ഹാരി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; അമ്പരപ്പ്,'നിഴല്‍' ഭൂമിയിലെത്തി
വാഷിംഗ്ടണ്‍: ഹാരി രാജകുമാരന്റെയും, മേഗന്‍ മര്‍ക്കലിന്റെയും അമേരിക്കയിലെ വീട്ടില്‍ മുകളില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച. ഒരു പറക്കുംതളികയാണ് ഇവരുടെ വീട്ടിന് മുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഴല്‍ രൂപത്തിലാണ് ഇവയുള്ളത്. യുഎസ്സിലാകെ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് ഇത്. ഹാരി രാജകുമാരന് 14 മില്യണ്‍ ഡോളറിന്റെ വലിയ കൊട്ടാരമാണ് ലോസ് ആഞ്ചല്‍സില്‍ ഉള്ളത്.
ഇവരുടെ വീട്ടിന്റെ 25 മൈല്‍ ചുറ്റളവിലാണ് ഈ തളികാ രൂപത്തിലുള്ള വസ്തു ദൃശ്യമായിരിക്കുന്നത്. പറക്കുംതളികാ അന്വേഷകനായ ടോണി മോറേനോ ഇക്കാര്യം അന്വേഷിക്കാനായി എത്തിയിട്ടുണ്ട്. എട്ട് മീറ്റര്‍ വീതിയാണ് ഈ പറക്കുംതളികയ്ക്കുള്ളത്. തീര്‍ത്തും അസാധാരണ രൂപങ്ങളും, ഫീച്ചറുകളുമാണ് ഈ തളികയ്ക്ക് ഉള്ളതെന്ന് ടോണി പറഞ്ഞു.

ഈ പറക്കുംതളിക മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ വലിയൊരു നിഴല്‍ വന്ന് പതിക്കുന്നുണ്ട്. ഇക്കാര്യം ടോണി കണ്ടെത്തിയതാണ്. അതേസമയം ഇവ അപകടകാരിയാണോ എന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല. നിരവധി അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയില്‍ അന്യഗ്രഹജീവികള്‍ എത്തിയെന്നാണ് ഇവര്‍ പറയുന്നത്.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച ശേഷം ഈ കൊട്ടാരത്തിലാണ് താമസിക്കുന്നത്. ഒന്‍പത് ബെഡ്‌റൂമുകള്‍ ഈ വീട്ടിലുണ്ട്. 18000 സ്‌ക്വയര്‍ ഫീറ്റിലായിട്ടുള്ള ഈ വീട്ടില്‍ 16 ശുചിമുറികളുമുണ്ട്. അതേസമയം ഇവരുടെ വീട്ടില്‍ നില്‍ക്കുന്ന സ്ഥലത്ത് ഇതിന് മുമ്പും പറക്കുംതളികകളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട് .മ്യൂച്ചല്‍ യുഎഫ്എ നെറ്റ്‌വര്‍ക്ക് എന്ന സംഘടന ലോസ് ആഞ്ചല്‍സിലെ പറക്കുംതളികാ കാഴ്ച്ചകളെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
29 തവണ പറക്കുതളികകളെയോ അജ്ഞാത വസ്തുക്കളുടെ രൂപത്തിലുള്ള കാര്യങ്ങളോ കണ്ടിട്ടുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 2000 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ തുടരെ ഉണ്ടാവുന്നുണ്ട്. പക്ഷേ ഹാരിയുടെയും, മേഗന്റെയും കൊട്ടാരം നില്‍ക്കുന്ന മേഖലയ്ക്ക് അടുത്തായി ഇവ കണ്ടതാണ് എല്ലാവരെയും അമ്പരപ്പിക്കാന്‍ കാരണം.
നേരത്തെ വിദൂര ഗ്രഹത്തില്‍ നിന്ന് അന്യഗ്രജീവികളുടെ സന്ദേശം ലഭിച്ചതായി നാസ അറിയിച്ചിരുന്നു. ഇവ പക്ഷേ ഡീകോഡ് ചെയ്‌തെടുക്കണം.അതേസമയം ഇതുവരെ പറക്കുംതളികകളെ കണ്ടുവെന്ന് അവകാശപ്പെടുന്നവയില്‍ ഭൂരിഭാഗവും തെറ്റായിരുന്നുവെന്നാണ് നാസ പറയുന്നു.
ഇതില്‍ വളരെ ചെറിയ അളവിലുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിക്കാതെ വരുന്നത്. ഇവയെ അജ്ഞാത വസ്തുവായിട്ടാണ് നാസ പരിഗണിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ 800 പറക്കുംതളികകളെയാണ് കണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം മാത്രമാണ് ദുരൂഹതയുള്ളത്.
പലതും ഉപഗ്രഹങ്ങളായിരിക്കാനാണ് സാധ്യതയെന്ന് നാസ പറയുന്നു. എന്നാല്‍ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന സിഗ്നലിനെ യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി പോലും വളരെ നിര്‍ണായകമായിട്ടാണ് കാണുന്നത്. പറക്കുംതളിക-അന്യഗ്രജീവി പ ഠനത്തില്‍ ഇത് നിര്‍ണായമാകുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications