Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചത് 103 കോടിയുടെ ലോട്ടറി: പക്ഷെ ഇനിയൊരു വിവാഹത്തിനില്ല, കാരണം ഇപ്പോള്‍ സമാധാനമുണ്ട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യവാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് കാൾ ക്രോംപ്‌ടൺ. ബ്രിട്ടണ്‍ നാഷണല്‍ ലോട്ടറിയുടെ ആദ്യകാല വിജയികളില്‍ ഒരാളായിരുന്നു അദ്ദേഹം. ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10.9 മില്യൺ പൗണ്ട് കാൾ ക്രോംപ്‌ടന്റെ കയ്യിലേക്ക് എന്തുമ്പോള്‍ വെറും 23 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

അന്ന് ഏകദേശം 103 കോടിയിലേറെ ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ തുകയാണ് ലോട്ടറിയിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ ഇന്ന് യുകെയിലെ ഏറ്റവും യോഗ്യനായ ബാച്ചിലർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതിന് പിന്നിലൊരു പ്രത്യേക കാരണവുണ്ട്.

തന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം

തന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം കഴിഞ്ഞെങ്കിലും ഇനി മറ്റൊരു വിവാഹത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് കാൾ ക്രോംപ്‌ടണ് ഈ ഒരു വിളിപ്പേര് വീണത്. ആ സമയത്ത്, തന്റെ രൂപത്തിലും പുതുതായി വന്നുചേർന്ന സമ്പത്തിലും മയങ്ങി നിരവധി ആളുകള്‍ വന്നിരുന്നുവെന്നാണ് അദ്ദേഹം തന്നെ വ്യക്തമാക്കുന്നത്.

സമ്മാനം നേടി പത്ത് വർഷത്തിന് ശേഷം

എന്നാൽ സമ്മാനം നേടി പത്ത് വർഷത്തിന് ശേഷം 2005 ല്‍ തന്റെ ദീർഘകാല കാമുകി നിക്കോൾ റോച്ചിനെയാണ് കാൾ ക്രോംപ്‌ടണ്‍ വിവാഹം കഴിച്ചത്. ഈ ബന്ധമാണ് അടുത്തിടെ വേർപിരിയുന്നത്. ആദ്യ വിവാഹം വേർപിരിഞ്ഞെന്നും ഇനി മറ്റൊരു ബന്ധത്തിലേക്ക് ഇല്ലെന്നുമാണ് കോടീശ്വരന്‍ ട്വിറ്ററിലൂടേയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും വ്യക്തമാക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഒരു ടോക്സിക് ബന്ധത്തിൽ

വർഷങ്ങൾക്ക് മുമ്പ് ഒരു ടോക്സിക് ബന്ധത്തിൽ നിന്ന് കരകയറിയ ആളെക്കുറിച്ച് നമുക്ക് സംസാരിക്കാമോ? എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നത്. ഈ വീഡീയോ ക്രോപ്ടണ്‍ ഷെയർ ചെയ്തിട്ടുമുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.

വീട്ടിലേക്ക് ധനം ആകർഷിക്കണോ? വാസ്തുവിലുണ്ട് ചില നിസ്സാര പൊടിക്കൈകള്‍, ഇത് ചെയ്തു നോക്കും, പണം കുമിഞ്ഞ് കൂടും

ഒരുപക്ഷേ വീണ്ടും അപകടത്തിലാവുന്നതിന് പകരം

"ഒരുപക്ഷേ വീണ്ടും അപകടത്തിലാവുന്നതിന് പകരം അവിവാഹിതനായി തുടരാൻ തീരുമാനിച്ചു. ഇപ്പോൾ വളരെക്കാലമായി അത് തുടരുന്നു. അവന്‍ ഇനിയൊരു ബന്ധം തേടുന്നില്ല. ഇക്കാര്യം ശപഥം ചെയ്തു എന്നല്ല. ഏതായാലും ഇപ്പോള്‍ സമാധാനം ഉണ്ട്''- എന്നും വീഡിയോയില്‍ പറയുന്നു.

ടിക്കറ്റ് വാങ്ങാൻ തന്നെ ആദ്യം

കോമറ്റ് ഇലക്‌ട്രിക്കൽ ഗുഡ്സ് സ്റ്റോർ കോമറ്റിൽ ട്രെയിനിയായിരുന്ന ക്രോപ്ടണ് ആഴ്ചയില്‍ 100 പൌണ്ട് മാത്രം ശമ്പളമുള്ളപ്പോഴാണ് 100 മില്യണ്‍ പൊണ്ട് ലോട്ടറിയിലൂടെ ലഭിക്കുന്നത്. ടിക്കറ്റ് വാങ്ങാൻ തന്നെ ആദ്യം പ്രോത്സാഹിപ്പിച്ചത് തന്റെ കുടുംബമാണെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് സൺഡേ മിറർ അഭിപ്രായപ്പെടുന്നത്.

അച്ഛനും സഹോദരനുമാണ് ലോട്ടറി എടുക്കാന്‍

എന്റെ അമ്മയും അച്ഛനും സഹോദരനുമാണ് ലോട്ടറി എടുക്കാന്‍ സഹായിച്ചത്. ലോട്ടറി അടിച്ചെന്ന് മനസ്സിലായപ്പോള്‍ ആദ്യം എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ലോട്ടറി റിസല്‍ട്ടും എന്റെ കയ്യിലുള്ള നമ്പറും ഞാന്‍ മാറി മാറി നോക്കിക്കൊണ്ടിരുന്നു. പിന്നീടാണ് എനിക്ക് അത് വിശ്വസിക്കാന്‍ സാധിച്ചതെന്നും ക്രോംപ്ടണ്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+