെയാണ് യു ഓള്‍ഡ് ഗയ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം വീഡിയോ ചിത്രീകരിച്ച സ്ത്രീ ഇയാളുടെ ഓട്ടം കണ്ട് നിര്‍ത്താതെ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+