കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകമ്പടിയും ഇല്ല..സൗജന്യവും വേണ്ട..ക്യൂ നിന്ന് ടിക്കറ്റെടുത്ത് മൂന്നാര്‍ കണ്ട് മന്ത്രിയും കുടുംബവും

Google Oneindia Malayalam News

ആളും പടയും ഒന്നുമില്ലാതെ വളരെ സിംപിളായി വന്ന് മൂന്നാറിന്റെ സൗന്ദര്യം ഒക്കെ ആസ്വദിച്ച് സിംപിളായി മടങ്ങിപ്പോയി...ഈ പറഞ്ഞുവരുന്നത് ഒരു മന്ത്രിയെക്കുറിച്ചാണ് കേട്ടോ...

സാധാരണക്കാർ‌ക്കൊപ്പം ക്യൂ നിന്ന് സന്ദർശനത്തിനായി ടിക്കെറ്റുത്ത് അവർക്കൊപ്പം തന്നെ ബസിലും കയറിയാണ് ഈ മന്ത്രി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിച്ചത്. ഇനി ആരെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നോക്കാം.

minster

സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ വി വി ഐ പി പരിവേഷങ്ങളോ ഒന്നും തന്നെ ഇല്ലാതെയാണ് മന്ത്രി ക്യൂവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത്. സർക്കാറിൻറെ സൗജന്യം ലഭിക്കുമായിരുന്നിട്ടും ഇതൊന്നും വേണ്ടാ എന്ന് വെച്ച് സാധരണക്കാർ ചെയ്യുന്നത് പോലെ ചെയ്തത് ഒഡീഷ മന്ത്രിയാണ്.

ഒഡീഷ ഭക്ഷ്യ സഹകരണ ഉപഭോക്തൃ ക്ഷേമ വകുപ്പ് മന്ത്രി അത്തനുസബീ സാക്ഷി നായകാണ് കുടുംബസമേതം രാജമല സന്ദർശിച്ചത്. ഇന്നലെ രാവിലെയാണ് മന്ത്രിയും കുടുംബവും സർക്കാരിൻറെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് അകമ്പടിയോടെ രാജമല അഞ്ചാംമൈലിൽ എത്തിയത്.

പ്രത്യേക പാസ് എടുത്ത് സൗജന്യമായി ഔദ്യോഗിക വാഹനത്തിൽ സന്ദർശക സോണിൽ എത്തിക്കാമെന്ന് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് മന്ത്രി പറഞ്ഞു. , വാഹനത്തിൽ നിന്നിറങ്ങി ടിക്കറ്റ് കൗണ്ടറിൽ എത്തിയ അദ്ദേഹം മറ്റ് വിനോദ സഞ്ചാരികൾക്കൊപ്പം ക്യൂവിൽ നിന്ന് അകമ്പടി വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുള്ള ടിക്കറ്റുകൾ എടുക്കുകയും ചെയ്തു.

ഇതിന് ശേഷം പൊലീസ് ഉദ്യോസ്ഥർക്കൊപ്പം വനം വകുപ്പിൻറെ സഞ്ചാരികളെ കൊണ്ട് പോകുന്ന ബസിൽ കയറി സന്ദർശക സോണിൽ എത്തി. മറ്റ്സന്ദർശകർക്കൊപ്പം അദ്ദേഹം രാജമല സന്ദർശിച്ച് അദ്ദേഹം മടങ്ങി. മന്ത്രിയും കുടുംബവും ബസിൽ യാത്ര ചെയ്യുന്നതറിഞ്ഞ് അസി.വൈൽഡ് ലൈഫ് വാർഡൻ ജോബ്.ജെ.നേര്യം പറമ്പിൽ പിന്നാലെ എത്തി ഒദ്യോഗിക വാഹനത്തിലോ, വനം വകുപ്പിൻറെ പ്രത്യേക വാഹനത്തിലോ യാത്ര ചെയ്യാൻ ക്ഷണിച്ചു. എന്നാൽ ഈ ക്ഷണവും മന്ത്രി നിരസിച്ചു.

ബുധനാഴ്ചയാണ് മന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി മൂന്നാറിൽ എത്തിയത്. പോതമേട്ടിലെ സ്വകാര്യ റിസോർട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഇന്ന് കുടുംബസമേതം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും. എല്ലാത്തരം സൗകര്യവും കിട്ടുമായിരുന്നിട്ടും അതൊന്നും വേണ്ടെന്ന വെച്ച് സാധാരണക്കാർക്ക് കിട്ടുന്ന അതേ അവകാശം മാത്രം ഉപയോ​ഗിച്ച് മന്ത്രിയുടെ പെരുമാറ്റം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്..

English summary
The Odisha minister and his family visited Rajamala, Munnar without using any privileges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X