3 വര്‍ഷം മുന്നില്‍, അവര്‍ ഭൂമിയില്‍ എത്തും, മനുഷ്യരുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് പ്രവചനം
ലണ്ടന്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ എല്ലാവര്ക്കും അറിയാം. പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ജ്യോതിഷിയാണ് അവര്‍. മരിച്ചതിന് ശേഷവും അവരുടെ പ്രവചനങ്ങള്‍ ഓരോന്നും സംഭവിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേര് അവരെ പോലെ പ്രവചനവുമായി വന്നെങ്കിലും മാരാര്‍ ഇരിക്കണ തട്ട് താണ് തന്നെ ഇരിക്കും എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍.
ആ റേഞ്ചിലേക്ക് ഉയരാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ജ്യോതിഷികളല്ലെങ്കിലും ടൈം ട്രാവലര്‍മാരുടെ പ്രവചനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രത്യേക ആരാധകര്‍ തന്നെയുണ്ട്. അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാബ വംഗയെ പോലെ തന്നെ
ബാബ വംഗയെ പോലെ പ്രവചനത്തില്‍ കേമന്മാരായ ടൈം ട്രാവലരിലൊരാളാണ് ഇപ്പോള്‍ വലിയൊരു പ്രവചനം നടത്തിയിരുന്നു. 2198ല്‍ നിന്നുള്ള ടൈം ട്രാവലറാണ് താന്‍ എന്നാണ് ഇയാള്‍ അവകാപ്പെടുന്നത്. ഭൂമിയിലെ മനുഷ്യര്‍ ദീര്‍ഘകാലമായി തേടി കൊണ്ടിരിക്കുന്ന രഹസ്യത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്.
ഭൂമിയില്‍ ആദ്യമായി അന്യഗ്രഹജീവികളെ കണ്ടെത്തുമെന്നാണ് പ്രവചനം. ഇത് പരസ്യമായ ഒന്നായിരിക്കും. അന്യഗ്രഹ ജീവികളെ പലരും കാണുമെന്നും പ്രവചനത്തില്‍ പറയുന്നു.
കൃത്യമായ പ്രവചനങ്ങള്‍
അതേസമയം എന്നാണ് അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തുകയെന്ന കൃത്യമായ വര്‍ഷം അടക്കം ടൈം ട്രാവലര്‍ പ്രവചിക്കുന്നുണ്ട്. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ ഭൂമി അത്ഭുതകരമായ കാര്യങ്ങള്‍ കാണേണ്ടി വരുമെന്നാണ് ഇയാളുടെ പ്രവചനം. 2026ലായിരിക്കും അന്യഗ്രഹജീവികളെ ഭൂമിയില്‍ എല്ലാവരും ആദ്യം കാണുക.
ഇതായിരിക്കും അവര്‍ പൊതുമധ്യത്തില്‍ വരുന്ന ആദ്യ അവസരവും. ഈ പ്രവചനം സത്യമാവുകയാണെങ്കില്‍ ഇനി മൂന്ന് വര്‍ഷം മാത്രമാണ് ഭൂമിയുടെ മുന്നിലുള്ളത്. ഇവര്‍ സൗഹൃദ സ്വഭാവമുള്ളവരാണോ എന്ന് പറയാനാവില്ല.
ദുരന്തങ്ങള്‍ വേറെ വരുന്നുണ്ട്
ഭൂമിക്ക് വേറെയും ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോകുന്നുണ്ടെന്ന് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. 2024ല്‍ അഗ്നിപര്‍വത വിസ്ഫോടനം യൂറോപ്പില്‍ സംഭവിക്കുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. അത് വലിയൊരു ഭൂപ്രദേശമായി മാറുമെന്നും ടൈം ട്രാവലര്‍ പറയുന്നു. ആഗോള ജനസംഖ്യ 9 ബില്യണായി മാറുമെന്നും പ്രവചനമുണ്ട്.
നിരവധി പേരാണ് ഇതെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് സമ്മതിക്കുന്നത്. ജനസംഖ്യയുടെ കാര്യം ഉറപ്പായും സംഭവിക്കുമെന്നും യൂസര്‍മാര്‍ കമന്റ് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ അഗ്നിപര്‍വത വിസ്ഫോടനം നടക്കാറുണ്ട്. എന്നാല്‍ എവിടെയാണ് ഇത് നടക്കുകയെന്ന് ചോദിച്ചവരുമുണ്ട്.
-
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications