ജാസിയും ആഷിയും വേര്‍പിരിഞ്ഞു; കാരണം ആഷിയുടെ പെണ്‍സൗഹൃദമോ? ആരാധകര്‍ക്ക് പല അഭിപ്രായം
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളായിരുന്നു ജാസിയുടെയും ആഷിയുടെയും. ജാസി-ആഷി ജോഡിക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇരുവരും വേർപിരിഞ്ഞു എന്നാണ്. ആരാധകർ വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടറിഞ്ഞത്.
വർഷങ്ങളായി ഇവർ സുഹൃത്തുക്കളായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നു ഇരുവരും തമ്മിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ് മുഹമ്മദ് ജാസി (26) എന്ന ജാസിൽ പാലക്കാട് ഒലവക്കോട് സ്വദേശി ആഷിഖ്(27). ഷാർജ അൽ നഹ്ദയിൽ ആണ് ഇവർ താമസിച്ചിരുന്നത്.

അസിക്ക് മറ്റൊരു പെൺകുട്ടിയുമായി സൗഹൃദം ഉണ്ടായതാണ് വേർപിരിയാൻ കാരണം എന്നാണ് ടോക്കിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ പറയുന്നത്. രണ്ടുപേരും മുഖത്ത് മർദനമേറ്റ പാടുകളുണ്ട്. അസിയെ കാണാൻ അവന്റെ പുതിയ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് ജാസി ആരോപിക്കുന്നത്.

എന്നാൽ, തന്റെ കാര്യത്തിൽ ജാസി അമിതമായി ഇടപെട്ടിരുന്നതായും തന്റെ മാതാവ് നാട്ടിൽ നിന്നു നിരന്തരം ആവശ്യപ്പെട്ടതിനാൽ പോകാൻ തീരുമാനിച്ചപ്പോൾ സുഹൃത്ത് അതിനെ എതിർത്തതായും അസി പറയുന്നു. അതേസമയം, യുഎഇയിലെ തങ്ങളുടെ ഒന്നിച്ചുള്ള ജീവിതം മറ്റേതെങ്കിലും കാരണത്താൽ പ്രശ്നത്തിലേയ്ക്ക് എത്തിപ്പെടുമോ എന്ന ഭയം ആണ് ഇരുവരും മാറി നിൽക്കാനുള്ള കാരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്

ജാസി സുന്ദരിയായ യുവതിയെ പോലെയാണ് വീഡിയോകളിൽ ഉള്ളത്. ആഷി തല്ല കട്ട താടിയൊക്കെ വെച്ച് ആണ് വീഡിയോ ചെയ്യാറ്. നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായിരുന്നു ആഷി. ആഷി പങ്കെടുക്കുന്ന സെവൻസ് ഫുട്ബോൾ കാണാൻ ജാസി എത്തിയിരുന്നു.
ഫുട്ബോൾ കളിച്ച് ദാഹിച്ചപ്പോൾ ആഷി വെള്ളം കുടിക്കാൻ ചെന്നത് ജാസിയുടെ വീട്ടിലായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ഇവർ സൗഹൃദം തുടരുകയായിരുന്നു.

പിന്നീട് ജാസി യുഎഇയിലെത്തി. ദുബായിലെ ഒരു ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റായി ജോലി ആരംഭിച്ചു. പിന്നീട് ആഷിക്ക് സന്ദർശക വീസ അയച്ചുകൊടുത്ത് കൊണ്ടുവന്നു. കുറച്ച് കാലം ഷാർജയിൽ ഒന്നിച്ച് താമസിച്ചു. പിന്നീട്, അബുദാബിയിലെ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ലഭിച്ചതിനെ തുടർന്ന് ആഷി അങ്ങോട്ട് പോയി. എന്നാൽ ആഷിയോട് തിരികെ വരാൻ ജാസി ആവശ്യപ്പെട്ടു. കുറച്ച് കാലം റാസൽഖൈമയിലും ആഷി ജോലി ചെയ്തെങ്കിലും വൈകാതെ ജാസിയുടെ അടുത്തെത്തി.

ആദ്യം മ്യൂസിക്കൽ ഡബ് മാഷിലൂടെയാണ് ജാസി-ആഷി ടീം സോഷ്യൽമീഡിയയിൽ എത്തുന്നത്. 2015ൽ ടിക് ടോക് വളരെ സജീവമായതോടെ ഇരുവരും അവിടേക്ക് എത്തി. ഒരിപാട് വീഡിയോകൾ ചെയ്തു. കപ്പിൾ വീഡിയ വൈറലായി. ഇവരുടെ ഒരുമിച്ചുള്ള വീഡിയോകൾക്ക് ഒരുപാട് ആരാധകർ ഉണ്ടായി. ഇവർക്ക് ഫോളോവേഴ്സും കൂടി. അങ്ങനെ ഇവർ വൈറാലായി നിൽക്കുമ്പോഴാണ് വേർപിരിയൽ വാർത്ത പുറത്തുവന്നത്.












Click it and Unblock the Notifications