വയസ്സ് വെറും 21 മാത്രം, മാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; ടിവിയിലെ യുവതാരങ്ങളില്‍ നമ്പര്‍ വണ്‍ ഈ നടി
മുംബൈ: സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന നടന്മാരും നടിമാരും ആരാണെന്ന് ചോദിച്ചാല്‍ നമുക്കെല്ലാം ഉത്തരമുണ്ടാവും. എന്നാല്‍ ആരാണ്. ടെലിവിഷന്‍ ലോകത്ത് ഒന്നാം നമ്പര്‍ താരം. പ്രതിഫലത്തിന്റെ കാര്യത്തില്‍ യുവതാരങ്ങളില്‍ ആരാണ് മുന്നില്‍ എന്ന് അറിയാമോ? കേവലം 21 വര്‍ഷം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ലക്ഷങ്ങളാണ് മാസത്തില്‍ ഈ അനുഷ്‌ക സെന്‍ എന്ന നടി സമ്പാദിക്കുന്നത്.
അടുത്തിടെയാണ് 21ാം പിറന്നാള്‍ നടി ആഘോഷിച്ചത്. എത്രയോ ചെറുപ്പത്തില്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചതാണ്. യഹാന്‍ മേം ഗര്‍ ഗര്‍ ഖേലി എന്ന പരമ്പരയിലൂടെയാണ് അനുഷ്‌ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2009ലായിരുന്നു പരമ്പര പുറത്തിറങ്ങിയത്. 2019ല്‍ പുറത്തിറങ്ങിയ ജാന്‍സി കി റാണി എന്ന പരമ്പരയില്‍ റാണിലക്ഷ്മി ഭായിയായും അനുഷ്‌ക സെന്‍ അഭിനയിച്ചിരുന്നു.

15 വര്‍ഷത്തില്‍ താഴെ മാത്രം നില്‍ക്കുന്നതാണ് നടിയുടെ അഭിനയ ജീവിതം. എന്നാല്‍ നടിയുടെ പ്രതിഫലം ലക്ഷങ്ങളാണ്. മൊത്തം സമ്പാദ്യം കോടികള്‍ വരും. ഓരോ എപ്പിസോഡിനും നടി വാങ്ങുന്ന തുക ആരെയും അമ്പരപ്പിക്കുന്നതാണ്. ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം നടിയുടെ സമ്പാദ്യം 16 കോടി രൂപയാണ്. മാസത്തില്‍ അഞ്ച് ലക്ഷം രൂപയാണ് അനുഷ്‌ക സമ്പാദിക്കുന്നത്. വര്‍ഷത്തില്‍ ഒരു കോടിയോളം രൂപ നടിക്ക് വരുമാനത്തിലൂടെ ലഭിക്കുന്നുണ്ട്.
മിനി സ്‌ക്രീനില്‍ സീനിയര്‍ താരങ്ങളേക്കാള്‍ പ്രതിഫലം അനുഷ്‌ക സെന്‍ വാങ്ങുന്നുണ്ട്. പ്രേക്ഷ പ്രീതിയാണ് ഇതിന് പ്രധാന കാരണം.ടെലിവിഷന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിട്ടാണ് അനുഷ്‌ക സെന്‍ മാറിയിരിക്കുന്നത്. ടിവി ഷോയിലെ ഓരോ എപ്പിസോഡിനും നടി വാങ്ങുന്നത് ഒന്നരലക്ഷമാണ്. 2021ല്‍ ഖത്രോം കാ ഖില്ലാഡിയുടെ പതിനൊന്നാം സീസണിനായി നടി വാങ്ങിയത് ഓരോ എപ്പിസോഡിനും അഞ്ച് ലക്ഷം രൂപ വീതമാണ്. ഇതെല്ലാം ടെലിവിഷന്‍ മേഖലയില്‍ നടിക്ക് വലിയ മൂല്യമുള്ളത് കൊണ്ട് സംഭവിച്ചതാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് നടിയുടെ സമ്പത്ത് വന്‍ തോതില്‍ വളരാന്‍ തുടങ്ങിയതെന്ന് ടെക്‌നോ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ വെറും 70 ലക്ഷം മാത്രമായിരുന്നു നടിയുടെ സമ്പത്ത്. 2020ല്‍ അത് 90 ലക്ഷമായി ഉയരുകയായിരുന്നു.2021ലാണ് അനുഷ്‌കയുടെ ആസ്തി കുത്തനെ ഉയര്‍ന്നത്. 2020ല്‍ വെറും ഒരു മില്യണായിരുന്നു നടിയുടെ സമ്പാദ്യം. 1.5 മില്യണായിട്ടാണ് തുക ഉയര്‍ന്നത്. 2 മില്യണാണ് ഇപ്പോഴത്തെ സമ്പാദ്യം. കാറുകളോട് വലിയ താല്‍പര്യം നടിക്കുണ്ട്.
അടുത്തിടെയാണ് ബിഎംഡബ്ല്യുവിന്റെ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ അനുഷ്‌ക വാങ്ങിയത്. ഇതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഇതിന് ഏകദേശം 51 ലക്ഷം രൂപ വില വരും. ഇത് തന്റെ ആദ്യത്തെ കാറാണെന്നും നടി പറഞ്ഞിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ പേജില്‍ നിന്നും, പരസ്യത്തില്‍ നിന്നുമാണ് അനുഷ്‌കയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 39.3 മില്യണും, ഫേസ്ബുക്കില്‍ 6.9 മില്യണും ഫോളോവേഴ്‌സ് നടിക്കുണ്ട്. സോഷ്യല്‍ മീഡിയ പ്രമോഷനായി നടി വന്‍ തുകയാണ് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications