Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ജോലി നഷ്ടപ്പെട്ട യുഎഇ പ്രവാസി, ഇന്ന് കോടീശ്വരന്‍: മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി

2020 ലെ മഹാമാരിയുടെ സമയത്ത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജോലികള്‍ നഷ്ടമായത്. അത്തരത്തില്‍ ജോലി നഷ്ടമായ ഒരാളായിരുന്നു യു എ ഇയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി പ്രവാസി സുമൈർ. ആറ് വർഷത്തോളമായി യു എ ഇയില്‍ ചെയ്ത് വരുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് നഷ്ടമായത്. മഹാമാരിക്കാലെത്തെ ജോലി നഷ്ടം സുമൈറിനെ വലിയ തോതില്‍ തന്നെ ബാധിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ നറുക്കെടുപ്പിലൂടെ കോടീശ്വരനായി മാറിയ കഥയാണ് സുമൈറിന് പറയാനുള്ളത്. ഈ ആഴ്ച നടന്ന മഹ്സൂസ് നറുക്കെടുപ്പാണ് പ്രവാസി യുവാവിനെ കോടീശ്വരനാക്കിയിരിക്കുന്നത്. 36 കാരനായ സുമൈർ ഇപ്പോൾ ഖത്തറിലാണ് ജോലി ചെയ്ത് വരുന്നത്. 2022 മുതൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. യു എ ഇയിൽ നിന്ന് പോവേണ്ടി വന്നുവെങ്കിലും 2021 മുതൽ മഹ്‌സൂസിൽ പങ്കെടുക്കുന്നത് സുമൈർ തുടർന്ന് പോന്നിരുന്നു.

 uae

കടലിലെ ജോലി കഴിഞ്ഞ് കരയിലേക്ക് മടങ്ങുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ എല്ലാ ആഴ്‌ചയുടെയും തുടക്കത്തിൽ തന്റെ മഹ്‌സൂസ് ക്രെഡിറ്റിലേക്ക് 250 ദിർഹം അദ്ദേഹം നീക്കിവെക്കുമായിരുന്നു. 126-ാമത്തെ നറുക്കെടുപ്പിലാണ്, ഉറപ്പായ ഒരു ദശലക്ഷം ദിർഹം പ്രതിവാര സമ്മാനം അദ്ദേഹം നേടി.

രണ്ടുകോടി ഇരുപത്തി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് സുമൈറിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. "സമ്മാനം തികച്ചും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്ന സമയത്താണ് ഇത് വരുന്നത്. എന്റെ വിജയത്തെക്കുറിച്ച് ഞാൻ ഭാര്യയെ അറിയിച്ചപ്പോൾ, അവൾ ആദ്യം സംശയിച്ചു, പക്ഷേ ഞാൻ അവൾക്ക് എന്റെ മഹ്‌സൂസ് അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോൾ മാത്രമാണ് അവള്‍ക്ക് വിശ്വസിക്കാനായത്,"- സുമൈ സന്തോഷത്തോടെ പറഞ്ഞു.

തനിക്ക് കിട്ടുന്ന തുകയുടെ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അദ്ദേഹം പറയുന്നു. ഖത്തറിലെ മറ്റൊരു ഇന്ത്യൻ പ്രവാസിക്ക് ഏറ്റവും പുതിയ നറുക്കെടുപ്പിൽ റാഫിൾ സമ്മാനം ലഭിച്ചു. മെക്കാനിക്കൽ എഞ്ചിനീയറായ ഷഹബാസാണ് ഒമ്പതാമത്തെ ഉറപ്പുള്ള കോടീശ്വരനായി മാറിയിരിക്കുന്നത്. രണ്ട് വർഷമായി അദ്ദേഹം മഹ്‌സൂസിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പക്ഷെ ആദ്യമായി ഇപ്പോഴാണ് സമ്മാനം ലഭിക്കുന്നത്.

"ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം ഓൺലൈനിൽ തത്സമയ നറുക്കെടുപ്പ് കാണുകയായിരുന്നു, സ്ക്രീനിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി," ഷഹബാസ് പറഞ്ഞു. "നറുക്കെടുപ്പില്‍ 35 ദിർഹം മാത്രം ചെലവ് വരുന്നതിനാൽ എല്ലാവർക്കും മഹ്‌സൂസിലൂടെ അത് വലുതാക്കാനുള്ള അവസരമുണ്ട്. മഹ്‌സൂസ്, ഈ മഹത്തായ നിമിഷത്തിനും എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ എന്നെ സഹായിച്ചതിനും നന്ദി," ഷഹബാസ് കൂട്ടിച്ചേർത്തു.

ഇന്നുവരെ, മഹ്‌സൂസ് 42 കോടീശ്വരന്മാരെയാണ് സൃഷ്ടിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നായി ഇന്ന് മഹ്സൂസ് ലോട്ടറി മാറിയിട്ടുണ്ട്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് 35 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാം. ഇതിലൂടെ എല്ലാ ശനിയാഴ്ചയും ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+