Get Updates
Get notified of breaking news, exclusive insights, and must-see stories!

78000 രൂപ വിലയുള്ള കോഴി മുട്ട; ലക്ഷം കോടിയിൽ ഒന്ന്; പൊന്നുംവിലയ്ക്കുള്ള കാരണം എന്താണെന്നോ?

ഒരു കോഴി മുട്ടയ്ക്ക് എത്ര രൂപയുണ്ടാകും? അഞ്ച് രൂപ അല്ലെങ്കിൽ ആറ് രൂപ, കൂടിപ്പോയാൽ 10 രൂപ വരെ കാണുമായിരിക്കും. എന്നാൽ പതിനായിരക്കണക്കിന് രൂപ വിലയുള്ള കോഴി മുട്ടയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതെ ഈ മുട്ട വാങ്ങിക്കണമെങ്കിൽ 10 രൂപയോ നൂറു രൂപയോ പോരാ. 78000 രൂപയെങ്കിലും വേണ്ടിവരും.

ഇതെന്താണ് സ്വർണം കൊണ്ട് ഉണ്ടാക്കിയ മുട്ടയാണോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ അതൊന്നും അല്ല കാര്യം. മുട്ട സ്വർണം കൊണ്ട് ഉണ്ടാക്കിയതൊന്നുമല്ല, പക്ഷേ ഈ മുട്ട മറ്റ് മുട്ടകൾ പോലെയല്ല, ഒരു പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയും വില വരുന്നതും. എന്താണ് ആ പ്രത്യേകതയെന്നോ?

Egg n

ലക്ഷം കോടിയിൽ ഒരു മുട്ടയാണിത്. സാധരാണ മുട്ടയുടെ ആകൃതിയല്ല ഈ മുട്ടയ്ക്ക്. സാധാരണ മുട്ടയുടെ ആകൃതി 'ഓവൽ' ഷെയ്പ്പാണ് (ദീർഘവൃത്താകൃതി). എന്നാൽ ഈ മുട്ട കൃത്യം വൃത്താകൃതിയിൽ ആണ്. ഇതാണോ വലിയ പ്രത്യേകത എന്ന് നമുക്ക് തോന്നാം. എന്നാൽ കാര്യം അത്ര നിസാരമല്ല. ലക്ഷം കോടി മുട്ടകളിൽ ഒരെണ്ണത്തിന് മാത്രമേ ഇങ്ങനൊരു ആകൃതി ഉണ്ടാവുള്ളൂ. അതുകൊണ്ട് തന്നെ ഈ മുട്ട വാങ്ങാൻ ധാരാളം ആളുകളും ഉണ്ടാവും.

നേരത്തെ ഇങ്ങനെ കണ്ടെത്തിയ ഒരു മുട്ട വിറ്റുപോയത് 78,800 രൂപയ്ക്കായിരുന്നു. ഇപ്പോൾ ഈ മുട്ട ലഭിച്ചത് മെൽബൺ സ്വദേശിയായ ജാക്വിലിൻ ഫെൽഗേറ്റ് എന്ന വാർത്താവതാരകയ്ക്കാണ്. സൂപ്പർമാർക്കറ്റിൽ പോയപ്പോഴാണ് ഇവർ ഈ മുട്ട വാങ്ങിയത്. മുട്ടയുടെ ആകൃതി കണ്ടപ്പോൾ വ്യത്യാസം തോന്നി. ഉടൻ തന്നെ ​ഗൂ​ഗിളിൽ നോക്കി. അപ്പോഴാണ് പ്രത്യേകതയറിഞ്ഞത്. ഇതിന് വലിയ വില കിട്ടുമെന്നും മനസ്സിലായി.

തന്റെ കയ്യിലുള്ള മുട്ട നിസ്സാരക്കാരനല്ലെന്ന് അറിഞ്ഞതോടെയാണ് ജാക്വിലിൻ മുട്ടയെക്കുറിച്ച് സോഷയ്ൽമീഡിയയിൽ പങ്കുവെച്ചത്. മുട്ടയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. രസകരമായ പല കമന്റുകളുമാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ഒരാളുടെ കമന്റ്.

ആദ്യമായാണ് ഇങ്ങനൊരു മുട്ട കാണുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്. ഞാൻ ഈ മുട്ട വാങ്ങിയാൽ പോലും ഇത് കഴിക്കില്ല, കാരണം അത്ര ഭം​ഗിയുണ്ടിതിന് എന്നാണ് മറ്റൊരു കമന്റ്. 78,800 രൂപ കൊടുത്തൊക്കെ മുട്ട വാങ്ങാൻ ഇവിടെ ആളുണ്ടല്ലേ എന്നായിരുന്നു വേറൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+