ടൈറ്റന്‍ അന്തര്‍വാഹിനി കാണാതാവും: വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചനം, ടിവി ഷോ വൈറല്‍!!
ലണ്ടന്‍: ടൈറ്റാനിക്കിന്റെ തകര്‍ന്ന് കിടക്കുന്ന കാഴ്ച്ചകള്‍ കാണാന്‍ പോയ അന്തര്‍വാഹിനി യാത്ര ദുരന്തമായി മാറിയിരിക്കുകയാണ്. അഞ്ച് പേരും മരിച്ചുവെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ദുരന്തം മുന്‍കൂട്ടി ആരെങ്കിലും പ്രവചിച്ചിരുന്നോ? ബാബ വംഗയോ, നോസ്ട്രഡാമസോ പ്രവചിക്കാത്ത ഈ ദുരന്തം ഒരു ടിവി ഷോ പ്രവചിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആകെ സിംപ്‌സണ്‍സിന്റെ പ്രവചനം ഏറെ വൈറലായി മാറിയിരിക്കുകയാണ്. സിംപ്‌സണ്‍സിന്റെ ആനിമേറ്റഡ് ഷോ യഥാര്‍ത്ഥ സംഭവങ്ങളുമായി ചേര്‍ന്ന് പോകുന്നതാണെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. 2006ല്‍ സിംപ്‌സണ്‍സിന്റെ 17ാം സീസണിലാണ് ഈ സംഭവവുമായി സാമ്യമുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഇതില്‍ സമുദ്രത്തിനടിയില്‍ വെച്ച് ഓക്‌സിജന്‍ നഷ്ടപ്പെടുന്നതാണ് ഉള്ളത്.

ഈ എപ്പിസോഡില്‍ ഹോമര്‍ സിംപ്‌സണ്‍ തന്റെ പിതാവ് എന്ന് വിശ്വസിക്കുന്നയാളുമായി ചേര്‍ന്ന് കടലില്‍ നിധി വേട്ടയ്ക്ക് പോകുന്നതായിട്ടാണ് ഉള്ളത്. ഇതില്‍ മുങ്ങി തകര്‍ന്ന് കിടക്കുന്ന ഒരു കപ്പലും, അതില്‍ നിറയെ നിധിയും ഇവര്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഇവരുടെ അന്തര്‍വാഹിനി ഒരിടത്ത് കുടുങ്ങി പോകുന്നതാണ് ഈ എപ്പിസോഡിലുള്ളത്.
തുടര്‍ന്ന് ഓക്‌സിജന്‍ മുഴുവന്‍ നഷ്ടപ്പെട്ട് ബോധം നഷ്ടമാകുന്നതുമാണ് ഉള്ളത്. എന്നാല്‍ ഹോമര്‍ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നതാണ് ഉള്ളത്. ഇയാള്‍ രക്ഷപ്പെട്ടു എന്ന് പറയുക കൂടിയാണ് ഈ എപ്പിസോഡില്‍ ചെയ്തത്.അതേസമയം ടൈറ്റന്‍ അന്തര്‍വാഹിനി കാണാതായതോടെ ഈ എപ്പിസോഡ് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇവര്‍ തമ്മിലുള്ള താരതമ്യത്തെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മുമ്പ് ഈ ഷോ നടത്തിയിരുന്നയാളായ മൈക്ക് റീസും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചു. വലിയ അമ്പരപ്പിലാണ് അദ്ദേഹം. ടൈറ്റനെ എങ്ങനെ പുറത്തെത്തിക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ സിംപ്‌സണ്‍സിന്റെ പഴയ പ്രവചനങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിന്റാവുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന സിംപ്‌സണ്‍സ്. 2000ത്തില്‍ വന്ന എപ്പിസോഡില്‍ നോസ്ട്രഡാമസ് പ്രവചിക്കുന്നതാണ് ട്രംപ് പ്രസിഡന്റാവുന്നത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിംപ്‌സണ്‍സുമായി താരതമ്യം ചെയ്തുള്ള പോസും ട്രംപില്‍ നിന്നുണ്ടായിരുന്നു. 1993ലെ സിംപ്‌സണ്‍ എപ്പിസോഡില്‍ കൊവിഡിന്റെ വരവിനെ കുറിച്ചും പറയുന്നുണ്ട്.
അതില്‍ ഒസാക്കു ഫ്‌ളു എന്നാണ് വിളിക്കുന്നത്. കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളായിരുന്നു ഇതിനും ഉള്ളത്. ലേഡി ഗാഗയുടെ സൂപ്പര്‍ ബൗളിലെ കണ്‍സര്‍ട്ട്,, ഡിസ്‌നി-ഫോക്‌സ് ലയനം, തുടങ്ങിയവ എല്ലാം സിംപ്‌സണ്‍സിന്റെ പ്രവചനത്തിലുണ്ടായിരുന്നു. ആധുനിക നോസ്ട്രഡാമസ് എന്നാണ് സിംപ്‌സണ്‍സ് ഷോയെ ഇപ്പോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications