56 കോടിയുടെ ലോട്ടറി വിജയി: പക്ഷെ എല്ലാം ഒറ്റരാത്രികൊണ്ട് കളഞ്ഞു കുളിച്ചു, നടന്നത് വന്‍ ചതി
ഇപ്പോള്‍ ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് സ്വന്തം വീട് പണയപ്പെടുത്തി എടുത്ത തുക പോലും തിരിച്ച് അടയ്ക്കാന്‍ സാധിച്ചിട്ടില്ല

ജീവിതത്തില്‍ എങ്ങനെയങ്കിലും രക്ഷപ്പെടുകയെന്ന ആഗ്രഹത്തോടെയാണ് പലരും ലോട്ടറി എടുക്കുന്നത്. സമ്മാനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ഭാഗ്യം തന്നേയും തേടിയെത്തുമെന്ന പ്രതീക്ഷയില്‍ പലരും ലോട്ടറി എടുക്കുന്നത് തുടരുന്നു. എന്നാല്‍ ലോട്ടറി അടിച്ച ചിലരുടേയും കാര്യം ഇതില്‍ നിന്നും വ്യത്യസ്തമല്ല.
ലക്ഷങ്ങളും കോടികളും സമ്മാനമായി ലഭിച്ചെങ്കിലും വർഷങ്ങള്‍ക്ക് ശേഷം മുമ്പത്തേക്കാള്‍ മോശമായ സാമ്പത്തിക സ്ഥിതിയിലേക്ക് പോയ നിരവധി ഉദാഹരണങ്ങളും മുമ്പിലുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോള്‍ സ്പെയ്നില്‍ നിന്നും പുറത്ത് വരുന്നത്.

ഫ്രാൻസിസ്കോ ഗുറേറോയ്ക്ക് ലോട്ടറി അടിക്കുന്നത്
2005 ലാണ് ഫ്രാൻസിസ്കോ ഗുറേറോ എന്നയാള്‍ 5.7 മില്യൺ പൗണ്ട് ലോട്ടറി ജേതാവ് ആവുന്നത്. അതായത് ഏകദേശം 57 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ലഭിച്ചത്. തുടക്കത്തില്‍ തുക വലിയ ശ്രദ്ധയോടെയായിരുന്നു ചിലവഴിച്ചത്. ആദ്യത്തെ രണ്ട് വർഷം ഈ പണത്തില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും അദ്ദേഹം ഉപയോഗിച്ചില്ല. തന്റെ കുട്ടികളുടെ ഭാവിക്കായി തുക നിക്ഷേപിക്കാനായിരുന്നു ഫ്രാൻസിസ്കോ ഗുറേറോ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ലോട്ടറി ജേതാവിന് അബദ്ധം പറ്റിയത് ഒരാളെ വിശ്വസിച്ചതിലൂടെയാണ്. ഫ്രാൻസിസ്കോയ്ക്ക് ബാങ്ക് നിക്ഷേപത്തെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. ആകെ പരിചയമുണ്ടായിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു അകന്ന സുഹൃത്തിനെയാണ്. അദ്ദേഹമാണ് പണം കൂടുതല്‍ ലാഭം ലഭിക്കുന്ന ബിസിനസുകളില്‍ നിക്ഷേപിക്കാന്‍ ഉപദേശിക്കുന്നത്.

അവർ എന്റെ ജീവിതം നശിപ്പിച്ചു
നിക്ഷേപിക്കാനുള്ള മേഖലകള്‍ തിരഞ്ഞെടുത്തതും ആ പരിചയക്കാരനായിരുന്നു. എന്നാല്‍ അദ്ദേഹത്തെ വിശ്വസിച്ചത് വലിയ അബദ്ധമായി പോയെന്നാണ് ഫ്രാന്‍സിസ്കോ ഇന്ന് പറയുന്നത്. "അദ്ദേഹം പറഞ്ഞ നിക്ഷേപങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു, ഞാൻ അവരെ അന്ധമായി വിശ്വസിച്ചു, അവർ എന്റെ ജീവിതം നശിപ്പിച്ചു."-ലോട്ടറി ജേതാവ് വ്യക്തമാക്കുന്നു.
Hair Care: മുടി കൊഴിച്ചില്‍ നിർത്താന്‍ ഒരു കഷ്ണം ഇഞ്ചി മതി; താരനും പമ്പകടക്കും

ഈ തെറ്റായ നിക്ഷേപത്തിലൂടെ ലോട്ടറി അടിച്ച തുക മാത്രമല്ല, അതുവരെയുണ്ടായ സമ്പാദ്യവും അദ്ദേഹത്തിന് നഷ്ടമായി. പിന്നീടുള്ള ജീവിതം ആകെ ദുസ്സഹമായിരുന്നു. ഇപ്പോള്‍ ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് സ്വന്തം വീട് പണയപ്പെടുത്തി എടുത്ത തുകയുടെ അടവ് പോലും തിരിച്ച് അടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

മാനസികമായി തകർന്ന് പോയ അദ്ദേഹം ഇ
മാനസികമായി തകർന്ന് പോയ അദ്ദേഹം ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയും തേടുന്നുണ്ട്. ഇതോടൊപ്പം തന്നെ തന്റെ പണം നഷ്ടപ്പെടുത്തിയവർക്കെതിരായ നിയമ നടപടിയും ഫ്രാന്‍സിസ്കോ ആരംഭിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഒരു ദിവസം ഒടുവിൽ തന്റെ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications