ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്
ദുബായ്: യു എ ഇ മഹ്‌സൂസ് ലോട്ടറിയുടെ 108-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. നറുക്കെടുപ്പിൽ പാകിസ്താനി സ്വദേശി ഉള്‍പ്പടെ മൂന്നുപേർ ഒന്നാം സമ്മാനമായ 100,000 (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നേടിയപ്പോള്‍ 22 വിജയികൾ രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിർഹം പങ്കിട്ടു.
1,272 വിജയികൾക്ക് 350 ദിർഹം വീതം ലഭിച്ചു. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള കിറിൽ, ഫിലിപ്പൈൻസിൽ നിന്നുള്ള റൊവേന, പാക്കിസ്ഥാനിൽ നിന്നുള്ള ഖവാർ എന്നിവരാണ് 300,000 ദിർഹം സമ്മാനം പങ്കിട്ട ഭാഗ്യശാലികൾ.

36 കാരനായ പാകിസ്ഥാൻ പ്രവാസി ഖവാർ ശനിയാഴ്ച രാത്രി നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുന്നതിനിടെ സ്‌ക്രീനിൽ തന്റെ പേര് കണ്ട് ഞെട്ടിപ്പോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 6 വർഷം മുമ്പ് ദുബായിലെത്തിയ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയിലാണ് ചെയ്തുവരുന്നത്. വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ പുതിയ നേട്ടത്തില്‍ അതിയായ സന്തോഷത്തിലാണ്, സമ്മാനം കൃത്യസമയത്ത് എത്തിയ ഒരു അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു. യു എ ഇയിലെ ജോലി വിട്ട് തന്റെ മാതൃരാജ്യത്ത് ഒരു വസ്ത്രവ്യാപാരം ആരംഭിക്കുന്നതിനും, തീർച്ചയായും, സ്വയം ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിനും സമ്മാനത്തുക ഉപയോഗിക്കാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലമായി ഒരു സ്മാർട് ഫോണ്‍ പോലും സ്വന്തമാക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും പാകിസ്താന്‍ സ്വദേശി പറഞ്ഞു.

സുഹൃത്തിന്റെ ഏറ്റവും പുതിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഖവാറിന്റെ നിരവധി സുഹൃത്തുക്കൾ ഉടൻ തന്നെ മഹ്‌സൂസില്‍ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ലോട്ടറിയില്‍ പങ്കെടുക്കാൻ തുടങ്ങിയെന്നതുമാണ് ശ്രദ്ധേയം. ഫുഡ് ബ്ലോഗർ കൂടിയായ 45 കാരനായ ഉസ്‌ബെക്ക് എയർലൈൻ ജീവനക്കാരൻ കിറിൽ രണ്ട് പതിറ്റാണ്ടായി ദുബായിൽ താമസിക്കുന്ന വ്യക്തിയാണ്.

ഇത്രയും വലിയ സമ്മാനം നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മഹ്‌സൂസിൽ നിന്ന് ഇമെയിൽ ലഭിക്കുമ്പോൾ കിറിൽ പാർക്കിലെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു. തന്റെ ഭാഗ്യം ആദ്യം വിശ്വസിക്കാനായില്ല, പക്ഷേ മഹ്‌സൂസിൽ പങ്കെടുക്കുന്ന സഹപ്രവർത്തകർ അവനെ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ, താൻ വിജയം ഉറപ്പിക്കുകയായിരുന്നുവെന്നും കിറില്‍ പറയുന്നു.

ആവർത്തിച്ചുള്ളതും സ്ഥിരതയുള്ളതുമായ പങ്കാളിത്തമാണ് വിജയത്തിന്റെ താക്കോലെന്ന് കിറിലും അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും വിശ്വസിക്കുന്നു. പുതിയ കാർ വാങ്ങാൻ പണം ഉപയോഗിക്കാനാണ് കിറിൽ ഉദ്ദേശിക്കുന്നത്. ഫിലിപ്പൈൻ എയർപോർട്ട് ഓപ്പറേഷൻസ് ടീം ലീഡറായ 36 കാരിയായ റൊവേനയും തന്റെ വലിയ വിജയത്തെക്കുറിച്ചുള്ള ആവേശം പങ്കുവെക്കുന്നു.

കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ താമസിക്കുന്ന റൊവേനയ്ക്ക് ക്രിസ്മസ് തലേന്ന് ലഭിച്ച സമ്മാനമാണ് ഈ നറുക്കെടുപ്പ്. രാത്രി 10 മണിയോടെ, റൊവേന വെബ്‌സൈറ്റിൽ ഫലങ്ങൾ പരിശോധിച്ചു, വിജയികളിൽ തന്റെ പേര് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ആ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം മറ്റ് സമ്മാനം നേടിയവരില്‍ മലായാളികള്‍ ഉള്‍പ്പടേയുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications