പാൻട്രിയിൽ ഓടിനടന്ന് ഭക്ഷണം കഴിച്ച് എലികൾ, വീഡിയോ പകർത്തി ; റെയിൽവേയുടെ പ്രതികരണം ഇങ്ങനെ
ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾ കാലങ്ങളായി നമ്മൾ കേട്ടു വരുന്നതാണ്. എന്നാൽ ഇതിന് ആക്കം കൂട്ടുന്നതാണ് ഈയടുത്തിടെയായി ഉണ്ടായ ഒരു സംഭവം. ഭക്ഷണത്തിന്റെ രുചിയെയോ ഗുണനിലവാരത്തെയോ കുറിച്ചുള്ള ആശങ്ക പടർത്തുന്ന സംഭവം എന്നതിലപ്പുറം കാണുമ്പോൾത്തന്നെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ട്രെയിനിലെ പാൻട്രിയിൽ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്നും എലികൾ ഓടി നടന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ഇപ്പോൾ എക്സ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഈ സംഭവത്തിന്റെ വീഡിയോ പകർത്തി ഒരു യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിലൂടെ പുറം ലോകത്തെത്തിച്ചു. 11099 LTT MAO എക്‌സ്പ്രസിൽ ഒക്ടോബർ 15 ന് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മങ്കിരിഷ് ടെണ്ടുൽക്കർ എന്ന ആളാണ് വൈറോൽ വീഡിയോയ്ക്ക് പിന്നിൽ. യാത്രക്കിടെ ടെണ്ടുൽക്കർ കണ്ട കാഴ്ച്ച മൊബൈൽ ഫോണിലേക്കും പകർത്തുകയായിരുന്നു. ശേഷം ഇത് ഷെയർ ചെയ്തു.

ഒരു റെയിൽവേ പ്രേമിയായ താൻ ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരൻ ആണെന്നും എന്നാൽ ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്ന തലക്കെട്ടോടുകൂടിയാണ് ടെണ്ടുൽക്കർ വീഡിയോ പങ്കുവച്ചത്.
ഈ ദൃശ്യം കണ്ട ശേഷം ടെണ്ടുൽക്കർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർപിഎഫ്) വിവരം അറിയിച്ചു. എന്നാൽ നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കുറിച്ചു. നൂറുകണക്കിന് എലികൾ ട്രാക്കിനടിയിൽ താമസിക്കുന്നുണ്ടെന്നാണ് ആർപിഎഫ് മറുപടി നൽകിയത്. അതിന് ശേഷം പാൻട്രി മാനേജരെ കണ്ട് കാര്യം പറഞ്ഞു. ഇവിടെ എലി ശല്യമുണ്ട്, നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്നും റെയിൽവേ സ്ഥിരമായി ഞങ്ങൾക്ക് നിലവാരമില്ലാത്ത കോച്ചുകൾ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചതായി ടെണ്ടുൽക്കർ പറഞ്ഞു.
അവസാനമായി റെയിൽ മദദ് ആപ്പിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും , പരാതി സീരിയസ് ആയി എടുക്കുമെന്നുമാണ് കരുതുന്നതെന്നും ടെണ്ടുൽക്കർ പറഞ്ഞു. അതേ സമയം ഇന്നലെ @mumbaimatterz എന്ന അക്കൗണ്ടിൽ നിന്ന് എക്സിൽ ഈ വീഡിയോ റീഷെയർ ചെയ്യപ്പെട്ടിരുന്നു. അതിന് മറുപടിയായി ഐആർടിസി പ്രതികരിച്ചത് ഇങ്ങനെയാണ്. "കാര്യം ഗൗരവമായി എടുക്കുത്ത് ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രെയിനിലെ പാൻട്രിയിൽ ശുചിത്വും വൃത്തിയും ഉറപ്പാക്കണമെന്ന് ജീവനക്കാരെ ബോധവത്ക്കരിച്ചിട്ടുണ്ട്. ഫലപ്രദമായിത്തന്നെ എലി ,മറ്റു കീടാണു നിയന്ത്രണ നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് ഉചിതമായ നിർദ്ദേശം നൽകിയിട്ടുണ്ട്"
The matter is viewed seriously and suitable action has been taken.Pantry Car Staff have been sensitised to ensure hygiene and cleanliness in the pantry car.
— IRCTC (@IRCTCofficial) October 18, 2023
The concerned have been suitably advised to ensure effective pest and rodent control measures which is being ensured.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications