അന്തര്‍വാഹിനി ദുരന്തം ജനുവരിയില്‍ പ്രവചിച്ചു; 5 മാസം കൊണ്ട് സംഭവിച്ചു, വൈറലായി പ്രവചനം
ലണ്ടന്‍: ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്ന സംഭവത്തില്‍ ലോകത്താകെ ഞെട്ടിച്ച് ഒരു യുവതിയുടെ പ്രവചനം. മാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ അന്തര്‍വാഹിനി ദുരന്തം പ്രവചിച്ചിരുന്നു. കൃത്യം അഞ്ച് മാസത്തിനുള്ളില്‍ തന്നെ അത് സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിംപ്‌സണ്‍സ് നടത്തിയ പ്രവചനവും ഇതുപോലെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഈ യുവതിയുടെ പ്രവചനവും ചര്‍ച്ചയായിരിക്കുന്നത്.
ഈ വര്‍ഷം നടക്കാന്‍ സാധ്യതയുള്ള പ്രവചനങ്ങള്‍ നടത്താനുള്ള ഒരവസരത്തിലാണ് ഇവര്‍ അന്തര്‍വാഹിനിയുടെ കാര്യം പ്രവചിച്ചത്. എന്നാല്‍ സാധാരണ ഒരു പ്രവചനം പോലെയാണ് ആദ്യം ഇതിനെ എല്ലാവരും കണ്ടിരുന്നത്. അത് പക്ഷേ അപകടം നടന്നതോടെ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.ഒരു സോഷ്യല്‍ മീഡിയ യൂസറാണ് പ്രവചനത്തിന്റെ ട്രെന്‍ഡ് ആരംഭിച്ചത്. ഇവരുടെ പ്രവചനങ്ങള്‍ ഒരു കാര്‍ഡ് രൂപത്തിലാക്കി, പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

2023ല്‍ നടക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളാണ് ഇവര്‍ എഴുതേണ്ടത്. യഥാര്‍ത്ഥത്തില്‍ ഈ യുവതി ഇത് നടക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് എഴുതിയതാണോ എന്നറിയില്ല. പക്ഷേ ഒരു സൂചന ഇവര്‍ക്കുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഇവരുടെ കാര്‍ഡില്‍ രസകരമായ കാര്യങ്ങളാണ് ഉള്ളത്. യുഎസ്സില്‍ മരിജുവാനയുടെ ഉപയോഗം നിയമപരമാക്കുമെന്നാണ് ഇതിലൊരു പ്രവചനം. ടെസ്ലയുടെ ഉടമയായ ഇലോണ്‍ മസ്‌കിന്റെ പ്രണയ ജീവിതത്തെ കുറിച്ചുമെല്ലാം പ്രവചനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം ടൈറ്റന്‍ കാണാതാവുന്നത് വരെ അതില്‍ ഒരു പ്രവചനം മാത്രമാണ് സത്യമായി വന്നത്. അത് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. അത് ഈ മാസം ആദ്യം സംഭവിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പ്രവചനം ഇപ്പോള്‍ ലോകപ്രശസ്തമായിരിക്കുകയാണ്. ഒരു അന്തര്‍വാഹിനി ദുരന്തം സംഭവിക്കുമെന്നായിരുന്നു ഇവര്‍ പ്രവചിച്ചത്. 2 ലക്ഷത്തിന് അടുത്ത് ഇവരുടെ വീഡിയോയ്ക്ക് ലൈക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ അന്തര്‍വാഹിനി മുങ്ങുമെന്ന് പ്രത്യേകം ഇവര്‍ എടുത്ത് പറഞ്ഞിരുന്നു. ഇത് ഔദ്യോഗികമാവാന്‍ കാത്തിരിക്കുകയാണെന്നും യുവതി കുറിച്ചിരുന്നു.
ഇവരുടെ പ്രവചനം പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. അഞ്ച് യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. ടൈറ്റന്‍ പൊട്ടിത്തെറിച്ചതാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. അതിശക്തമായ വിസ്‌ഫോടനമാണ് ഉണ്ടായതെന്നും, ഈ അന്തര്‍വാഹിനി ചിതറി തെറിച്ചുവെന്നും ഓഷ്യാനോസ് വെളിപ്പെടുത്തി. എന്നാല്‍ എപ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് മാത്രം ഇവര്‍ക്ക് അറിയില്ല. അതേസമയം നേരത്തെ കടലിന് അടിയില്‍ നിന്ന് ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്ന ശബ്ദം ഈ സ്‌ഫോടനത്തിന്റേതാവാമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്രയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രധാന വിമര്‍ശനം.












Click it and Unblock the Notifications