Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ട്രെയിൻ മുഴുവനായും ബുക്ക് ചെയ്യാൻ കഴിയുമോ? എങ്ങനെ ബുക്ക് ചെയ്യാം, എത്ര ദിവസം, എത്ര ചെലവ് വരും!

ചിലർക്ക് ട്രെയിനിൽ യാത്ര ചെയ്യാനാവും ഇഷ്ടം, എന്നാൽ മറ്റു ചിലർക്ക് ബസിൽ യാത്ര ചെയ്യാനാകും ഇഷ്ടം. യാത്ര ട്രെയിനിലാണെങ്കിൽ ചെലവ് ഇത്തിരി കുറയും. ചെലവ് കുറച്ച് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ട്രെയിൻ യാത്രയുടെ പ്രധാനപ്പെട്ട ഒരു പ്രയോജനം. ബസിലേതുപോലെയല്ല ട്രെയിനിൽ കുറച്ചുകൂടി സൗകര്യമായി പോകാം. ചിലർ കൂട്ടമായി പോകുന്ന യാത്രകൾക്ക് ട്രെയിൻ ബുക്ക് ചെയ്യാറുണ്ട്. പക്ഷേ എങ്ങനെയാണ് ഇങ്ങനെ മൊത്തം കംപാർട്ട്മെന്റ് നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കുക എന്നറിയാമോ? ഒരുപാട് ചെലവവ് വരുമോ ? വിശദമായി അറിയാം...

ചെലവു കുറവ്, സുരക്ഷ കൂടുതൽ, റോഡുമാർഗമുള്ളതിനേക്കാൾ വേഗം എത്താം , യാത്രാസുഖം ഇതൊക്കെയാണ് ട്രെയിനിന്റെ ​ഗുണം എന്നാൽ എല്ലാവർക്കും ഒരുമിച്ച് പോകാൻ എങ്ങനെയാണ് ഒരു കംപാർട്ട്മെന്റ് ബുക്ക് ചെയ്യുക എന്ന് അറിയാത്തത് കൊണ്ട് ചെലപ്പോഴൊക്കെ ട്രെയിൻ യാത്ര വേണ്ടെന്ന് വെക്കേണ്ടി വരാറുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട്.

Train33

ടിക്കറ്റ് ബുക്കു ചെയ്യാനായി ആദ്യം ഐ.ആർ.സി.ടി.സിയുടെ www.ftr.irctc.co എന്ന ഔദ്യോഗിക വെബ് സൈറ്റ് തുറക്കണം. നിങ്ങൾ ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എഫ്.ടി.ആർ(ഫുൾ താരിഫ് റേറ്റ്) സർവീസ് സെലെക്ട് ചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ രജിസ്‌ട്രേഷൻ തുക എത്രയാണെന്ന് അറിയാനാവും. ആറു ദിവസത്തിനകം പണം അടച്ച് എഫ്.ടി.ആർ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഓൺലൈൻ അല്ലാതേയും എഫ്.ടി.ആർ റജിസ്‌ട്രേഷൻ നടത്താനാകും. ഇതിന് നിങ്ങൾ യാത്ര ആരംഭിക്കുന്ന റെയിൽവേ സ്റ്റേഷനുമായാണ് ബന്ധപ്പെടേണ്ടത്. ചീഫ് ബുക്കിങ് സൂപ്പർ വൈസർക്കോ സ്‌റ്റേഷൻ മാസ്റ്റർക്കോ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ അപേക്ഷ നൽകേണ്ടതുണ്ട്. ഇതിനുള്ള മറുപടിയായി റജിസ്‌ട്രേഷൻ തുക എത്രയാണെന്ന് അറിയാനാവും. ഈ തുക ടിക്കറ്റ് കൗണ്ടറിൽ അടച്ച് എഫ്.ടി.ആർ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാൻ ഏഴു ദിവസത്തേക്ക് സെക്യൂരിറ്റി തുകയായി 50,000 രൂപയാണ് നൽകേണ്ടത്. ഏഴു ദിവസത്തിൽ കൂടുതൽ യാത്രയുണ്ടെങ്കിൽ ഓരോ ദിവസത്തിനും 10000 രൂപ വീതം ഓരോ ദിവസവും ഓരോ കോച്ചിനും നൽകേണ്ടി വരും. പരമാവധി ഒരു ട്രെയിനിന്റെ 10 കോച്ചുകളാണ് മുഴുവനായും ബുക്കു ചെയ്യാനാവുക.

ഇനി ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യണമെങ്കിൽ ഏഴു ദിവസത്തിന് ഒമ്പതു ലക്ഷം രൂപ ഇന്ത്യൻ റെയിൽവേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഇങ്ങനെ ബുക്കു ചെയ്യുന്നവർക്ക് 18 കോച്ചുകളുള്ള ട്രെയിനാണ് റെയിൽവേ അനുവദിക്കുക. ഇതിൽ രണ്ട് എസ്.എൽ.ആർ കോച്ചുകളായിരിക്കും.

ഇനി കൂടുതൽ വലുപ്പമുള്ള ട്രെയിൻ വേണമെന്നുണ്ടെങ്കിൽ അതിനും വഴിയുണ്ട്. 18 കോച്ചിന് പുറമേ അധികം വേണ്ട കോച്ചുകളുടെ തുകയായി ഓരോന്നിനും 50,000 രൂപ വീതം അടച്ചാൽ മതി. പരമാവധി 24 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ പണം നൽകി ബുക്കു ചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവേ നൽകുന്നുണ്ട്. യാത്രാ തീയതിയുടെ 30 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. പരമാവധി ആറു മാസം വരെ മുമ്പ് ട്രെയിനുകളും കോച്ചുകളും ബുക്കു ചെയ്യാനാകും.

ബുക്കു ചെയ്ത ട്രെയിനോ കോച്ചുകളോ റദ്ദാക്കാനും അവസരമുണ്ടായിരിക്കും. ഐ.ആർ.സി.ടി.സി നിങ്ങളുടെ അപേക്ഷയിൽ അന്തിമ തീരുമാനം അറിയിക്കും മുമ്പ് എഫ്.ടി.ആർ റിക്വസ്റ്റ് ക്യാൻസൽ ചെയ്താൽ അഞ്ചു ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് പിടിച്ച ശേഷം ബാക്കി തുക നൽകും. യാത്രക്ക് രണ്ടു ദിവസം മുമ്പാണ് റദ്ദാക്കുന്നതെങ്കിൽ പത്തു ശതമാനമായിരിക്കും ക്യാൻസലേഷൻ ചാർജ്. ഒരു ദിവസം മുമ്പ് റദ്ദാക്കിയാൽ 25 ശതമാനം ക്യാൻസലേഷൻ ഫീസ്. യാത്ര തുടങ്ങി നാലു മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ 50 ശതമാനം ക്യാൻസലേഷൻ ചാർജ് ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+