കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടനിറം പറയും നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം: ഇഷ്ടനിറം ചുവപ്പെങ്കില്‍ ഊര്‍ജ്ജസ്വലരായിരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
നിങ്ങളുടെ ഇഷ്ടനിറം ഏത്? ചിലത് അറിഞ്ഞിരിക്കണം | Oneindia Malayalam

ഇഷ്ടപ്പെട്ട നിറങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും. എന്നാല്‍ നിറങ്ങള്‍ക്കും ചില മനഃശാസ്ത്രങ്ങളുണ്ട്. ഓരോ വ്യക്തികളും ഇഷ്ടപ്പെടുന്ന ഓരോ നിറങ്ങള്‍ക്ക് പിന്നില്‍ മനശാസ്ത്രവുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇഷ്ടപ്പെട്ട നിറത്തെക്കുറിച്ച് അറിഞ്ഞാല്‍ വ്യക്തിയെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും ഗവേഷകരും മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നു. ഒരു പ്രത്യേക നിറത്തിന്‍റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിച്ചില്ലെങ്കിലും ഇതെല്ലാം വ്യക്തിയില്‍ ഒളിഞ്ഞിരിക്കുമെന്നാണ് കണ്ടെത്തല്‍.

റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!! റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!!

സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംസന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

 നീലയെങ്കില്‍ ശാന്തരായിരിക്കും

നീലയെങ്കില്‍ ശാന്തരായിരിക്കും

ഇഷ്ടനിറം നീലയായിട്ടുള്ള വ്യക്തികള്‍ പൊതുവേ ശാന്തരും വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കും. പുറമേ ശാന്തമായിരിക്കുമെങ്കിലും ഇത്തരക്കാരുടെ ഉള്ളില്‍ കടലുപോലെ അലകള്‍ നിറഞ്ഞതായിരിക്കും. വളരെ സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ ചുറ്റുമുള്ളവരോട് ലാളനയും അടുപ്പവും സൂക്ഷിക്കുന്നവരായിരിക്കും.

 പച്ചനിറത്തില്‍

പച്ചനിറത്തില്‍


ചുറ്റുമുള്ളവരോട് ഇഷ്ടവും കരുതലും പ്രകടിപ്പിക്കുന്നവരായിരിക്കും പച്ച ഇഷ്ട നിറമായിട്ടുള്ളവര്‍. പ്രാക്ടിക്കല്‍ മനോഭാവമുള്ള ഇത്തരക്കാര്‍ ജീവിതത്തില്‍ എപ്പോഴും അനുസരണാ ശീലവും സുസ്ഥിരതയും പ്രകടിപ്പിക്കുന്നവരായിരിക്കും.

 ചുവപ്പ് നിശ്ചയദാര്‍ഢ്യത്തിന്‍റെ നിറം

ചുവപ്പ് നിശ്ചയദാര്‍ഢ്യത്തിന്‍റെ നിറം


ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ഉറച്ച മനസ്സും ചിന്താഗതിയും ഉള്ളവരായിരിക്കും. ഊര്‍ജ്ജസ്വലരായിരിക്കുന്ന ഇവര്‍ വളരെ ശ്രദ്ധാലുക്കളും എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കുന്നവരുമായിരിക്കും. മത്സരബുദ്ധിയുള്ള ഇക്കൂട്ടര്‍ ലക്ഷ്യബോധമുള്ളവരുമായിരിക്കും. എവിടെ തിളങ്ങാനുള്ള അവസരം ലഭിച്ചാലും നഷ്ടപ്പെടുത്താത്ത ഇത്തരക്കാര്‍ എവിടെയും ശ്രദ്ധാകേന്ദ്രമാവാനാണ് ശ്രമിക്കുക.

 കറുപ്പില്‍

കറുപ്പില്‍


കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ഉറച്ച നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കും. അധികാരവും അഭിമാനവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നതിന് ഒരു കാര്യങ്ങളെയും ഭയക്കാത്ത പ്രകൃതക്കാരായിരിക്കും. മറ്റുള്ളവര്‍ക്ക് മേല്‍ അധികാരവും ആധിപത്യവും സ്ഥാപിക്കുന്ന ഇത്തരക്കാര്‍ തങ്ങളെ ആരും നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല. സ്വന്തം ശൈലിയില്‍ നിന്ന് മാറി ചിന്തിക്കാനോ ഇവര്‍ തയ്യാറാവില്ല.

 വെള്ള നിറം സമാധാനത്തിന്‍റേത് മാത്രമോ

വെള്ള നിറം സമാധാനത്തിന്‍റേത് മാത്രമോ


വെള്ള നിറം ഇഷ്ടപ്പെടുന്നവര്‍ ലളിതമായ ജീവിതവും വൃത്തിയും ഇഷ്ടപ്പെടുന്നവരാണ്. ഭാവിജീവിതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കും വെള്ളനിറം ഇഷ്ടപ്പെടുന്നവര്‍. തങ്ങള്‍ സന്തോഷിക്കുന്നില്ലെങ്കിലും മറ്റുള്ളവര്‍ സന്തോഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. സ്വതന്ത്ര ചിന്താഗതിയുള്ള ഇത്തരക്കാര്‍ ഒറ്റയ്ക്ക് കുറേ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.

 ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍

ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍

ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍ അനുസാരണാശീലമുള്ളവരും ശാന്തരുമായിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്ന മനോഭാവമായിരിക്കും ഇത്തരക്കാരുടേത്. നല്ല സുഹൃത്തും, നല്ല രക്ഷിതാവും നല്ല പങ്കാളിയുമാവാന്‍ കഴിവുള്ളവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍. കഠിനാധ്വാനികളായ ഇവര്‍ തങ്ങളോട് അടുപ്പം സൂക്ഷിക്കുന്നവരോട് ആത്മാര്‍ത്ഥത കാണിക്കുന്നവരുമാണ്.

 മഞ്ഞയെ പുച്ഛിച്ച് തള്ളണ്ട

മഞ്ഞയെ പുച്ഛിച്ച് തള്ളണ്ട


പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനും ഇഷ്ടപ്പെടുന്നവരാണ് മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍. എപ്പോഴും സന്തോഷം ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ റൊമാന്‍റിക്കായിരിക്കും. നന്നായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ തങ്ങളുടെ ഉള്ളിലെ അഗ്നിയെ ഒരു ചിരിക്ക് പിന്നില്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കും.

 പിങ്ക് കുട്ടികളുടെ നിറമല്ല

പിങ്ക് കുട്ടികളുടെ നിറമല്ല


സ്നേഹവും ദയാവായ്പും ഉള്ളവരായിരിക്കും പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍. റൊമാന്‍റിക് ആയി കാണപ്പെടുന്ന ഇത്തരക്കാര്‍ക്ക് കുട്ടികളുടെ സ്വഭാവമായിരിക്കും.

 പര്‍പ്പിള്‍

പര്‍പ്പിള്‍


കലാകാരന്മായിരിക്കും പര്‍പ്പിള്‍ നിറം ഇഷപ്പെടുന്നവര്‍. പൊതുവേ ഭക്തി കൂടുതലുള്ള ഇത്തരക്കാര്‍ ജീവിതത്തിന്‍രെ അര്‍ത്ഥം തിരഞ്ഞ് പോകുന്നവരുമായിരിക്കും. എല്ലാക്കാര്യങ്ങളോടും നിരീക്ഷണ പാടവം സൂക്ഷിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ സ്വഭാവം അളക്കുന്നതിനുള്ള കഴിവും ഉണ്ടായിരിക്കും.

 സില്‍വര്‍

സില്‍വര്‍

ചിന്തകരും സര്‍ഗ്ഗാത്മക ശേഷിയുള്ളവരുമായിരിക്കും സില്‍വര്‍ നിറം ഇഷ്ടപ്പെടുന്നവര്‍. എല്ലാക്കാര്യങ്ങളെയും പ്രത്യേക വീക്ഷണ കോണില്‍ നിന്ന് നോക്കിക്കാണാന്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ അനുഭവ സമ്പത്ത് ഉണ്ടായിരിക്കും. എപ്പോഴും ആത്മാര്‍ത്ഥതയുള്ള ചിരിയുമായാണ് മറ്റുള്ളവരെ നേരിടുക.

സ്വര്‍ണ്ണം പോലെ തന്നെ

സ്വര്‍ണ്ണം പോലെ തന്നെ


എല്ലാ സമയത്തും ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്വര്‍ണ്ണം നിറം ഇഷ്ടപ്പെടുന്ന വ്യക്തികള്‍. തിളങ്ങാനുള്ള ഓരോ അവസരങ്ങളും കാത്തിരുന്ന് ഉപയോഗപ്പെടുത്തുന്ന ഇത്തരം വ്യക്തികള്‍ക്ക് നേതൃത്വ പാടവവും ഉണ്ടായിരിക്കും. ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും ഇവരുടെ കൈമുതലായിരിക്കും.

English summary
There’s a psychological reason behind everything we like or dislike in our lives, and our favorite color is no exception. Your favorite color can say a lot more about you than you think.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X