തൃശൂർ പൂരം 2024: എങ്ങും പൂരാവേശം, ആഘോഷം; അറിയാം തൃശൂർ പൂരത്തിന്റെ പിന്നിലെ ചരിത്രം
തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് കേരളം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കം ആയിരിക്കുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. ഇതിന് ശേഷം വർണ്ണവാദ്യമേളങ്ങളോടെ മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമ അരങ്ങേറും. എങ്ങും പൂരത്തിന്റെ ആവേശം നിറയുകയാണ്. എന്താണ് തൃശൂർ പൂരത്തിന്റെ പിന്നിലെ ചരിത്രം എന്ന് അറിഞ്ഞാലോ..
തൃശൂർ പൂരത്തിന്റെ പിന്നിൽ പല ഐതിഹ്യങ്ങളും ഉണ്ട്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനുമായി ബന്ധപ്പെട്ടാണ് കൂടുതലായി തൃശൂർ പൂരത്തിന്റെ ആരംഭമായി പറയാറുള്ളത്. രണ്ട് നൂറ്റാണ്ടിന് മുമ്പ് അന്ന് ശക്തൻ തമ്പുരാൻ കൊച്ചി രാജ്യം ഭരിക്കുന്ന കാലത്ത് തൃശൂർ പൂരം പോലെ ആളുകൾ ആഘോഷിക്കുന്ന പൂരം ആണ് ആറാട്ടുപുഴ പൂരം. പല പ്രദേശങ്ങളിൽ നിന്നുള്ള ഘോഷ യാത്രകളും ആറാട്ടുപുഴ ക്ഷേത്രത്തിൽ എത്തിച്ചേരും. മുപ്പത്തി മുക്കോടി ദേവതകളും പൂരത്തിന് എത്തിച്ചേരും എന്നാണ് ഹിന്ദു ഐതിഹ്യ പ്രകാരമുള്ള വിശ്വാസം.

തൃശൂർ പൂരം- ചരിത്രം
എന്നാൽ 1796 ലെ പൂരത്തിന് വലിയ മഴയായത് കാരണം തൃശൂർ ദേശത്തെ ആളുകൾക്ക് ആറാട്ടുപുഴ പൂരത്തിന് കൃത്യ സമയത്ത് എത്താനായില്ല. വൈകി എന്ന കാരമൺ പറഞ്ഞ തൃശൂർ ദേശത്തെ ജനങ്ങളെ അന്നത്തെ പൂരത്തിൽ പങ്കെടുപ്പിച്ചില്ല. പാറമേക്കാവ്, തിരുമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്., ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ദേശങ്ങളിലെ ആളുകൾക്ക് പങ്കെടുക്കാനായില്ല.
തൃശൂർ ദേലത്തെ ജനങ്ങളെ വിലക്കിയത് ഇഷ്ടപ്പെടാത്ത ശക്തൻ തമ്പുരാൻ അടുത്ത വർഷം മുതൽ വടക്കും നാഥനെ ആസ്ഥാനമാത്തി പുതിയൊരു പൂരം ആരംഭിക്കാൻ തീരുമാനിച്ചുവെന്നും തൃശൂർകാരുടെ പൂരം ഇനി വടക്കുന്നാഥ സന്നിധിയിൽ മതിയെന്നും 1978 ൽ ശക്തൻ തമ്പുരാൻ തീരുമാനം എടുത്തൂ എന്നുമാണ് ഒരു ഐതിഹ്യം.
എന്നാൽ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയയിൽ തൃശൂർപൂരത്തിന്റെ ഐതിഹ്യം വേറെയാണ്. തൃശൂർ പൂരം ശക്തൻ തമ്പുരാന്റെ കല്പന പ്രകരാമാണ് ഉണ്ടാക്കിയത്. അതിന് മുമ്പ് അവിടെ അങ്ങനെയൊരു ആഘോഷം ഉണ്ടായിരുന്നില്ല. കൊച്ചി രാജാവ് തൃശൂരിൽ വന്നപ്പോൾ ദേശക്കാരെ വിളിച്ചുവരുത്തി മേട മാസത്തിലെ പൂരം ആണ്ടുതോറും ഒരു ആഘോഷമായി കൊണ്ടാടണം എന്ന് നിർദ്ദേശിച്ചു.
അതിനായി നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ് എന്നീ രണ്ട് ഭാഗങ്ങളായി പിരിഞ്ഞ് ഭഗവതി ശാസ്താവ് മുതലായ ദേവന്മാരെ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേത്ത് എഴുന്നള്ളിച്ച് കൊണ്ടുവരണം. തിരുനമ്പാടി, പാറമേക്കാവ് എഴുന്നള്ളത്തുകൾ പ്രധാനമായിരിക്കണം. പണം ജനങ്ങൾ സ്വരൂപിക്കണമെന്ന് ശക്തൻ തമ്പുരാ അരുൾ ചെയ്തു. മുറകളും ചടങ്ങുകളും അദ്ദേഹം തന്നെ കല്പിക്കുകയും ചെയ്തെന്നാണ് പറയുന്നത്....












Click it and Unblock the Notifications