കുട്ടികളുണ്ടാകുന്നതെങ്ങനെയാ...? പപ്പുമോന്റെ ചോദ്യത്തിന് പപ്പയുടെ കിടിലന്‍ മറുപടി... വീഡിയോ

ഒട്ടുമിക്ക രക്ഷിതാക്കളും കുട്ടികളുടെ മുന്നില്‍ പെട്ടുപോയിട്ടുള്ള ചോദ്യം ഇതായിരിക്കും- 'ഞാന്‍ എങ്ങനെയാ ഉണ്ടായത്' ? സംഗതി എങ്ങനെ പറഞ്ഞുകൊടുക്കണം എന്നറിയാതെ കുഴങ്ങുകയായിരിക്കും മിക്കവരും.

പുഴയില്‍ നിന്ന് കിട്ടിയതാണ്, തോട്ടില്‍ നിന്ന് കിട്ടിയതാണ്, ഉപ്പ് അല്ലെങ്കില്‍ തവിട് കൊടുത്ത് വാങ്ങിയതാണ് എന്നൊക്കെ പറഞ്ഞ് മിക്കവരും തടിതപ്പും. സെക്‌സ് എജ്യുക്കേഷന്‍ എന്ന് പറയുന്ന സാധനം എന്താണെന്ന് അറിയാത്ത മാതാപിതാക്കള്‍ക്ക് ഇതല്ലാതെ മറ്റ് വഴിയുണ്ടാവില്ല.

എന്നാല്‍ കുട്ടികളോട് ഇങ്ങനെയൊക്കെ ആണോ മറുപടി പറയേണ്ടത്? സെക്‌സ് എന്നാല്‍ എന്തോ വലിയ സദാചാരപ്രശ്‌നമാണെന്നും അതിനെ കുറിച്ച് പരസ്യമായി സംസാരിക്കാന്‍ പാടില്ല എന്നും കരുതുന്ന നമ്മിലെ ബഹുഭൂരിപക്ഷവും ഇങ്ങനെയൊക്കെ തന്നെ തുടരും.

എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ നിങ്ങളില്‍ പലരും മാറിയേക്കും. സംഗതി കിടിലനാണ്. പപ്പുമോന് അവന്റെ പപ്പ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍...

സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ

സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ

സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ എന്ന വീഡിയോ സീരിസ് ആണിത്. വൈ ഫിലിംസ് ആണ് ഇത് പുറത്തിറക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിലാണ് 'പ്രസക്തമായ ഈ ചോദ്യത്തിന് ' ഉത്തരം നല്‍കുന്നത്.

ഗര്‍ഭിണിയായ അമ്മ

ഗര്‍ഭിണിയായ അമ്മ

പപ്പുവിന്റെ അമ്മ ഗര്‍ഭിണിയാണ്. ചെക്കപ്പിന് വേണ്ടി ആശുപത്രിയില്‍ പോയതാണ് പപ്പുവും അമ്മയും അച്ഛനും. അവിടെ വച്ചാണ് പപ്പു നിര്‍ണായമായ ആ ചോദ്യം ചോദിയ്ക്കുന്നത്.

കുട്ടികളുണ്ടാകുന്നതെങ്ങനെ

കുട്ടികളുണ്ടാകുന്നതെങ്ങനെ

ടെസ്റ്റിന്റെ റിപ്പോര്‍ട്ട് വാങ്ങുന്നതിന് വേണ്ടി അച്ഛനൊപ്പം പോകുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ചാണ് പപ്പു ആ ചോദ്യം ചോദിച്ചത്. കുട്ടികളുണ്ടാകുന്നതെങ്ങനെ?

അച്ഛന്‍ ഞെട്ടി

അച്ഛന്‍ ഞെട്ടി

സാധാരണ രക്ഷിതാക്കളെ പോലെ പപ്പുവിന്റെ പപ്പയും ആള്‍ക്കൂട്ടത്തിനിടയില്‍ ഞെട്ടി നിന്നു. പപ്പൂ മിണ്ടാതിരിയ്ക്ക് എന്ന് ചെറിയൊരു ഭീഷണിയും. പപ്പ മാത്രമല്ല, ചോദ്യം കേട്ടവരെല്ലാം ഞെട്ടിപ്പോയി!

 സദാചാരക്കാരനായ മുത്തശ്ശന്‍

സദാചാരക്കാരനായ മുത്തശ്ശന്‍

അപ്പോഴിതാ എവിടെ നിന്നോ വീല്‍ചെയറില്‍ ഓടിയെത്തുന്നു പപ്പുവിന്റെ പപ്പയുടെ അച്ഛന്‍. പറയല്ലേ.. പറയല്ലേ എന്നാണ് കക്ഷി പറയുന്നത്. എന്നാല്‍ കൂടെയുള്ള സിസ്റ്റര്‍ ചോദിയ്ക്കുന്നുണ്ട്, ഇത് എന്തായാലും ഒരുദിവസം അവന്‍ അറിയേണ്ടേ എന്ന്!!!

ദൈവത്തിന്റെ അനുഗ്രഹം

ദൈവത്തിന്റെ അനുഗ്രഹം

വിവാഹം കഴിച്ച് കഴിഞ്ഞാല്‍ ദൈവം നല്‍കുന്ന അനുഗ്രഹമാണ് കുട്ടികള്‍ എന്ന് പറഞ്ഞുകൊടുക്കാനാണ് മുത്തശ്ശന്‍ ആവശ്യപ്പെടുന്നത്.

ആഭാസം

ആഭാസം

തെറ്റിദ്ധരിയ്ക്കണ്ട, ആര്‍ഷ ഭാരത സംസ്‌കാരം എന്നാണ് ഉദ്ദേശിച്ചത്. കുന്തിയ്ക്ക് കുട്ടിയുണ്ടായത് സൂര്യഭഗവാന്റെ നേരിട്ടുള്ള ആശീര്‍വാദം കൊണ്ടാണെന്നാണ് മുത്തശ്ശന്റെ വാദം. പക്ഷേ പപ്പുവിന്റെ പപ്പ അതിനെ പൊളിച്ചടുക്കി. കുന്തി കല്യാണം കഴിച്ചിരുന്നോ എന്നായി ചോദ്യം.

പക്ഷിക്കുഞ്ഞും മരവും

പക്ഷിക്കുഞ്ഞും മരവും

പക്ഷിക്കുഞ്ഞ് മുട്ടയ്ക്കുള്ളില്‍ നിന്ന് എന്നതുപോലെ കുട്ടി അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവരും എന്ന് പപ്പ പപ്പുവിന് പറഞ്ഞുകൊടുത്തു. പക്ഷേ പപ്പുവിന്റെ സംശയം മാറിയില്ല. അപ്പോള്‍, ഒരു ചെറിയ വിത്തില്‍ നിന്ന് എങ്ങനെ മരം ഉണ്ടാകുന്നു എന്ന് പറഞ്ഞ് പപ്പ രക്ഷപ്പെടാന്‍ ശ്രമിച്ചു. പപ്പുവുണ്ടോ വിടുന്നു!!!

ബീജവും അണ്ഡവും

ബീജവും അണ്ഡവും

പപ്പുവിന്റെ സംശയം തീരുമോ? പുരുഷ ബീജം അണ്ഡവുമായി ചേര്‍ന്നാണ് വിത്ത് പോലെ അമ്മയുടെ വയറ്റില്‍ കുഞ്ഞ് വളരുന്നത് എന്ന് വരെ പറഞ്ഞുകൊടുത്തു പപ്പ. അപ്പോള്‍ പുരുഷ ബീജം എങ്ങനെ അമ്മയുടെ വയറ്റിലെത്തി എന്നായി പപ്പുവിന്റെ സംശയം.

മൊബൈലും കമ്പ്യൂട്ടറും

മൊബൈലും കമ്പ്യൂട്ടറും

ഒടുവില്‍ മൊബൈല്‍ ഫോണ്‍ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഉദാഹരണം പപ്പുവിന് മനസ്സിലാകുന്ന രീതിയില്‍ പപ്പ പറഞ്ഞുകൊടുത്തു. പക്ഷേ അപ്പോഴേയ്ക്കും മുത്തശ്ശന്‍ ആകെ തകര്‍ന്നു പോയിരുന്നു.

എല്ലാവരും

എല്ലാവരും

താന്‍ അങ്ങനെയാണോ ഉണ്ടായത് എന്നായി പപ്പുവിന്റെ സംശയം. അതേയെന്ന് പപ്പ. അപ്പോള്‍ പപ്പയുണ്ടായത് മുത്തശ്ശനും മുത്തശ്ശിയും അങ്ങനെ ചെയ്തിട്ടാണോ എന്ന് വീണ്ടും. അതും പപ്പ സമ്മതിച്ചു. പക്ഷേ പാവം മുത്തശ്ശന്‍...

ഇതാ വീഡിയോ

ഇതാണ് ആ വീഡിയോ. ഇത് എല്ലാവരും കാണേണ്ചത് തന്നെയാണ്. ഭാഷ പ്രശ്മാകുന്നവര്‍ക്ക് വേണ്ടിയാണ് ഇത്രയും നീളത്തില്‍ ഒരു മുന്‍കുറിപ്പ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+