Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ലോട്ടറിയില്‍ ഒരു കിലോ സ്വർണം നേടിയത് പ്രവാസിയായ ബാർബർ: ഹോട്ടല്‍ ജീവനക്കാരന് 22 കോടിയും

യു എ ഇ മഹ്സൂസ് ലോട്ടറി നറുക്കെടുപ്പിന്റെ സമ്മാനം വീണ്ടും കടല്‍ കടന്നു. 1 മില്യണ്‍ യു എ ഇ ദിർഹത്തിന്റെ ഒന്നാം സമ്മാനം നേടിയിരിക്കുന്നത് ഭൂട്ടാനില്‍ നിന്നുള്ള പ്രവാസിയായ ടാന്‍ഡിന്‍ എന്നയാളാണ്. ഏകദേശം 22 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് നറുക്കെടുപ്പിലൂടെ ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. യു എ ഇയിലെ ഒരു കടയില്‍ കാപ്പി വിളമ്പുന്നതിന്റെ തിരക്കിനിടെയായിരുന്നു വിജയ വിവരം ടാന്‍ഡിനെ തേടിയെത്തുന്നത്.

തന്റെ സൂപ്പർവൈസർ ഓഫീസിലേക്ക് വിളിച്ച് സമ്മാനം ലഭിച്ചതായി അറിയിക്കുന്നതുവരെ താൻ ഒരു കോടീശ്വരനായി മാറിയെന്ന കാര്യം വിശ്വസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തന്റെ സൂപ്പർവൈസർ തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയതെന്നും ടാൻഡിൻ വ്യക്തമാക്കുന്നു.

mahzoos

ആദ്യം എനിക്ക് ഇത്തരമൊരു കാര്യം വിശ്വാസിക്കാന്‍ സാധിച്ചില്ല. സുഹൃത്തുക്കൾ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ തന്നെ അഭിനന്ദിക്കുന്നതും ലൈവ് നറുക്കെടുപ്പിൽ നിന്ന് തന്റെ പേരിന്റെ സ്‌ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്യുന്നതും കണ്ടപ്പോൾ, തന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിക്കാൻ തീരുമാനിച്ചു. ഞെട്ടിച്ചുകൊണ്ട്, തന്റെ അക്കൗണ്ടിൽ ഒരു മില്യൺ ദിർഹം വന്നുചേർന്നതായി കണ്ടുവെന്നും പ്രവാസി പറയുന്നു.

ഞാൻ ഈ പണം എവിടെ നിക്ഷേപിക്കണം, എങ്ങനെ ചിലവഴിക്കണം എന്നതൊക്കൊ തീരുമാനിക്കുന്നതിന് മുമ്പ് പല ഘടകങ്ങളും പരിഗണിക്കേണ്ടതും അദ്ദേഹം പറഞ്ഞു. എന്തായാലും ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും. ഞാൻ ഉടൻ വിവാഹിതനാകുകയും എന്റെ സമ്മാനത്തുകയിൽ നിന്ന് കുറച്ച് വിവാഹ ചെലവുകൾക്കായി ഉപയോഗിക്കുകയും ചെയ്യുമെന്നും ടാന്‍ഡിന്‍ പറഞ്ഞു.

Vastu Tips: ഉറങ്ങുമ്പോള്‍ സ്വർണം തലയിണക്ക് അടിയിലാണോ വെക്കാറുള്ളത്: വെള്ളം അടുത്ത് വെക്കുന്നതും അപകടം

"ഞാൻ സ്വന്തം രാജ്യമായ ഭൂട്ടാനിൽ കുറച്ച് നിക്ഷേപങ്ങൾ നടത്തുകയും ഇവിടെ യു എ ഇയിൽ താമസിക്കുന്ന സമയത്ത് എന്നെ സഹായിച്ച എന്റെ കുറച്ച് സുഹൃത്തുക്കളെ തിരികെ സഹായിക്കുകയും ചെയ്യാം," യു എ ഇയില്‍ അഞ്ച് വർഷമായി താമസിക്കുന്ന ടാൻഡിൻ കൂട്ടിച്ചേർത്തു.

റാസൽഖൈമയിൽ താമസിക്കുന്ന 37 കാരനായ ബംഗ്ലാദേശി പൗരനും 125-ാമത് മഹ്‌സൂസ് നറുക്കെടുപ്പിൽ മികച്ച വിജയം നേടി. മഹ്‌സൂസിന്റെ ഗോൾഡൻ ഈദ് പ്രമോഷന്റെ ഭാഗമായി, പങ്കെടുത്തവർ റമദാനിലുടനീളം വിവിധ സ്വർണ്ണ സമ്മാനങ്ങൾ നേടിയിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഒരു കിലോഗ്രാം സ്വർണം നേടുന്ന ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ജേതാവായി ബികാഷ് മാറിയത്.

ബികാഷ് യു എ ഇയില്‍ ഒരു ബാർബറായി ജോലി ചെയ്ത് വരികയാണ്. ഇദ്ദേഹം മഹ്‌സൂസിന്റെ തുടക്കം മുതൽ സ്ഥിരമായി പങ്കെടുക്കുന്നയാളുമാണ്. "ഇത്രയും സ്വർണം ലഭിച്ച ഭാഗ്യവാനാണ് ഞാനെന്നറിഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് എന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷമാണ്, എനിക്ക് നന്ദിയുണ്ട്."- ബികാഷ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+