ട്രെയിന്‍ ലേറ്റാണോ? എങ്കില്‍ റീഫണ്ട് ചെയ്യാം, മുഴുവന്‍ തുകയും പോക്കറ്റില്‍, ചെയ്യേണ്ടത് എന്തെല്ലാം
സ്ഥിരമായി അല്ലെങ്കില്‍, എപ്പോഴെങ്കിലുമൊക്കെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ് നമ്മള്‍. കുറഞ്ഞ് നിരക്കില്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ട്രെയിന്‍ വൈകുന്നത് പലപ്പോഴും നമ്മുടെ യാത്രയുടെ ഉദ്ദേശത്തെ തന്നെ ഇല്ലാതാക്കുകയും മണിക്കുറൂകളുടെ സമയം നഷ്ടവും ഉണ്ടാക്കുന്നു. കാലാവസ്ഥയിലെ ബുദ്ധിമുട്ട്, സാങ്കേതിക പ്രശ്നങ്ങള്‍, അറ്റകുറ്റപണികള്‍ എന്നിങ്ങനെ പലവിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും ട്രെയിന്‍ വൈകി ഓടുന്നത്.
ട്രെയിന്‍ മിക്കൂറുകളോളും വൈകുമ്പോള്‍ ഒന്നുകില്‍ യാത്ര റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ വൈകിയതും സഹിച്ചും അതേ ട്രെയിനില്‍ യാത്ര ചെയ്യുകയോ ആണ് നമ്മളില്‍ പലരും ചെയ്യാറുള്ളത്. യാത്ര ചെയ്യുന്നവരാണെങ്കില്‍ ടിക്കറ്റിന്റെ പൈസ പോയല്ലോ എന്ന വിഷമത്തിലുമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിയമം അനുസരിച്ച് ട്രെയിന്‍ വൈകിയത് മൂലം റദ്ദാക്കുന്ന ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ടായി ഉപയോക്താവിന് ലഭിക്കും.

സാധാരണ ഗതിയില്‍ ചാർട്ട് തയ്യാറാക്കി കഴിഞ്ഞുള്ള ക്യാന്‍സലേഷന് യാതൊരു തരത്തിലുള്ള റീഫണ്ടും ലഭിക്കില്ല. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ മൂന്ന് മണിക്കൂറോ അതിലധികമോ സമയം വൈകിയോടുന്ന തീവണ്ടികളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ടായി നല്‍കണമെന്നതാണ് ചട്ടം.
നിങ്ങള്‍ ഒരു കൗണ്ടർ ടിക്കറ്റാണ് എടുത്തതെങ്കില്‍ അത് റദ്ദാക്കാൻ നേരെ റിസർവേഷൻ കൗണ്ടറിലേക്ക് പോയാല്‍ മതിയാവും. ഐ ആർ സി ടി സി വഴി നിങ്ങൾ ഓൺലൈനായി ടിക്കറ്റ് വാങ്ങിയതെങ്കിൽ, അത് റദ്ദാക്കുന്നതിന് നിങ്ങൾ വെബ്സൈറ്റിലെ നിർദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്പ്റ്റ്) ഫയല്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി ആപ്പിലും വെബ്‌സൈറ്റിലും സൗക്യമുണ്ട്. ടിഡിആര്‍ ഫയല്‍ ചെയ്യുന്നതിനായി യാത്രക്കാരുടെയും ടിക്കറ്റ് വിവരങ്ങളും നല്‍കണം.
ടിഡിആര്‍ ഫയല്‍ ചെയ്യാനുള്ള കാരണം ലിസ്റ്റ് ബോക്‌സില്‍ നിന്നും തിരഞ്ഞെടുത്ത് അപേക്ഷ ഫയല്‍ ചെയ്യാം. ടിഡിആര്‍ ബുക്ക് ചെയ്ത് പരമാവധി 90 ദിവസത്തിനുള്ളില്‍ ഐ ആർ സി ടി സിയില്‍ നിന്ന് റീഫണ്ട് ലഭിക്കും. തീവണ്ടി വൈകിയോടുന്ന തീവണ്ടി സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് ടിക്കറ്റ് റദ്ദാക്കുകയും ടിഡിആര്‍ ഫയല്‍ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതോടൊപ്പം തന്നെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ലേറ്റ് ആയാല്‍ ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ല.
ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ ലേറ്റ് ആയാല്‍ മാത്രമേ ടിക്കറ്റിന്റെ മുഴുവൻ റീഫണ്ടും നിങ്ങൾക്ക് അവകാശപ്പെടാനാവൂ. തീവണ്ടികള്‍ റദ്ദാക്കുകയാണെങ്കിലും ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കും. ഇതിനായി ടിക്കറ്റുകള്‍ റദ്ദ് ചെയ്യേണ്ടതിന്റെ ടിഡിആർ സമർപ്പിക്കേണ്ടതിന്റേയോ ആവശ്യമില്ല. കൌണ്ടർ ടിക്കറ്റുകള്‍ക്ക് റിസർവേഷന്‍ കൌണ്ടർ വഴിയും ഓണ്‍ലൈനുമായിട്ടായിരിക്കും റീ ഫണ്ട് ലഭിക്കുക.
boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍












Click it and Unblock the Notifications