3ാം ക്ലാസുകാരി നിധിയുടെ ആ കഥ ഇത്രമാത്രം വൈറലാവാനുള്ള കാരണമെന്താണ്! ഒടുവില്‍ അഭിനന്ദിച്ച് മന്ത്രിയും
ഇപ്പോൾ സോഷ്യൽമീഡിയ മുഴുവൻ തരംഗമായിരിക്കുകയാണ് ഒരു മൂന്നാം ക്ലാസുകാരി എഴുതിയ കഥ. കളിയാക്കലുകൾ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുനടന്നൊരു കുട്ടിയുടെ കഥയാണ് നിധി എന്ന മൂന്നാം ക്ലാസുകാരി എഴുതിയത്.
എന്നാൽ ഈ കഥ സോഷ്യൽമീഡിയ ഏറ്റെടുക്കാൻ ഇതിന് പിന്നിൽ വലിയൊരു കാരണം ഉണ്ട്. ആ കാരണം കൊണ്ടുതന്നെയാണ് ഈ കഥയും ആ കഥയെഴുതിയ കുട്ടിയും വൈറലായത്. കാരണം എന്താണെന്നല്ലേ..ആദ്യം നമുക്ക് ആ കഥ വായിക്കാം....

നിധിയുടെ കഥ വായിക്കാം
ഒരു സ്‌കൂളില്‍ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കി കുട്ടി. പേര് നിധി. എം. എ. ഒരു ദിവസം സ്‌കൂളില്‍ ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്. നിധിയാണെങ്കില്‍ ടീച്ചറുടെ അടുത്ത് പറഞ്ഞു. ടീച്ചര്‍ കുട്ടിയെ വഴക്ക് പറഞ്ഞു. അന്നിട്ട് എല്ലാ കാര്യവും ശരിയായി. ഈ നിധിയാരെന്നറിയണ്ടേ? ഈ കഥയെഴുതുന്ന കുട്ടി തന്നെ.

മകളുടെ കഥ വായിച്ച അമ്മ അനുശ്രീ തന്നെയാണ് നിധിയുടെ ഈ കഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എത്ര മനോഹരമായിട്ടാണ് നിധി തന്നെ അതിജീവനം കുറിച്ചിട്ടത്. നിരവധിപേരാണ് നിധിയെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പലർക്കും നിധി കുട്ടിയെ അഭിനന്ദിച്ച് മതിയായിട്ടില്ല.

മന്ത്രി ശിവൻകുട്ടിയും നിധിയെ അഭിനന്ദിച്ച് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി നിധിയെ അഭിനന്ദിച്ചത്.
ആ കുഞ്ഞിന്റെയും , കേരളത്തിലെ ഒരോ കുഞ്ഞുങ്ങളുടെയും ,വളർച്ചാ വികാസങ്ങളുടെ കരിങ്കൽ അടിത്തറയാണീ പോസ്റ്റ്, അനുഭവം തൊട്ട് എഴുതിയ കൊച്ചുമിടുക്കി...എല്ലാവർക്കും ഈ കൊച്ചുമിടുക്കി നല്ലൊരു മാതൃകയാവട്ടേ.. എന്നിങ്ങനെ നീളുന്നകമന്റുകൾ.

നിരവധിപേരാണ് ലവും ലൈക്കും നൽകിയിരിക്കുന്നത്. നിധിയുടെ കഥയ്ക്ക് വെരി ഗുഡ് ആണ് കിട്ടിയിരിക്കുന്നത്.തീർച്ചയായും നിധി എന്ന ഈ കൊച്ചുമിടുക്കിക്ക് നല്ലൊരു ഭാവി തന്നെ മുന്നിലുണ്ടാകുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. കുട്ടികൾ കാട്ടിത്തരുന്ന നല്ല മാതൃകയിലൂടെ മുന്നോട്ട്പോകാമെന്നും സോഷ്യൽ മീഡിയ പറയുന്നു. അങ്ങനെ അനുഭവം തൊട്ടെഴുതി വൈറലായിരിക്കുകയാണ്












Click it and Unblock the Notifications