ഒന്നാം വട്ടം ചെയ്തപ്പോള്‍... ആദ്യമായി സെക്‌സിന് ഒരുങ്ങുന്ന യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങൾ!

  • By: Kishor
Subscribe to Oneindia Malayalam

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്നാണ് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുളത്. ആദ്യത്തെ സെക്‌സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് പോകില്ല എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ ആദ്യത്തെ സെക്‌സ് എന്നത് ചില്ലറക്കളിയല്ല.

Read Also: Read Also: പീഡനത്തിന് ഇരയായ എട്ട് വയസ്സുകാരിക്ക് രതിമൂര്‍ച്ച, അതോര്‍ത്ത് സ്ഥിരം സ്വയംഭോഗം... അച്ഛനും അമ്മയും വരെ കണ്ടു!

എവിടെ നിന്നാണ് നമ്മുടെ കുട്ടികള്‍ക്ക് ലൈംഗിക വിവരങ്ങള്‍ കിട്ടുന്നത്. സമപ്രായക്കാരായ കൂട്ടുകാരോട് അവര്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അവര്‍ക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകില്ല. പിന്നെയുള്ളത് മുതിര്‍ന്ന കൂട്ടുകാര്‍, മൂത്ത സഹോദരങ്ങള്‍. അച്ഛന്‍, അമ്മ തുടങ്ങിയവര്‍ സെക്‌സിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കാറുണ്ടോ. ഉണ്ടെങ്കില്‍ തന്നെ വളരെ അപൂര്‍വ്വം.

Read Also: മുസ്ലിം യുവതികളുടെ നഗ്നചിത്രമെടുത്ത് തീവ്രവാദികള്‍ക്ക് അയച്ചുകൊടുക്കും.. ഭയങ്കരം തന്നെ ഈ വ്യാജ ഡോക്ടറുടെ മോഡസ് ഓപ്പറാണ്ടി!

പിന്നെയുള്ളത് ക്ലാസ് മുറികളാണ്. ജനനേന്ദ്രിയങ്ങളുടെ പേര് പോലും പറയാന്‍ നാണമുള്ള ഒരു ബയോളജി ടീച്ചര്‍. കായും പൂവും വരച്ച് അടയാളപ്പെടുത്തി പാഠഭാഗം ഓടിച്ച് തീര്‍ത്ത് രക്ഷപ്പെട്ടു എന്ന് ആശ്വസിക്കുന്ന ക്ലാസ് മുറികളില്‍ നിന്നും ഗുണകരമായ ഒന്നും കുട്ടികള്‍ക്ക് കിട്ടില്ല എന്നതുറപ്പ്.

Read Also: ലൈംഗിക ബന്ധത്തിനിടെ 'അലറിവിളിക്കുന്ന' സ്ത്രീകള്‍ക്ക് ശരിക്കും രതിമൂര്‍ച്ച കിട്ടുന്നുണ്ടോ? ജി സ്പോട്ട് പോലൊരു മണ്ടത്തരം?

എന്നാല്‍ ഇന്നത്തെ കാലത്ത് എന്തും ഇന്റര്‍നെറ്റിനോട് ചോദിക്കാം എന്നൊരു സൗകര്യമുണ്ട്. അങ്ങനെ ചോദിച്ച ഒരു ചോദ്യവും രസകരമായ ഉത്തരങ്ങളും കാണൂ, ആദ്യമായി സെക്‌സ് ചെയ്യുന്ന ആണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നതാണ് ചോദ്യം...

ഒന്നാമത്തെ കാര്യം കോണ്ടം, സുരക്ഷയാണ് മുഖ്യം

ഒന്നാമത്തെ കാര്യം കോണ്ടം, സുരക്ഷയാണ് മുഖ്യം

സേഫ്റ്റി ഫസ്റ്റ് എന്നതാണ് ഏത് കാര്യത്തിലും ഒന്നാമത്തെ കാര്യം. സെക്‌സിന്റെ കാര്യത്തിലും അതേ. ആദ്യമായി ചെയ്യുമ്പോള്‍ പരിഭ്രമം ഒക്കെയുണ്ടാകാം. ഈ പരിഭ്രമത്തിനിടയില്‍ കോണ്ടത്തിന്റെ കാര്യം മറന്നുപോകരുത്. പങ്കാളി വേണ്ട എന്ന് പറഞ്ഞാലും കോണ്ടം ധരിച്ചു എന്ന് ഉറപ്പ് വരുത്തണം. കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമല്ല, കോണം കൊണ്ട് സുരക്ഷയും ഉറപ്പ് വരുത്താം.

ആസ്വദിക്കുന്നത് ചെയ്യുക

ആസ്വദിക്കുന്നത് ചെയ്യുക

നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ പങ്കാളി ആസ്വദിക്കുന്നുണ്ടോ. എങ്കില്‍ അത് തന്നെ ചെയ്ത് കൊണ്ടിരിക്കുക. ആദ്യമായത് കൊണ്ട് പങ്കാളിയുടെ മനസ് മനസിലാക്കാന്‍ പറ്റുന്നില്ലേ, ചോദിക്കുക. ഇനിയും കൂടുതലായി എന്തെങ്കിലും ചെയ്യണോ എന്ന് തുറന്ന് ചോദിക്കുക. ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും ചോദിക്കുക. അതില്‍ ഒരു കുറവും വിചാരിക്കേണ്ട കാര്യമില്ല.

വേദനയുണ്ടാകും കാര്യമാക്കണ്ട

വേദനയുണ്ടാകും കാര്യമാക്കണ്ട

ആദ്യത്തെ ലൈംഗികബന്ധമല്ലേ, എന്തായാലും വേദന ഉണ്ടാകും. വേദനിച്ച് പിന്‍തിരിയാനോ സെക്‌സിനോട് വിരക്തി തോന്നാനോ നില്‍ക്കണ്ട. ഇത് ഒരു സാധാരണ സംഭവം മാത്രമാണ് എപ്പോഴും ഈ വേദന ഉണ്ടാകുകയും ഇല്ല. ഇത് മാത്രമല്ല, ആദ്യത്തെ അനുഭവത്തില്‍ എല്ലാവര്‍ക്കും വേദനയുണ്ടാകണം എന്നുമില്ല. സ്ത്രീകളില്‍ ഇത് പക്ഷേ സാധാരണയാണ്. രക്തം വരെ വന്നേക്കും.

വലുപ്പത്തെക്കുറിച്ച് ആശങ്ക വേണ്ട

വലുപ്പത്തെക്കുറിച്ച് ആശങ്ക വേണ്ട

സ്വന്തം ലിംഗത്തിന് ആവശ്യത്തിന് വലിപ്പമുണ്ടോ എന്നത് എല്ലാക്കാലത്തും പുരുഷന്മാരുടെ ഒരു വേവലാതിയാണ്. ആദ്യത്തെ ബന്ധം പോലും കഴിഞ്ഞിട്ടില്ലാത്ത ആളുകളാണെങ്കില്‍ പിന്നെ പറയാനും ഇല്ല. വാരികകളിലെ ഡോക്ടറോട് ചോദിക്കാം എന്ന പംക്തിയിലെ ചോദ്യങ്ങളും ലിംഗവലിപ്പത്തിന് മരുന്നുകള്‍ നല്‍കുന്ന മുറിവൈദ്യന്മാരുടെ പരസ്യവും കണ്ടാല്‍ ഇതറിയാം. എന്നാല്‍ വലിപ്പത്തില്‍ ഒരു കാര്യവും ഇല്ല, അത് നിങ്ങള്‍ക്ക് ആദ്യത്തെ തവണ കഴിയുമ്പോള്‍ തന്നെ അറിയും.

അധികം പേടിച്ചാല്‍ ചിലപ്പോള്‍

അധികം പേടിച്ചാല്‍ ചിലപ്പോള്‍

ആദ്യത്തെ സെക്‌സിന് ഒരുങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസില്‍ ഉണ്ടാകും എന്നാല്‍ എല്ലാം കുടഞ്ഞ് കളഞ്ഞേക്കുക. ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ മുതല്‍ സമയത്തെക്കുറിച്ചുള്ള പ്രതീക്ഷ വരെ. ഒരുപാട് ആശങ്കപ്പെട്ടാല്‍ ചിലപ്പോള്‍ ഉദ്ധാരണം വരെ സംഭവിച്ചു എന്ന് വരില്ല. കഴിഞ്ഞില്ലേ കഥ. ആലോചിച്ച് കാടുകയറേണ്ട യാതൊരു കാര്യവുമില്ല എന്നതാണ് സത്യം. എല്ലാം സ്വാഭാവികമായി അങ്ങ് നടന്നോളും.

പെര്‍ഫക്ഷന്‍ ഒരു മിത്താണ്

പെര്‍ഫക്ഷന്‍ ഒരു മിത്താണ്

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫക്ടായിരിക്കണം എന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും, എന്നാല്‍ സെക്‌സിലെ പെര്‍ഫക്ഷന്‍ ഒരു മിത്താണ്. എല്ലാ ബന്ധവും പെര്‍ഫക്ടായിട്ടല്ല അവസാനിക്കുക. പ്രത്യേകിച്ച് ആദ്യത്തേത്. അത് കൊണ്ട് തന്നെ ആദ്യത്തെ തവണ തന്നെ പെര്‍ഫക്ട് ആയില്ലെങ്കിലും പേടി വേണ്ട, ദെയര്‍ ഈസ് ഓള്‍വേയ്‌സ് എ നെക്‌സ്റ്റ് ടൈം.

നേരത്തെ കഴിഞ്ഞാലും വിഷമിക്കേണ്ട

നേരത്തെ കഴിഞ്ഞാലും വിഷമിക്കേണ്ട

സെക്‌സ് ഒരുപാട് നേരം നീണ്ടുനില്‍ക്കണം എന്നാഗ്രഹിച്ചായിരിക്കും കന്നിക്കാര്‍ മിക്കവരും ഇതിന് ഇറങ്ങിത്തിരിക്കുക. ഇന്റര്‍നെറ്റിലും മറ്റും വീഡിയോ കാണുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മനസിലെ പേടിയും ആശങ്കയും പരിഭ്രമവും പരിചയക്കുറവുമൊക്കെ ഒന്നാം തവണ ഉണ്ടാകുമല്ലോ. അതുകൊണ്ട് തന്നെ വിചാരിച്ച പോലെ കാര്യങ്ങള്‍ നീണ്ടുനില്‍ക്കണം എന്നില്ല. പരിചയം കൊണ്ട് ഇത്തരം കഴിവുകള്‍ ആര്‍ജിച്ചെടുക്കാവുന്നതെയുള്ളൂ.

നല്ല സ്വയംഭോഗം സഹായിക്കും

നല്ല സ്വയംഭോഗം സഹായിക്കും

ആദ്യത്തെ സെക്‌സിന് തൊട്ടുമുമ്പ് സ്വയംഭോഗം ചെയ്യുന്നത് കൂടുതല്‍ സമയം ലഭിക്കാന്‍ സഹായിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. അതും നല്ല പോലെ സമയമെടുത്ത് വേണം ചെയ്യാന്‍. അതുപോലെ തന്നെ നന്നായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനനുസരിച്ച് ലൈംഗിക ബന്ധം ആസ്വാദ്യകരമാകും എന്നതാണ് യാഥാര്‍ഥ്യം.

പരിമിതികള്‍ തിരിച്ചറിയുക

പരിമിതികള്‍ തിരിച്ചറിയുക

സ്വന്തം ശരീരത്തെ അറിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വന്തം ശരീരം മാത്രമല്ല പങ്കാളിയുടെ ശരീരവും. അവനവന്റെ ശരീരത്തിന്റെ പ്രത്യേകതകളും കപ്പാസിറ്റിയും നമുക്ക് തന്നെ ഒരു ധാരണ ഉണ്ടായിരിക്കണം. അല്ലാതെ വീഡിയോയില്‍ കണ്ടപോലെ തങ്ങള്‍ക്കും ട്രൈ ചെയ്യാന്‍ നോക്കിയാല്‍ ചിലപ്പോള്‍ പറ്റി എന്ന് വരില്ല. അതിപ്പോള്‍ പെര്‍ഫോമന്‍സ് ആയാലും പൊസിഷന്‍ ആയാലും.

ആണുങ്ങളോട് സംസാരിക്കൂ

ആണുങ്ങളോട് സംസാരിക്കൂ

ആണ്‍കുട്ടികളോട്, അല്ലെങ്കില്‍ മുതിര്‍ന്ന ആണുങ്ങളോട് സംസാരിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ അവരോട് സംസാരിക്കൂ. ഞാനങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് വെടിപറയുന്നവരോടല്ല, ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുള്ളവരോട്. പോസിറ്റീവായി സംസാരിക്കൂ. കംപ്ലീറ്റ് ബ്ലാങ്ക് ആയി ഇറങ്ങുന്നതിലും നല്ലത് ചെറിയൊരു ധാരണ ഉണ്ടായിരിക്കുന്നത്. ഇനി നിങ്ങള്‍ അനുഭവസ്ഥനാണെങ്കില്‍ സംശയം ചോദിക്കുന്നവരോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കൂ.

നോ കേട്ടാല്‍ നിര്‍ത്തുക

നോ കേട്ടാല്‍ നിര്‍ത്തുക

സെക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. അതിനി ആദ്യത്തെതായാലും നൂറാമത്തേതായാലും. നിങ്ങളുടെ പങ്കാളി സെക്‌സിന് തയ്യാറല്ലെങ്കില്‍ നിങ്ങളും അത് അവസാനിപ്പിച്ചേ പറ്റൂ. എന്താണ് കാര്യമെന്ന് പങ്കാളിയോട് ചോദിച്ചറിയാന്‍ ശ്രമിക്കുക. അവരെ സ്വാഭാവികമായി കൊണ്ടുവരാന്‍ ശ്രമിക്കുക. അല്ലാതെ ബലം പ്രയോഗിക്കരുത്. ആദ്യത്തെ തവണയായത് കൊണ്ട് എങ്ങനെയും പൂര്‍ത്തിയാക്കിയേ പിന്മാറൂ എന്നൊന്നും വാശിപിടിക്കരുത് എന്നര്‍ഥം.

English summary
Important things every man should know before having sex for the first time.
Please Wait while comments are loading...