മനുഷ്യവിസര്‍ജ്യം മണത്ത് നോക്കിയാല്‍ മാത്രം മതി, മാസ ശമ്പളം ഒന്നര ലക്ഷം; യുകെ കമ്പനി വിളിക്കുന്നു
പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപയാണ് ഈ പോസ്റ്റിലേക്ക് നിയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനി നല്‍കുക.

വിചിത്രവും അസാധാരണവുമാണെന്ന് തോന്നുന്ന പല തൊഴില്‍ പരസ്യങ്ങളും നമ്മള്‍ കാണാറുണ്ട്. ഇതൊക്കെ യാഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് പോലും നമ്മള്‍ സംശയിച്ചുപോകും. അങ്ങനെ ഒരു തൊഴില്‍ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യു കെയിലെ ഒരു പോഷകാഹാര കമ്പനി ചരിത്രത്തില്‍ തന്നെ ആദ്യമായി ഇങ്ങനെ ഒരു പോസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. മലമൂത്ര വിസര്‍ജനം മണത്ത് നോക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റിനെയാണ് കമ്പനി തേടുന്നത്.

ശമ്പളം കേട്ട് ഞെട്ടരുത്
പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപയാണ് ഈ പോസ്റ്റിലേക്ക് നിയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനി നല്‍കുക. മനുഷ്യ വിസര്‍ജ്യത്തിന്റെ നിറവും ഗന്ധത്തെയും കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു, അതുപോലെ തന്നെ ഒരു വ്യക്തിയുടെ മനുഷ്യവിസര്‍ജ്യം കണ്ടാല്‍ അയാളുടെ ആരോഗ്യംസ്ഥിതിയെ കുറിച്ചും കമ്പനി ബോധവത്കരിക്കാന്‍ ശ്രമിക്കുന്നു.

ജോലിയില്‍ സ്ഥാനക്കയറ്റം
ഇതിന് വേണ്ടിയാണ് ഈ തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നത്. ഗട്ട്-ഹെല്‍ത്ത് കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന യുകെ ആസ്ഥാനമായുള്ള ഫീല്‍ കംപ്ലീറ്റ് എന്ന ന്യൂട്രീഷന്‍ സ്ഥാപനമാണ് ഈ പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നത്. ഇവര്‍ക്ക് വേണ്ട പരിശീലനവും മറ്റ് കാര്യങ്ങളും കമ്പനി നല്‍കും. പരിശീലനത്തിന് ശേഷാണ് നിയമിക്കുക. പിന്നീട് ഈ ജോലിയില്‍ സ്ഥാനക്കയറ്റവും ലഭ്യമാണെന്ന് കമ്പനി പറയുന്നു.

അഞ്ച് പേര്‍ക്ക് ജോലി
ഗന്ധങ്ങളെ എളുപ്പത്തില്‍ മനസിലാക്കി വേര്‍തിരിക്കാന്‍ സാധിക്കുന്ന അഞ്ച് പേരെ തിരഞ്ഞെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ആണ് ഇത്തരത്തില്‍ ഒരു തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. പൂമെലിയര്‍ എന്നാണ് ഈ തസ്തികയുടെ പേര്.

ലോകത്തിലെ ആദ്യത്തെ പോസ്റ്റ്
''ഒരു പൂമെലിയര്‍ വിദഗ്ദ്ധനാകുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമല്ല, പക്ഷേ ലോകത്തിലെ ആദ്യത്തെ 'പൂമെലിയറിനെ' കണ്ടെത്തി പരിശീലിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഗൗരവമായി കാണുന്നു. കുടലിന്റെ ആരോഗ്യം പോലുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ ഇവരെ കൊണ്ട് സാധിക്കുമെന്ന് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് ഫീല്‍ കംപ്ലീറ്റിന്റെ സി ഇ ഒ ആരോണ്‍ പ്രൊവിഡന്‍സ് പറഞ്ഞു.












Click it and Unblock the Notifications