എന്റമ്മോ അതാ ഒരു പുലി, കുറ്റിക്കാടില്‍ ഒളിഞ്ഞിരിക്കുന്നു, രക്ഷപ്പെടും മുമ്പ് കണ്ടുപിടിക്കൂ
കണ്ണുകളെ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് ഇനിയും മികവ് വര്‍ധിപ്പിക്കാന്‍ തോന്നുന്നുണ്ടോ? തീര്‍ച്ചയായും തോന്നാം. കാരണം നമ്മള്‍ ഇപ്പോഴും കണ്ണുകളുടെ പൂര്‍ണമായ ഒരു മികവ് പുറത്തെടുത്തിട്ടില്ല. അതിന് മികച്ച ചലഞ്ചുകള്‍ നമ്മുടെ മുന്നിലേക്ക് വരേണ്ടതുണ്ട്. നമ്മള്‍ അത്തരം ചലഞ്ചുകളെ സ്വീകരിക്കാനുള്ള ഒരു മനസ്സ് കൂടി കാണിക്കണം.
എങ്കില്‍ മാത്രമേ അത് ഏറ്റെടുത്ത് കളിച്ച് നോക്കാന്‍ സാധിക്കൂ. എന്തായാലും ഇന്ന് അങ്ങനൊരു ചലഞ്ചിലേക്ക് നിങ്ങളെ ഞങ്ങള്‍ കൊണ്ടുപോകാം. ഒരു ഒപ്ടിക്കല്‍ ചലഞ്ചാണിത്. ഇതില്‍ വിജയിക്കാന്‍ സാധിച്ചാല്‍ നിങ്ങളൊരു ജീനിയസാണെന്ന് ഉറപ്പിക്കാം. അപ്പോള്‍ ഇതൊന്ന് ശരിക്ക് പരിശോധിച്ച് നോക്കാം അല്ലേ.

image credit: Craters News Agency
വളരെ നിഗൂഡമായ ചിത്രം
ആദ്യമേ പറഞ്ഞ് തരാം ഇതൊരു നിഗൂഢമായ ചിത്രമാണ്. നമ്മളെ ശരിക്കും ഇത് പരീക്ഷിക്കും. വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ട കാര്യം. പക്ഷേ ഇവിടെ നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് കടന്ന് ചിന്തിപ്പിക്കാന്‍ ശേഷിയുണ്ട് ഈ ചിത്രത്തിന്.
അത് ചിലപ്പോള്‍ നമ്മളെ കണ്‍ഫ്യൂഷനിലേക്കും നയിച്ചേക്കാം. കാരണം നമ്മള്‍ എന്താണോ കാണാന്‍ ആഗ്രഹിക്കുന്നത് അതിന് നേര്‍ വിപരീത കാര്യമായിരിക്കും നമ്മുടെ മുന്നിലേക്ക് വരിക. അതുകൊണ്ട് വളരെ ശ്രദ്ധിക്കുക.
മുന്നിലേക്ക് ഒന്ന് നോക്കുക
നമ്മുടെ മുന്നിലുള്ള പുല്ലുകളാല്‍ നിറഞ്ഞ ഒരു കാടാണ്. വലിയ രണ്ട് മരങ്ങളെ മുന്നില്‍ കാണാം. വള്ളിപടര്‍പ്പുകള്‍ പോലെ ഇത് കാണപ്പെടാം. ദൂരെയായി നീണ്ടുകിടക്കുന്ന പാടവും കാണാം. മരത്തിനിടയിലൂടെ നോക്കുമ്പോള്‍ ഒരു കാര്‍ കുറച്ചകലെയായി നില്‍ക്കുന്നതും കാണാം.
എന്തായാലും ഇതൊന്നും കൂടാതെ ഒരു ചലഞ്ച് ഈ ചിത്രത്തിലുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ട കാര്യം.
ചാടിവീഴാന്‍ നില്‍ക്കുകയാണ് ഇരപിടിയന്‍
ചിത്രത്തിലുള്ളത് മറ്റാരുമല്ല ഒരു ഇരപിടിയനാണ്. ഒരു ഉഗ്രന്‍ പുലിയാണിത്. ഒരു സൂചന പോലും ഈ ചിത്രം നല്‍കുന്നില്ല അല്ലേ. അതാണ് നിഗൂഢമാണ് ഈ ചിത്രമെന്ന് പറയാന്‍ കാരണം. ഇതിനെ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് ഇന്നത്തെ നിങ്ങളുടെ ടാസ്‌ക്.
കണ്ണുകളെ വേഗം റെഡിയാക്കി നിര്‍ത്തിക്കോ. കാരണംശരിക്കും തിരഞ്ഞാല്‍ മാത്രമേ ആ പുലിയെ നമുക്ക് കണ്ടെത്താനാവൂ. വളരെ സമര്‍ഥനായ പുലിയും അതുപോലെ ചിത്രവുമാണിത്.
സഹായത്തിന് ആളെ വിളിക്കാം
ഈ ചിത്രമൊരു കുഴപ്പം പിടിച്ച ചലഞ്ചാണ് നമുക്ക് ആദ്യമേ സമ്മതിക്കാം. എന്നാലും എവിടെയായിരിക്കും ആ പുലിയുണ്ടായിരിക്കുക. ഒരുപിടിയുമില്ല അല്ലേ. എവിടെ വേണമെങ്കിലുമാവാം. ഇതൊരു റിയല്‍ ഒപ്ടിക്കല്‍ ചിത്രമാണ്.
ചലഞ്ചിനായി ഉണ്ടാക്കിയതല്ല. അതുകൊണ്ട് പുലി തോന്നിയ സ്ഥലത്തായിരിക്കും ഉണ്ടാവുക. നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാവുന്നതിനും അപ്പുറത്താവാന്‍ ചിലപ്പോള്‍ ആ വിരുതനുണ്ടാവുക. ഇനി സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. സുഹൃത്തുക്കളോ, ബന്ധുക്കളോ അതില്‍ വരാം.

image credit: Craters News Agency
സമയം തീരെ കുറവാണ് ഓര്‍ക്കണം
നമ്മുടെ മുന്നില്‍ ഉള്ള ചിത്രത്തിലെ ചലഞ്ച് കണ്ടെത്താന്‍ അധികം സമയമൊന്നുമില്ല എന്നതാണ് സത്യം. എട്ട് സെക്കന്‍ഡുകളാണ് ഉള്ളത്. ഇനി വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ ഇടത്തും, വലത്തുമെല്ലാം ആദ്യം നോക്കി തുടങ്ങുക. ശേഷം മധ്യഭാഗത്തേക്ക് വരിക.
ഇവിടെയെല്ലാം ആ പുലിയുണ്ടെങ്കില്‍ ഭാഗ്യത്തിന് നമ്മുടെ കണ്ണില്‍പ്പെടാം. പക്ഷേ ഒറ്റനോട്ടത്തിന് ആ ഭാഗ്യം വരാനുള്ള സാധ്യത വളരെ കുറവാണ്. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ പറഞ്ഞ് തരാം. ഇടത്ത് ഭാഗത്തുള്ള ആ മരം നോക്കൂ. അതിന് മുകളിലുണ്ട് ആ പുലി.












Click it and Unblock the Notifications