Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ വീഡിയോ: തിളച്ചുമറിയുന്ന അഗ്നിപര്‍വതം, മുകളിലൂടെ റോപ്പില്‍ നടത്തം; ആരും വിറച്ച് പോകും

റിയോ ഡി ജനീറോ: സാഹസികത മൂത്താല്‍ ഇങ്ങനൊക്കെ ചെയ്യുമോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നതാണ് ഈ ചോദ്യം. എന്നാല്‍ ഒരു കൂട്ടം അതിസാഹസികര്‍ അഥവാ ഡെയര്‍ ഡെവിളുകള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇവര്‍ തിളച്ചുമറിയുന്ന ഒരു അഗ്നിപര്‍വതത്തിന് മുകളിലൂടെ നടന്നിരിക്കുകയാണ്. കേട്ടിട്ട് തന്നെ പേടിയാവുന്നു അല്ലേ.

ഇവരുടെ വീഡിയോ പുറത്തുവന്നത് മുതല്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത് കാണാന്‍ തന്നെ പേടിയാവുന്നു എന്നാണ് പലരുടെയും കമന്റ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Guinness World Records twitter page

സജീവ അഗ്നിപര്‍വതത്തിന് മുകളിലൂടെയാണ് റഫേല്‍ ബ്രിഡിയും അലക്‌സാണ്ടര്‍ ഷൂള്‍സും നടന്നിരിക്കുന്നത്. ലോകപ്രശസ്തമായ റോപ്പ് വാള്‍ക്കിനാണ് ഇവര്‍ നേതൃത്വം നല്‍കിയത്. 856 അടി നീളമുള്ള റോപ്പിലൂടെയാണ് നടന്നത്. തിളച്ച് മറിയുന്ന മൗണ്ട് യാസൂറിന്റെ 137 അടി മാത്രം മുകളിലൂടെയായിരുന്നു ഈ നടത്തം. വനൗതുവിലെ പേരുകേട്ട അഗ്നിപര്‍വതമാണ്. ചാരം നിറഞ്ഞ പുക തുപ്പുന്ന ഈ അഗ്നിപര്‍വതത്തിന് മുകളിലൂടെ ഇവര്‍ എങ്ങനെ നടന്നു എന്നതാണ് അത്ഭുതം.

2

Guinness World Records twitter page

തന്ന ദ്വീപിലാണ് ഈ അഗ്നിപര്‍വതമുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 361 മീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. 1774 മുതല്‍ തുടര്‍ച്ചയായി തീതുപ്പി കൊണ്ടിരിക്കുകയാണ് മൗണ്ട് യാസൂര്‍. ആരും ഭയക്കുന്ന അഗ്നിപര്‍വതമാണിത്. അതേസമയം ഇവരുടെ അഭ്യാസം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ട്വിറ്റര്‍ പേജിലാണ് ഷെയര്‍ ചെയ്തത്. ലാവയും ചാരവും ചേര്‍ന്ന് മുകളിലേക്ക് പൊട്ടിത്തെറിക്കുന്നത് ഈ വീഡിയോയില്‍ കാണാം. യുവാക്കളുടേത് ഹൃദയം നിലച്ച് പോകുന്ന സാഹസികതയാണെന്ന് നിസ്സംശയം പറയാം.

3

Guinness World Records twitter page

ഉറപ്പിച്ച് കെട്ടിയ റോപ്പിലൂടെ സാധാരണ ഇവര്‍ നടക്കാറുള്ളത്. ഇതിനായി കേബിളുകളോ അതല്ലെങ്കില്‍ പോളിസ്റ്ററുകളോ ഉപയോഗിക്കും. കയറിന് പകരമായിട്ടാണ് ഇത് ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അത് മൊത്തം ലൈനിനെ ബാധിക്കും. അത് നടക്കുന്നവന്റെ ജീവന്‍ തന്നെ അപകടത്തിലാക്കും. ഈ വീഡിയോയില്‍ ഒരാള്‍ താഴേക്ക് വീഴാന്‍ പോകുന്നതും കാണുന്നുണ്ട്. പക്ഷേ ഈ ലൈനും ഇവരും തമ്മില്‍ ബന്ധിപ്പിച്ചത് കൊണ്ടാണ് ഇതിലൊരാള്‍ രക്ഷപ്പെട്ടത്.

4

Guinness World Records twitter page

റഫേല്‍ ബ്രിഡിക്ക് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടിയുണ്ട്. രണ്ട് ഹോട്ട് എയര്‍ ബലൂണിനിടയിലൂടെ നടന്നതിനാണ് ഈ നേട്ടം. 59 അടി നീളമുള്ള ലൈനാണ് ഇവര്‍ നടന്നു തീര്‍ത്തത്. 6236 അടി ഉയരത്തിലായിരുന്നു ഇത്. ബ്രസീലിലെ സാന്റ കതാര്‍നിയയില്‍ വെച്ചായിരുന്നു ഇത്. അതേസമയം ആലോചിക്കാന്‍ കൂടി പറ്റാത്ത കാര്യമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കണ്ണുപ്പൊത്തി പോയെന്നാണ് കമന്റുകള്‍. നെഞ്ചിടിപ്പേറ്റുന്ന രംഗങ്ങളാണ് ഇതിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+