സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിനിടയില്‍ ഇരുവരും ഒന്നിച്ചുള്ള ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങളും വീഡിയോകളും എല്ലാം പുറത്ത് വന്നിരുന്നെങ്കിലും വിവാഹ മോചന വാര്‍ത്ത സജീവമായി തന്നെ നിലനിന്നിരുന്നു.

കൂടാതെ ഇരുവരും വിവാഹ മോചന വാര്‍ത്തകള്‍ തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ തയ്യാറായതുമില്ല. ഇതിനിടെ ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് കൊണ്ട് രംഗത്തെത്തുകയും ഇരുവരും അകന്ന് താമസിക്കുകയാണ് എന്ന് പറയുകയും ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളെ ശരി വെക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്.

1

സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും ഒരു സുഹൃത്ത് ഇരുവരുടേയും വിവാഹ മോചനം സ്ഥിരീകരിച്ചു എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹ മോചനം നേടിക്കഴിഞ്ഞു എന്നാണ് ഈ സുഹൃത്ത് പറയുന്നത്. എന്നാല്‍ ചില നിയമപ്രശ്‌നങ്ങള്‍ കാരണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ല എന്നാണ് സുഹൃത്ത് പറയുന്നത്.

2

പല ടെലിവിഷന്‍ ചാനലുകളുടേയും എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമുകളുടേയും പരിപാടികള്‍ ദമ്പതികള്‍ എന്ന നിലയില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായി സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ചില കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചതിന് ശേഷമെ വിവാഹ മോചനം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.

3

അതിനാലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് സുഹൃത്ത് പറയുന്നത് എന്ന് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സ് ദി മിര്‍സ മാലിക് ഷോ പ്രഖ്യാപിച്ചിരുന്നു. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

4

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ട് വിവാഹ മോചന വാര്‍ത്ത ടോക്ക് ഷോയ്ക്ക് വേണ്ടി നടത്തിയ പ്രൊമോഷന്‍ ആണോ എന്ന് ചോദിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സാനിയ മിര്‍സ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. സാനിയ മിര്‍സയ്ക്ക് ആശംസയുമായി ഷൊയ്ബ് മാലിക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്ക് വെച്ചിരുന്നെങ്കിലും സാനിയ മിര്‍സ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

5

മകന്‍ ഇഹ്സാന്‍ മിര്‍സ മാലികിന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. സാനിയ ഇതിന് ശേഷം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും അഭ്യൂഹങ്ങള്‍ക്ക് ബലമേകി. ഇരുവരും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നും നിയമപരമായ നടപടി ക്രമങ്ങള്‍ മാത്രമെ വിവാഹമോചനത്തിന് ബാക്കിയുള്ളൂ എന്നുമായിരുന്നു ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ പറഞ്ഞത്.

6

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും 2010 ലാണ് വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ച് വന്നിരുന്നത്. 2018 ലാണ് സാനിയ മിര്‍സ ഇഹ്സാന്‍ മിര്‍സ മാലിക്കിന് ജന്മം നല്‍കുന്നത്. ഇന്ത്യന്‍ ടെന്നീസിന്റെ മുഖമായ സാനിയ മിര്‍സ ഡബിള്‍സില്‍ ഒന്നാം റാങ്കിലും എത്തിയിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായ ഷൊയ്ബ് മാലിക്ക് ഇപ്പോഴു ക്രിക്കറ്റില്‍ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+