വീട്ടിലിരുന്ന് സിനിമയും ഷോകളും കണ്ടുകൊണ്ടിരിക്കുക; അക്കൗണ്ടിലേക്ക് ലക്ഷങ്ങളെത്തും!!
കൊവിഡ് ഒക്കെ വന്നതോടുകൂടിയാണ് ആളുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ സിനിമ കാണാന്‍ കൂടുതല്‍ ആശ്രയിക്കാൻ തുടങ്ങിയത്. വീട്ടില്‍ ഇരുന്ന് വളരെ സമാധാനത്തോടെ നമ്മുടെ സൗകര്യം പോലെ സിനിമക കാണാം, മറ്റുള്ളവരെ ബഹളമൊന്നും ഉണ്ടാകില്ല, ഇതൊക്കെ കൊണ്ട് തന്നെ മിക്ക ആളുകളും ഒടിടി റിലീസിന് വേണ്ടി കാത്തിരിപ്പാണ്.
എല്ലാവരും അങ്ങനല്ല, എന്നാല്‍ നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ സിനിമകളും ഷോകളും ആസ്വദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ വളരെ വലിയൊരു അവസരമാണ് ഉള്ളത്. അത് എന്താണെന്നല്ലേ പറയാം.

പണിയെടുക്കാതെ സിനിമ കണ്ടുകൊണ്ടിങ്ങനെ ഇരുന്നാൽ പണം ഉണ്ടാവുമോ, എപ്പോഴും ഇങ്ങനെ ഫോണിൽ കുത്തിയിരിക്കാതെ പണിക്ക് പോ, ഇങ്ങനെ ടിവി കണ്ടോണ്ട് വീട്ടിൽ ഇരുന്ന് സമയം കളയാതെ വല്ല പണിക്ക് പോയിക്കൂടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരുന്ന സിനിമ-സീരിസ് പ്രാന്തന്മാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇനി പറയാൻ പോകുന്നത്.

ഇതിനെക്കാൾ മികച്ചൊരു അവസരം വേറെ വരാനില്ല, അതെന്താണെന്നല്ലേ.ആമസോണ്‍ പ്രൈം വീഡിയോയാണ് ഏറ്റവും പുതിയ ഓഫര്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത് നിങ്ങളുടെ വാച്ച്ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ മാത്രമല്ല, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയൊരു തുക എത്താനും സഹായിക്കും.

വിശ്വസിക്കാന്‍ വളറെ പ്രയാസം ആയിരിക്കും.പക്ഷെ സംഭവം സത്യമാണ്. സ്ട്രീമിംഗ് ഭീമനായ ആമസോണ്‍ പ്രൈം വീഡിയോ 'പ്രൈം വീഡിയോ ബഫിന്റെ' റോളിനെക്കുിറിച്ച് പരസ്യം ചെയ്തിട്ടുണ്ട്. പ്രധാനമായും ഒരു 'ടിവി ഫ്രീക്ക്' ആയിരിക്കണം. പുതിയ സീരീസിനായി ജീവിക്കുന്ന ആളായിരിക്കണം, ലജ്ജയില്ലാത്ത റോം-കോമും ബോക്സ് ഓഫീസ് തകര്‍ക്കുന്ന ബ്ലോക്ക്ബസ്റ്ററും ഇഷ്ടപ്പെടുന്ന ആളായിരിക്കണം അങ്ങനെ പോകതുന്നു ഡിമാന്റുകള്‍.

കുറച്ച് മാസത്തേക്ക് അവരുടെ കണ്ടന്റുകള്‍ സജീവമായി കാണാനും അവരുടെ ചിന്തകള്‍ പങ്കിടാനും കഴിയുന്ന ഒരാളെയാണ് കമ്പനി തിരയുന്നത്. പക്ഷേ ഒരു കാര്യമുണ്ട്. ഓഫര്‍ വരുന്നത് പ്രൈം വീഡിയോ ഓസ്ട്രേലിയയില്‍ ഉള്ളവര്‍ക്ക് മാത്രമാണ്, അതായത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രൈം വീഡിയോ വരിക്കാര്‍ക്ക് അര്‍ഹതയില്ല.












Click it and Unblock the Notifications