ഡെലിവെറി ചാര്‍ജ് കേട്ട് ഞെട്ടണ്ട,ഓണ്‍ലൈന്‍ പര്‍ച്ചേസിങില്‍ പണം ലാഭിക്കാം
ഓണ്‍ലൈന്‍ പര്‍ച്ചേസിങിന്റെ കാലമാണല്ലോ. ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മാത്രം മതി. സാധനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടില്‍ എത്തും.
ഓണ്‍ലൈന്‍ പര്‍ച്ചേസിങിന്റെ കാലമാണല്ലോ. ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മാത്രം മതി. സാധനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടില്‍ എത്തും. എന്നാല്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിങ് രംഗത്ത് തട്ടിപ്പുകളും നടക്കുന്നുണ്ട്.
ബാങ്ക് കാര്‍ഡിന്റെ പാസ്വേഡ് കണ്ടെത്തി തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ കുറച്ച് ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ ഓണ്‍ലൈനില്‍ പര്‍ച്ചേസിങിലെ സൗകര്യങ്ങള്‍ പോലെ മറ്റെവിടെയും കിട്ടില്ല.
ഓണ്‍ലൈന്‍ പര്‍ച്ചേസിങിലൂടെ പണം ലാഭിക്കാനുള്ള ചില പൊടി കൈകളാണ്. പക്ഷേ പണം ലാഭവും സൗകര്യവും മാത്രമല്ലല്ലോ, ഗുണമേന്മയുള്ള സാധനങ്ങളും കൈയില്‍ കിട്ടണം. അതിന് വേണ്ടി ഇത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കണം..

ഓഫറുകള്‍ ഒത്തിരിയുണ്ട്
ഓണ്‍ലൈനില്‍ ഓഫറുകളുടെ പെരുമഴ പെയ്യാറുണ്ട്. കൂപ്പണുകളും ഡിസ്‌കൗണ്ടുകളും അങ്ങനെ ഒത്തിരി ഓഫറുകള്‍. അതുക്കൊണ്ട് തന്നെ മേജര്‍ ഷോപ്പിങ് സൈറ്റുകള്‍ എപ്പോഴും ശ്രദ്ധിക്കണം.

ഒരു താരതമ്യം ആവശ്യമാണ്
എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും എപ്പോഴും കയറി ഇറങ്ങുക. സൈറ്റുകളിലെ ഓഫറുകളും ഡിസ്‌കൗണ്ടുകളും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഒരു പരിധി വരെ നിങ്ങളുടെ പണം സേവ് ചെയ്യാന്‍ സഹായിക്കും.

ലൈവ് ചാറ്റ്
ഡിസ്‌കൗണ്ട് ഓഫറുകള്‍ക്കായി ലൈവ് ചാറ്റുകള്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ വാങ്ങിക്കുന്ന ഓണ്‍ലൈന്‍ സാധനങ്ങള്‍ക്ക് എത്ര ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് കൃത്യമായി അറിയാന്‍ സാധിക്കും.

ഡെലിവെറി ചാര്‍ജ്
ഓണ്‍ലൈന്‍ പര്‍ച്ചേസിങില്‍ ഞെട്ടിക്കുന്നത് ഡെലിവറി ചാര്‍ജാണ്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഡെലിവെറി ചാര്‍ജ് ഒഴിവാക്കാന്‍ കഴിയും. ഡെലിവെറി ചാര്‍ജ് കുറവായതും സൗജന്യ ഡെലിവെറി ചാര്‍ജ് നിരക്കുമുള്ള ഓഫറുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.












Click it and Unblock the Notifications