Viral Video- ആരായാലും കൈയടിച്ച് പോകും; യുവാവിന്റെ കല്യാണത്തിന് സാരി ധരിച്ചെത്തി സുഹൃത്തുക്കള്‍
സോഷ്യല്‍ മീഡിയ എപ്പോഴും കൗതുകം നിറഞ്ഞ കാഴ്ചകള്‍ നമുക്ക് മുന്നിലെത്തിക്കാറുണ്ട്. അത് ഫാഷനുമായി ബന്ധപ്പെട്ടുള്ളവയാണ് എങ്കില്‍ കാഴ്ചക്കാര്‍ക്കും ഏറെ ആകാംക്ഷയാണ്. അത്തരത്തിലൊരു കാഴ്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഫാഷന്റെ കാര്യത്തില്‍ അതിരുകളില്ല എന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. വര്‍ഷങ്ങളായി സ്ത്രീകള്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കുകയും അത് ഒരു സാധാരണ സംഭവമാകുകയും ചെയ്യാറുണ്ട്. തിരിച്ച് പുരുഷന്‍മാരും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെങ്കിലും അതിന് ഒരു അസാധാരണ ഭാവുകത്വം ലഭിക്കാറുണ്ട്.

Image Credit: Instagram Video@paraagonfilms
ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്ന അത്തരം സന്ദര്‍ഭങ്ങള്‍ വിരളമാണെങ്കിലും കൗതുകം നിറക്കാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ചിക്കാഗോയില്‍ നിന്ന് പുറത്ത് വരുന്നത്. ചിക്കാഗോയില്‍ നടന്ന തങ്ങളുടെ ഇന്ത്യന്‍ സുഹൃത്തിന്റെ വിവാഹത്തിന് രണ്ട് പുരുഷന്മാര്‍ സാരി ധരിച്ച് വന്ന സംഭവമാണ് വൈറലായിരിക്കുന്നത്.

Image Credit: Instagram Video@paraagonfilms
ചിക്കാഗോ ആസ്ഥാനമായുള്ള വിവാഹ വീഡിയോഗ്രാഫര്‍മാരായ പാരാഗണ്‍ഫിലിംസ്, അവരുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വീഡിയോ പങ്കിട്ടുണ്ട്. മിഷിഗണ്‍ അവനുവില്‍ നടന്ന വിവാഹത്തിനായിരുന്നു രണ്ട് പുരുഷന്മാര്‍ സാരി ധരിച്ച് വന്നത്. ഇവരെ സാരിയുടുപ്പിക്കുന്നതും ശേഷം വരനും വധവും ഇത് കണ്ട് ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

Image Credit: Instagram Video@paraagonfilms
വിവാഹത്തില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ മിഷിഗണ്‍ അവന്യൂവിലൂടെ ഇരുവരും വര്‍ണ്ണാഭമായ സാരി ധരിച്ച് നടക്കുന്നതും വീഡിയോയിലുണ്ട്. നെറ്റിയില്‍ ഒരു പൊട്ട് കുത്താനും ഇരുവരും മറന്നില്ല. പിന്നീട് വരന്റെ അടുത്ത് ചെന്ന് മൂവരും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Image Credit: Instagram Video@paraagonfilms
വീഡിയോയ്ക്ക് ഇതിനോടകം 28,000 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. വീഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. മുമ്പ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള പുഷ്പക് സെന്‍ എന്ന യുവാവ് സാരി ധരിച്ച് മിലാനിലൂടെ സഞ്ചരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications