എന്തുകൊണ്ടാണ് ആണുങ്ങള് സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!
നോട്ടം അത് വല്ലാത്ത പ്രശ്നക്കാരനാണ്. ലെഗ്ഗിന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചും അവരെ നോക്കുന്നവരെക്കുറിച്ചും ബാബു കുഴിമറ്റം പറഞ്ഞപ്പോള്‍ സദാചാരക്കാരെല്ലാവരും കൂടി അയാളെ കല്ലെറിഞ്ഞു. എന്നെ നോക്കുന്നില്ലേ എന്നും എന്നെയാരും നോക്കണ്ട എന്നും വിചാരിക്കുന്ന പെണ്‍കുട്ടികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചല്ല ഇവിടെ പറയുന്നത്.
ഈ നോട്ടങ്ങളെല്ലാം നോക്കുന്ന ആണ്‍കുട്ടികളെക്കുറിച്ചാണ്. പുരുഷന്മാരെക്കുറിച്ചാണ്. പെണ്ണിന്റെ മാറത്തേക്ക് മാത്രം ഒരുവന് നോക്കിയിരിക്കുന്നുണ്ടെങ്കില് എന്താണ് അതിന് പിന്നിലെ കാരണം. അശ്ലീല ലക്ഷ്യത്തോടെ നോക്കുന്നവനെ തിരിച്ചറിയാന്‍ സാധിക്കുന്നതോടൊപ്പം എന്തുകൊണ്ട് അവന് അങ്ങനെ നോക്കുന്നു എന്ന് കൂടി അറിഞ്ഞാലോ... ഒരു പഠനം പറയുന്നത് ഈ 11 കാരണങ്ങളാകാം മാറിടത്തിലേക്കുള്ള തുറിച്ചുനോട്ടത്തിന് പിന്നിലെന്നാണ്....
ആയിരം സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തിയാല്‍ ആയിരം തരത്തിലുള്ള സ്തനങ്ങള്‍ കാണാമെന്നോ മറ്റോ ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിരുന്നത് ഓര്‍ക്കുന്നില്ലേ. അത് മാത്രമല്ല, ലൈംഗികതൃപ്തിക്കായി സ്തനങ്ങളെ ഉപയോഗിക്കുന്ന ഏക ജീവിവര്‍ഗമാണ് മനുഷ്യന് എന്നത് കൂടി ഓര്‍ക്കണം. അപ്പോള്‍ ഇനി കാരണങ്ങളിലേക്ക്..

നോട്ടം, അത് സ്വാഭാവികം
സുന്ദരികളായ പെണ്‍കുട്ടികളെ ആണായി പിറന്നവന് നോക്കും. ആ നോട്ടത്തില്‍ തെറ്റില്ല. നോക്കാത്തവനാണ് കുഴപ്പം. പക്ഷേ, നോക്കുന്നവന് മുഴുവന്‍ അവളെ പ്രാപിക്കാന്‍ കൊതിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇത് ഒരു പ്രപഞ്ചസത്യമാണ്. നോട്ടത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ പറ്റണം... ഇനി എന്തുകൊണ്ട് മാറിടങ്ങള്‍ എന്ന് നോക്കാം.

സ്തനങ്ങള്‍ കാണാന്‍ മനോഹരം
എന്തുകൊണ്ടാണ് ആളുകള്‍ മാറിടത്തിലേക്ക് നോക്കുന്നത്. ഒന്നാമത്തെ കാരണം സ്ത്രീകളുടെ മാറിടം കാണാന്‍ മനോഹരമാണ് എന്നത് തന്നെ. വലുതോ ചെറുതോ എന്നതല്ല കാര്യം. ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷന് സാധാരണ ഗതിയില്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ അവയവമാണ് സ്തനങ്ങള്‍.

ആകര്‍ഷകമായ വളവുകള്‍
ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍. അതും സ്ത്രീകളില്‍ മാത്രം. പുരുഷ ശരീരത്തില്‍ ഇത്തരം കര്വുകളില്ല. ഈ അഴകളവുകള്‍ സ്ത്രീസൗന്ദര്യത്തിന്റെ പ്രത്യേകതയാണ്. എതിര്‍ലിംഗക്കാരില്‍ അത് താല്പര്യമുണ്ടാക്കിയാല് കുറ്റംപറയാന്‍ പറ്റുമോ.

സ്ത്രീ സൗന്ദര്യത്തിന്റെ മുഖ്യഘടകം
സ്ത്രീ സൗന്ദര്യത്തിന്റെ മുഖ്യഘടകമാണോ സ്തനങ്ങള്‍. ആണെന്നും അല്ലെന്നും പറയാം. അല്ലെങ്കില്‍ത്തന്നെ സൗന്ദര്യമൊക്കെ കാണുന്നവന്റെ കണ്ണിലല്ലേ. എന്തായാലും മനോഹരമായ സ്തനങ്ങളോട് കൂടിയ സ്ത്രീകളെ ആരും ഒന്ന് ശ്രദ്ധിക്കും അതിപ്പോള്‍ സ്ത്രീകള്‍ പോലും ശ്രദ്ധിക്കും എന്നിട്ടല്ലേ പുരുഷന്മാര്.

വലിപ്പത്തെക്കുറിച്ചുള്ള ജിജ്ഞാസ
സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസ തന്നെയാണ് നോട്ടത്തിന് പിന്നിലെ ഒരു കാരണം. ഓരോ സ്ത്രീകളുടെയും സ്തനവലിപ്പവും ആകൃതിയും വ്യത്യസ്തമായിരിക്കും എന്നത് തന്നെ ഇതിന് പിന്നിലെ മനശാസ്ത്രം. ആയിരം സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തിയാല്‍ ആയിരം തരത്തിലുള്ള സ്തനങ്ങള്‍ കാണാമെന്നോ മറ്റോ പുനത്തില്‍ പറഞ്ഞിട്ടുണ്ട്.

ലൈംഗിക ബന്ധത്തിലെ പ്രധാന്യം
ലൈംഗിക ബന്ധത്തില്‍ സ്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ സ്തനങ്ങള്‍ കാണുന്നവരില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് എന്നും വിവിധ പഠനങ്ങള്‍ പറയുന്നു. സ്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്നതിനുള്ള ഒരു കാരണമായും ഇത് പറയപ്പെടുന്നു.

ക്ലീവേജുകളുടെ രഹസ്യം
സ്തനങ്ങളുണ്ടെങ്കിലേ ക്ലീവേജ് ഉണ്ടാകൂ എന്നത് ഒരു രഹസ്യമല്ല. പുരുഷന്മാര് അറിഞ്ഞും അറിയാതെയും ക്ലീവേജുകള്‍ നോക്കാറുണ്ട്. ഒരാള്‍ക്ക് മുഴുവന്‍ സമയവും മുഖത്ത് തന്നെ നോക്കിയിരിക്കാന്‍ കഴിയില്ല എന്നതും ഒരു സത്യമാണ് പലപ്പോഴും അബദ്ധത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട്.

അടിവസ്ത്രത്തോടുള്ള താല്പര്യം
ചില പുരുഷന്മാര് അടിവസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് എന്നും കരുതപ്പെടുന്നു. ഉള്ളില്‍ ഇട്ടിരിക്കുന്നത് ബൂട്ടിഫുളളാണോ എന്നറിയാന്‍ വേണ്ടി മാത്രമാണത്രെ ഇവരുടെ നോട്ടം.

സ്തനങ്ങളും പ്രത്യുത്പാദനവും
പ്രത്യുത്പാദനവും സ്തനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ട് എന്നാണ് പണ്ട് മുതലേ കരുതിവരുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ മുലയൂട്ടി ആരോഗ്യത്തോടെ വളര്‍ത്താനും സ്തനങ്ങളുടെ പങ്ക് വലുതാണ് എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. ഇത് എത്രത്തോളം ശരിയാണ് എന്നത് വേറെ കാര്യം.

നോട്ടങ്ങളോട് എങ്ങനെ പ്രതികരിക്കും
ചിലര്‍ നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയില്‍ വളരെയധികം അസ്വസ്ഥരാകും. മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാല്‍ ഇവര്‍ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവര്‍.

നോട്ടങ്ങളുടെ അര്‍ഥം
ഒരാള്‍ മുഖത്ത് നോക്കി അതേ കണ്ണോടെ മാറത്തു നോക്കുമ്പോള്‍ അതില്‍ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. അതേ സമയം അയാളുടെ നോട്ടം മാറത്തു വരുന്നുവെന്ന് കണ്ട് നിങ്ങളുടെ വസ്ത്രം ശരിയാക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങുമ്പോഴാണ് ആദ്യ നോട്ടത്തിന്റെ അര്‍ത്ഥം മാറുന്നത്. ചുരുക്കി പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ആക്ഷനാണ് ചിലരുടെ കേസിലെങ്കിലും നോട്ടത്തിന്റെ അര്‍ത്ഥം മാറ്റുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications