ട്വിറ്റർ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്!!! ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ ഇനി മ്യൂട്ട് ചെയ്യാം!!!

  • Posted By:
Subscribe to Oneindia Malayalam

ട്വിറ്റർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. നമ്മളെ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നു വരുന്ന നോട്ടിഫിക്കേഷന്‍സ് ഇനി മുതൽ മ്യൂട്ട് ചെയ്യാം. ഇതിനായുള്ള പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചിട്ടുണ്ട്.ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ട്വിറ്റർ സൗകര്യം ലഭിക്കുന്നതിനായി നോട്ടിഫിക്കേഷന്‍ ടാബിലെ 'ഗിയര്‍' ഐക്കണ്‍ ഉപയോഗിക്കാം. ഇതില്‍ തന്നെ അഡ്വാന്‍സ്ഡ് ഫില്‍ട്ടറുകള്‍ ക്രമീകരിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. കൂടാതെ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവരും ഇതുതന്നെ പിന്തുടര്‍ന്നാല്‍ മതിയാകും.

ട്വിറ്ററിലൂടെ പണികിട്ടി !!! ട്രംപിനെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കൻ ഇന്‍സ്റ്റിട്ട്യൂട്ട്!!!

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

ഇപ്പോൾ ട്വിറ്റർ ഘട്ടംഘട്ടമായി പുതിയ ഫീച്ചറുകളും കൊണ്ടുവരുന്നുണ്ട്. ഈയിടെ ഓട്ടോമാറ്റിക് നൈറ്റ് മോഡ് അവതരിപ്പിച്ചിരുന്നു. സൂര്യാസ്തമയം കഴിഞ്ഞാല്‍ താനേ നൈറ്റ് മോഡില്‍ മാറുന്ന സ്‌ക്രീന്‍ ആയിരുന്നു ഇതിന്റെ പ്രത്യേകത. ഇത് വേണമെങ്കില്‍ മാന്വല്‍ ആയി ക്രമീകരിക്കാനും കഴിയും. സെറ്റിംഗ്‌സ് ആന്‍ഡ് പ്രൈവസി ടാബില്‍ ഇത് ക്രമീകരിച്ചു വെക്കാന്‍ സാധിക്കും.

tweeter

കൂടാതെ ട്വിറ്ററിലൂടെ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുനുള്ള സംവിധാനവും ട്വിറ്റർ ഒരുക്കിയിരുന്നു. ഇതിനായി ട്വീറ്റുകള്‍ക്കു താഴെയായി കാണുന്ന 'മോര്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഷെയര്‍ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് എന്ന ഫീച്ചര്‍ ലഭിക്കും.

English summary
In a fresh bid to tackle trolls spewing hateful content on its platform, micro-blogging platform Twitter has added filters to mute unwanted tweets from a user’s feed.Users may now mute notifications from newly-registered accounts and those accounts that don’t follow them.
Please Wait while comments are loading...