കോടികള്‍ വിലയുള്ള വീട് വില്‍പനയ്ക്ക്..പക്ഷേ ബെഡ് റൂമില്‍ കയറിയാല്‍ നിങ്ങള്‍ ഞെട്ടും..ഇതെന്താ ഇങ്ങനെ
ഒരു ജീവിതകാലത്തെ സ്വപ്‌നമായിരിക്കാം ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും വീട്. ജോലി ചെയ്തും മിച്ചവെച്ചും കാത്തുവെച്ച പണം കൊണ്ട് വീട് പണിയുന്ന എത്രയോ ആളുകള്‍ ഉണ്ടാവും. ഓരോ ആള്‍ക്കാര്‍ക്കും അവരുടെ വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും..
എത്ര മുറികള്‍ വേണം, എത്ര ബാത്ത് റൂം വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം..അടുക്കള എങ്ങനെ ആയിരിക്കണം, എത്ര നില വേണം അങ്ങനെ കൃത്യമായ പ്ലാന്‍ അനുസരിച്ചായിരിക്കും വീട് വെയ്ക്കുക. പ്ലാന്‍ പാളിയാല്‍ പിന്നെ എല്ലാം പാളിപ്പോവും..ഇനി പറയാന്‍ പോകുന്നത് കോടികള്‍ വിലയുള്ള ഒരു വീടിനെക്കുറിച്ചാണ്..വീട് വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. നല്ല അടിപൊളി വീടാണ്...ഒരു കോടി അറുപത്തിയെട്ട് ലക്ഷത്തിനാണ് വീട് വില്‍പനയ്ക്ക് വെച്ചത്. ഒറ്റ നോട്ടല്‍ വളരെ നോര്‍മല്‍ ആയൊരു വീട്.

ബേ വിന്‍ഡോകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ വിശ്രമമുറി, കൂറ്റന്‍ മാസ്റ്റര്‍ ബെഡ്റൂം, ബീം ചെയ്ത സീലിംഗ് അടുക്കള, റെയ്ന്‍ഫാളുള്ള ഉള്ള കുളിമുറി, വരാന്തയുള്ള വീട്ടുമുറ്റം എന്നിവയൊക്കെയാണ് വീടിന്റെ ഒരു വിവരം. എന്നാല്‍ വീട്ടിലെ ഒരു കിടപ്പുമുറി അല്പം വ്യത്യസ്തമാണ്..അത് തന്നെയാണ് ഈ വീടിന്റെ പ്രത്യേകതയും...

വീടിനുള്ളല്‍ ചെറിയ നല്ലൊരു മുറി. ഒരു സിംഗിള്‍ ബെഡ്, ചെറിയ മേശ, അലമാര ഒക്കെയുണ്ട്. ഭംഗിയായി സംരക്ഷിച്ചിട്ടുള്ള നല്ല മുറി. പക്ഷേ അവിടെ വേറൊരു സംഭവം കൂടിയുണ്ട്. ഒരു ബാത്ത് റൂം. അത് സാധാരണമല്ലേ എന്ന് നിങ്ങള്‍ക്ക് തോന്നും. കാരണം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ഇപ്പോള്‍ അത്ര പുതുമയൊന്നും അല്ലല്ലോ...

പക്ഷേ ഈ റൂമിലെ ബാത്ത് ഒത്ത നടുക്കാണ്. അതും ഗ്ലാസ് ബാത്ത് റൂം. വ്യക്തമായ സ്‌ക്രീനുകളുള്ള ബോക്‌സ് ഷവർ ആണ് മുറിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നത്. "പിൻവശം മുതൽ ഇരട്ട ഗ്ലേസ്ഡ് വിൻഡോ. സെൻട്രൽ ഹീറ്റിംഗ് റേഡിയേറ്റർ. ഇലക്ട്രിക് ഷവർ ഉള്ള ഷവർ ക്യൂബിക്കിൾ", എന്നാണ് മുറിയുടെ വിവരണത്തെക്കുറിച്ച് പറയുന്നത്.

റൈറ്റ്‌മൂവ് എന്ന വെബ്‌സൈറ്റിൽ യുകെയിലെ ബർമിംഗ്ഹാമിൽ ആണ് 1.68 കോടി രൂപ (175,000 പൗണ്ട്) വിലയുള്ള മൂന്ന് കിടപ്പുമുറികളുള്ള വീട് ഗോർഡൻ ജോൺസ് എസ്റ്റേറ്റ് ഏജന്റുമാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.












Click it and Unblock the Notifications