താടി വെറും ലുക്കിനല്ല ബ്രോ... താടി വളര്‍ത്തുന്ന താടിക്കാരന്മാര്‍ക്ക് മാത്രമറിയുന്ന പത്ത് രഹസ്യം
'താടി' ഇപ്പോള്‍ മാസാണ്, ഐസിസ് ട്രെന്‍ഡ് വന്നത്തോടെ മരണമാസും. താടി വളര്‍ത്തിയവരുടെ കൂടെ നടന്നാല്‍ നാട്ടുകാര്‍ വീട്ടിലെ മുതിര്‍ന്നവരോട് പറയും' മകന്റെ പോക്ക് അത്രയ്ക്ക് ശരിയല്ലാട്ടാ'. പിന്നെ താടി കളയാതെ വീട്ടില്‍ കയറേണ്ട.
കാലം മാറിയപ്പോള്‍ താടിക്കാര്‍ മദ്യപാനികളും കഞ്ചാവ് പ്രേമികളും മാവോയിസ്റ്റുകളുമായി. ഇതൊന്നുമില്ലെങ്കില്‍ വിരഹ പ്രണയത്തിലെ കാമുകന്!!
സിനിമകള്‍ സാമൂഹിക ജീവിതത്തെ അളവറ്റ രീതിയില്‍ സ്വാധീനിക്കാന്‍ തുടങ്ങിയതില്‍ പിന്നെ താടിയും താടിക്കാരും എപ്പോഴൊക്കയോ ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു. എന്നാല്‍ താടിക്കാര്‍ പോലും അറിയാത്ത പത്ത് ഗുണങ്ങളുണ്ട് താടി വളര്‍ത്തിയാല്‍..
നിങ്ങളുടെ താടി കണ്ട് 'ഒരു ബ്ലേഡ് വാങ്ങി തരട്ടെ സഹോദരാ' എന്ന് ചോദിക്കുന്നവരോട് പറയാനുള്ള താടിയ്ക്ക് പുറകിലുള്ള പത്ത് രഹസ്യങ്ങള്‍... അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ നിന്ന്...

എന്തിനാ വെറുതെ സണ്‍സ്ക്രീൻ
സൂര്യന്റെ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍ സണ്സ്ക്രീന്ഉപയോഗിച്ച് പുറത്തിറങ്ങുന്നവരാണ് അധികവും. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി മുഖ സൗന്ദര്യത്തെ താടി സംരക്ഷിക്കുന്നു.

രോഗാണുക്കളെ തടയുന്നു
രോഗാണുക്കള്‍ മൂക്കിലേക്ക് കയറുന്നത് താടിയും മീശയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നു. പൊടി കടത്തിവിടാതെ താടിയിലും മീശയിലും തടഞ്ഞു നിര്‍ത്തും.

മുഖത്തെ ചുളിവുകള്‍
മുഖത്തെ ചുളിവുകള്‍ മറച്ചു വെയ്ക്കുന്നതിന് താടിയ്ക്ക് വലിയ പങ്കുണ്ട്. ലുക്ക് ബെറ്റര്‍ ഫീല്‍ ബെറ്റര്‍ എന്നല്ലേ...

ബ്ലാക്ക് ഹെഡ്സ്
സ്ഥിരമായി താടി ഷേവ് ചെയ്ത് കളയുന്നവര്‍ക്ക് മുഖത്ത് ബ്ലാക്ക് ഹെഡ്സ് വരും. ഇത് തടയുന്നതിന് താടി വളര്‍ത്താം.

പാടുകള്‍ മറച്ച് വെയ്ക്കണോ
മുഖത്തെ പാടുകള്‍ ലേസര്‍ ട്രീറ്റ്മന്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലവില്ലാത്ത ട്രീറ്റ്മന്റ് അല്ലേ താടി..

സമയം ലാഭം
തുടര്‍ച്ചയായി താടി ഷേവ് ചെയ്യുന്ന ഒരു വ്യക്തി 5 മാസം 3350 മണിക്കൂറാണ് ചിലവഴിക്കുന്നത്. താടി നീട്ടി വളര്‍ത്തി മാസത്തില്‍ ഒരു തവണ മാത്രം ട്രിം ചെയ്താല്‍ എത്രയോ സമയം ലാഭിക്കാം.

ജലദോഷം അകന്ന് നില്ക്കും
വായുവിലൂടെ പകരുന്ന രോഗാണുകള്‍ക്ക് താടിക്കാരെ പേടിയാണ്. ഇവ താടിയില്‍ തടഞ്ഞ് നില്ക്കും. തൊണ്ട വേദനയോ ജലദോഷമോ താടിക്കാരെ ബാധിക്കുന്ന പ്രശ്നമല്ല.

അലര്‍ജിയും ആസ്മയും
ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ താടിയ്ക്ക് കഴിയുന്നു. ഇതിനാല്‍ അലര്‍ജി, ആസ്മ പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കില്ല. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

മുഖക്കുരുവിനെ ഇല്ലാതാക്കുന്നു
സാധാരണ എണ്ണമയമുള്ള മുഖത്താണ് മുഖക്കുരു കൂടുതലായി കാണുന്നത്. എന്നാല്‍ താടി വളര്‍ത്തുമ്പോള്‍ മുഖത്തെ എണ്ണമയം കുറയുന്നു. ഇത് മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നു.

ലുക്കിനും താടി തന്നെ
എക്സിക്യൂട്ടീവ് ലുക്കില്‍ നടക്കുന്ന പയ്യന്മാരെയൊന്നും ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട. ലുക്കിനും ലൈക്കിനും താടി തന്നെ വേണം.-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications