Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുലപ്പാലില്ലാത്ത സാധാരണ അമ്മമാരും ഇവിടെയില്ലേ; ആ മനുഷ്യര്‍ക്കില്ലാത്ത കുരുക്കളാണ് ചില നാട്ടുകാര്‍ക്ക്'

പല കാരണം കൊണ്ട് മുലപ്പാലില്ലാത്ത ''സാധാരണ'' അമ്മമാരിവിടെയില്ലേ? എല്ലാത്തിനും കുറവുകള്‍ കണ്ടെത്തുന്നവര്‍ അതു തുടര്‍ന്നു കൊണ്ടിരിക്കും!

kerala

ട്രാന്‍സ് ദമ്പതികളായ സിയയുടെയും സഹദിന്റെയും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പ്രഗ്‌നന്‍സിയെ സോഷ്യല്‍ മീഡിയ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പെണ്‍ ശരീരത്തില്‍ നിന്നും ആണായി മാറിയെങ്കിലും തന്റെ പ്രിയപ്പെട്ടവളുടെ ആഗ്രഹ പ്രകാരം കുഞ്ഞുജീവനെ ഉദരത്തിലേന്തിയ സഹദിനെ തേടി ഒരുപാട് പ്രാര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയിലൂടെ അടക്കം എത്തുന്നത്.

കുഞ്ഞ് ആരെ അച്ഛനെന്നും അമ്മയെന്നും വിളിക്കും

കുഞ്ഞ് ആരെ അച്ഛനെന്നും അമ്മയെന്നും വിളിക്കും

എന്നാല്‍ ഇതിനിടെ, ഇവരുടെ വാര്‍ത്തകള്‍ സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വ്യക്തി അധിക്ഷേപവും പരിഹാസവും നിറയുകയാണ്. ട്രാന്‍സ് ദമ്പതികളായ അവരുടെ കുഞ്ഞ് ആരെ അച്ഛനെന്നും അമ്മയെന്നും വിളിക്കുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്നത്.

കൊറിയന്‍ മല്ലു

കൊറിയന്‍ മല്ലു

എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് ചുട്ടമറുപടിയും ഒരു വിഭാഗം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ സിയെയും സഹദിനെയും അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ കൊറിയന്‍ മല്ലു എന്ന റെജി അര്‍ണോള്‍ഡ്.

മുലപ്പാലില്ലാത്ത ''സാധാരണ'' അമ്മമാരിവിടെയില്ലേ?

മുലപ്പാലില്ലാത്ത ''സാധാരണ'' അമ്മമാരിവിടെയില്ലേ?

ആ രണ്ട് മനുഷ്യര്‍ക്കില്ലാത്ത കുരുക്കളാണ് ചില നാട്ടുകാര്‍ക്കെന്ന് റെജി അര്‍ണോള്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പല കാരണം കൊണ്ട് മുലപ്പാലില്ലാത്ത ''സാധാരണ'' അമ്മമാരിവിടെയില്ലേ? എല്ലാത്തിനും കുറവുകള്‍ കണ്ടെത്തുന്നവര്‍ അതു തുടര്‍ന്നു കൊണ്ടിരിക്കും! ആശംസകള്‍ ഇരുവര്‍ക്കും എന്നാണ് കൊറിയന്‍ മല്ലു സോഷ്യല്‍ മീഡിയയല്‍ കുറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആ രണ്ട് മനുഷ്യർക്കില്ലാത്ത കുരുക്കളാണ്

ആ രണ്ട് മനുഷ്യർക്കില്ലാത്ത കുരുക്കളാണ്

ആ രണ്ട് മനുഷ്യർക്കില്ലാത്ത കുരുക്കളാണ് ചില നാട്ടുകാർക്ക്! എന്താണ് "trans gender " and "trans sexual " എന്നു പോലുള്ള basic difference പോലുമറിയാത്ത കുറേ കൗപീനകമനസ്സുള്ള പ്രായമുള്ളവരും ന്യൂജനുകളും പിന്നെ so called educated fellows ( but വിവേകം വട്ടപ്പൂജ്യം) , ഇവരൊക്കെ അലറിക്കൊണ്ടേയിരിക്കും!

എല്ലാത്തിനും കുറവുകൾ കണ്ടെത്തുന്നവർ

എല്ലാത്തിനും കുറവുകൾ കണ്ടെത്തുന്നവർ

പിന്നെ പല കാരണം കൊണ്ട് മുലപ്പാലില്ലാത്ത "സാധാരണ" അമ്മമാരിവിടെയില്ലേ? എല്ലാത്തിനും കുറവുകൾ കണ്ടെത്തുന്നവർ അതു തുടർന്നു കൊണ്ടിരിക്കും! ആശംസകൾ ഇരുവർക്കും! ബുദ്ദിയും വിവേകവും കരുണയും അലിവും ആർദ്രതയുമൊക്കയുള്ള നല്ല മനുഷ്യക്കുഞ്ഞായി വരട്ടെ ആ കുഞ്ഞു വാവ ഞാനും നീയുമൊക്കെ എന്ത് identity യിൽ മാന്യമായി ജീവിക്കുന്നുവോ, അതു പോലെ അവരുടെ ആഗ്രഹം പോലെ അവരും ജീവിക്കട്ടെ!

ഇവിടമാണ് സ്വർഗ്ഗം

ഇവിടമാണ് സ്വർഗ്ഗം

Live & let live ! If you have education that doesn't mean that you have QUALITY! It needs wisdom to have empathy towards our fellow beings irrespective of their gender and status. Comment box ൽ കരച്ചിലുകൾ മതിയാക്കാൻ , പ്രത്യേകിച്ച് എവിടെയോ ഉള്ള പൂന്കാവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എല്ലാരോടും വിനീതമായി അപേക്ഷിക്കുന്നു! ഇവിടമാണ് സ്വർഗ്ഗം ! മനസ്സിൽ കുറച്ച് നനമയുണ്ടാകട്ടെ! ശുഭദിനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+