7 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ കടന്ന് ത്രെഡ്‌സ്; സക്കര്‍ബര്‍ഗിന്റെ പോക്കറ്റിലെത്തുന്ന തുക ഇങ്ങനെ
വാഷിംഗ്ടണ്‍: ഇന്‍സ്റ്റഗ്രാമിന്റെ ത്രെഡ്‌സ് ആപ്പ് ലോകം മുഴുവന്‍ വമ്പന്‍ തരംഗം. അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ യൂസര്‍മാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ചാറ്റ്ജിപിറ്റിയുടെ റെക്കോര്‍ഡാണ് തിരുത്തി കുറിച്ചിരിക്കുന്നത്. മാസങ്ങള്‍ എടുത്താണ് ഇവയെല്ലാം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മെറ്റയുടെ കുതിപ്പ് വെറും അഞ്ച് ദിവസം കൊണ്ടാണ്. ജൂലായ് ആറിനാണ് ആപ്പ് പുറത്തിറക്കിയത്.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് നൂറ് മില്യണ്‍ യൂസര്‍മാരെ സ്വന്തമാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ആപ്പിന് വേണ്ടി പല പ്രമോഷനുകളും നടത്തിയിട്ടില്ല. ഓര്‍ഗാനിക്കായിട്ടാണ് ആളുകള്‍ ആപ്പ് തേടിയെത്തുന്നതെന്നും സക്കര്‍ബര്‍ഗ് കുറിച്ചു.ചാറ്റ്ജിപിടി പത്ത് മില്യണ്‍ പ്രതിദിന യൂസര്‍മാരെ സ്വന്തമാക്കിയത് 40 ദിവസം കൊണ്ടാണ്. അതുപോലെ നൂറ് മില്യണ്‍ പ്രതിദിന സജീവ യൂസര്‍മാരെ സ്വന്തമാക്കിയത് രണ്ട് മാസം കഴിഞ്ഞാണ്.ആ സമയം നൂറ് മില്യണ്‍ പ്രതിദിനം വേഗത്തില്‍ സ്വന്തമാക്കുന്ന ആപ്പായി ചാറ്റ്ജിപിടി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമിനെയാണ് അവര്‍ മറികടന്നത്. അതേസമയം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ത്രെഡ്‌സ് അതിന്റെ പതിന്മടങ്ങ് വേഗത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ 240 ആക്ടീവ് യൂസര്‍മാരാണ് പ്രതിദിനം ഉള്ളത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഈ നേട്ടം അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ ത്രെഡ്‌സ് ലോഞ്ച് ചെയ്ത ശേഷം ട്വിറ്ററിന്റെ വെബ് ട്രാഫിക് 11 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.
അതേസമയം ത്രെഡ്‌സിന്റെ കുതിപ്പ് സക്കര്‍ബര്‍ഗിന്റെ പോക്കറ്റും നിറയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്ക് കൊണ്ട് വമ്പന്‍ നേട്ടമാണ് ത്രെഡ്‌സിനെ കാത്തിരിക്കുന്നത്. 200 മില്യണ്‍ യൂസര്‍മാരിലേക്ക് വൈകാതെ തന്നെ ത്രെഡ്‌സ് എത്തുമെന്നാണ് വിലയിരുത്തല്‍. എങ്കില്‍ അത് വലിയൊരു നേട്ടമാണ് സക്കര്‍ബര്‍ഗിന് സമ്മാനിക്കുക. അടുത്ത രണ്ട് വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ എട്ട് ബില്യണ്‍ ഡോളര്‍ എന്ന നിരക്കിലാണ് സക്കര്‍ബര്‍ഗിന് വരുമാനം ലഭിക്കുക. ഇത് ഏതൊരു ആപ്പിനെയും സംബന്ധിച്ച് വലിയ നേട്ടമാണ്.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിനെ ത്രെഡ്‌സ് നിലംപരിശാക്കുമെന്നാണ് സൂചന.2025 സാമ്പത്തിക വര്‍ഷത്തില്‍ 156 ബില്യണ്‍ വരുമാനമാണ് ശരാശരി മെറ്റയില്‍ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സെയില്‍സ് ആന്‍ഡ് റവന്യൂവില്‍ നിന്ന് ആകെ 5.1 ബില്യണാണ് സ്വന്തമാക്കിയത്. ഇതിനേക്കാള്‍ ഒക്കെ എത്രയോ മുന്നിലാണ് മെറ്റയുടെ നേട്ടം എത്തുക.
കഴിഞ്ഞ വര്‍ഷം മെറ്റ 117 ബില്യണ്‍ ഡോളറാണ് വരുമാനമായി സ്വന്തമാക്കിയത്. മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകളിലായി മൂന്ന് ബില്യണ്‍ ആക്ടീവ് യൂസര്‍മാര്‍ ഉണ്ട്. വരും മാസങ്ങളില്‍ യൂസര്‍മാരുടെ കാര്യത്തില്‍ വമ്പന്‍ കുതിപ്പുണ്ടാക്കിയാല്‍ ത്രെഡ്‌സിന്റെ നേട്ടം ഇരട്ടിയാക്കും. ഇപ്പോഴുള്ള നേട്ടം യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇല്ലാതെയാണ്. ഇവ വരുന്നതോടെ ത്രെഡ്‌സിന് എളുപ്പത്തില്‍ 200 മില്യണ്‍ യൂസര്‍മാരെ സ്വന്തമാക്കും.












Click it and Unblock the Notifications