യുഎഇ ലോട്ടറിയില്‍ ഇത്തവണയും പ്രവാസികള്‍ തന്നെ: നേടിയത് 2 കോടിയും ഒരു കിലോ സ്വർണവും
യുഎഇയിലെ ജനപ്രിയ ലോട്ടറികളില്‍ ഒന്നായി മഹ്സൂസ് ലോട്ടറിയില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം സമ്മാനം നേടാന്‍ സാധിച്ചത്. ഏറ്റവും അവസാനത്തെ ആഴ്ച നടന്ന മഹ്‌സൂസിന്റെ 124-ാം നറുക്കെടുപ്പിൽ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കറായിരുന്നു 400 ഗ്രാം സ്വർണം കരസ്ഥമാക്കിയത്. അതേസമയം തന്നെ നേപ്പാളി യുവാവിന് 45 കോടിയോളം രൂപ (2 കോടി ദിർഹം) സമ്മാനവും ലഭിച്ചു.
വർഷങ്ങളായി കുവെെറ്റിൽ ബിസിനസ് നടത്തുന്ന വ്യക്തിയാണ് അബൂബക്കർ. മഹ്സൂസിന്റെ തുടക്കം മുതൽ താൻ ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. പലപ്പോഴും ബിഗ് ടിക്കറ്റിലും കൈവെച്ച് നോക്കിയിട്ടുണ്ട്. ഓൺലെെൻ വഴിയാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. ഇപ്രാവശ്യം 10 ടിക്കറ്റുകൾ ആണ് അദ്ദേഹം എടുത്തത്. സമ്മാന വിവരം അറിഞ്ഞതോടെ കുവൈത്തില്‍ നിന്നും ദുബൈയില്‍ എത്തിയ അബൂബക്കർ സ്വർണ നാണയം ഏറ്റുവാങ്ങി.

ഇപ്പോഴിതാ മഹ്സൂസിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലും മറ്റൊരു പ്രവാസിക്ക് കോടികളുടെ സമ്മാനം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇദ്ദേഹം മലയാളിയല്ല. ഭൂട്ടാനില്‍ നിന്നുള്ള ടാൻഡിൻ ആണ് ഒരു മില്യണ്‍ യു എ ഇ ദിഹത്തിന്റെ ഒന്നാം സമ്മാനം നേടിയത്. രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപയാണ് ഭൂട്ടാന്‍ സ്വദേശി സ്വന്തമാക്കിയിരിക്കുന്നത്.
മറ്റൊരു ഭാഗ്യശാലിയായ ബികാഷിന് 32516626 എന്ന നമ്പറില്‍ ഒരു കിലോ സ്വർണം ലഭിച്ചു. ഇദ്ദേഹം ഇന്ത്യക്കാരനായ പ്രവാസിയാണ്. ഇതേ നറുക്കെടുപ്പിൽ പങ്കെടുത്ത 838 പേർ സമ്മാനത്തുകയായി 1,404,500 ദിർഹമാണ് സ്വന്തം പോക്കറ്റിലാക്കിയത്. ഈ ആഴ്‌ച 20 ദശലക്ഷം ദിർഹത്തിന്റെ ഉയർന്ന സമ്മാനം ക്ലെയിം ചെയ്യപ്പെടാതെ പോയപ്പോൾ, 19 പേർ ഇനിപ്പറയുന്ന അഞ്ച് നമ്പറുകളിൽ നാലെണ്ണം പൊരുത്തപ്പെടുത്തി ( 5, 30, 35, 43, 49) രണ്ടാം സമ്മാനമായ 200,000 ദിർഹം പങ്കിട്ടു ഓരോരുത്തർക്കും 10,526 ദിർഹം ലഭിച്ചു.
മറ്റ് 818 വിജയികൾ അഞ്ചിൽ മൂന്നെണ്ണവുമായി പൊരുത്തപ്പെടുകയും 250 ദിർഹം വീതം ലഭിക്കുകയും ചെയ്തു. പുതിയ സമ്മാന രീതി നറുക്കെടുപ്പിനെ കൂടുതല്‍ ആകർഷകമാക്കുന്നു. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിയോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. 35 ദിർഹത്തിന്, ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങി ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാനും സാധിക്കും.












Click it and Unblock the Notifications