ഇനി വര്‍ക് ഫ്രം ഹോമിന് ബൈ പറയാം..വര്‍ക് ഫ്രം പബ്ബുമായി 300ലധികം പബ്ബുകള്‍
ലോകം കോവിഡ് മഹാമാരിയില്‍പ്പെട്ട് നട്ടംതിരിയുമ്പോഴായിരുന്നു ഒട്ടുമിക്ക കമ്പനികളും വര്‍ക് ഫ്രം ഹോം എന്ന വഴി പരീക്ഷിച്ചു തുടങ്ങിയത്. ലോക് ഡൗണ്‍ വന്നതോടെ സ്ഥാപനങ്ങള്‍ താത്ക്കാലികമായി താഴിടേണ്ടി വന്നപ്പോള്‍ പ്രൊഫഷണല്‍ കമ്പനികള്‍ എല്ലാം വര്‍ക് ഫ്രം ഓപ്ഷന്‍ തിരഞ്ഞെടുത്തു. ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും പല കമ്പനികളും വര്‍ക് ഫ്രം ഹോം തുടരുകയാണ്.
പലപ്പോഴും ജീവനക്കാര്‍ അങ്ങോട്ട് വര്‍ക് ഫ്രം ഹോം ആവശ്യപ്പെടുന്ന അവസ്ഥയിലാണ്. എന്നാല്‍ ഇനി ഒരു പക്ഷേ വര്‍ക് ഫ്രം ഹോം ഒരു പഴങ്കഥ ആയേക്കാം..കാരണം എന്താണെന്നല്ലേ.. അത്തരത്തില്‍ കണ്ണും ചിമ്മിക്കുന്ന ഒരു ഓഫറാണ് ചില പബ്ബുകള്‍ മുന്നോട്ട് വെയ്ക്കുന്നത്. അവര്‍ നല്‍കുന്ന ഓഫര്‍ കേട്ടാല്‍ വര്‍ക് ഫ്രം ഹോം മാറ്റുന്നതിനെക്കുറിച്ച് ജീിവനക്കാര്‍ ചിന്തിച്ചാലും നമുക്ക് കുറ്റം പറയാന്‍ കഴിയില്ല. സംഭവം എന്താണെന്ന് പറയാം....

ഇനി വീട്ടിലുരുന്നല്ല പബ്ബിലിരുന്നു വര്‍ക് ചെയ്യാം. തണുപ്പ് കാലം വന്നതോടെയാണ് പബ്ബുകള്‍ ഇത്തരം ഒരു ഓഫര്‍ മുന്നോട്ട് വെക്കുന്നത്. വീട്ടിലിരുന്ന് മടുത്തവരേയുും വീട്ടില്‍ വരുന്ന വലിയ കറന്റ് ബില്ല് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പബ്ബുകളുടെ ഈ പുതിയ നീക്കം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇത്തരം ആള്‍ക്കാര്‍ പബ്ബിലേക്ക് എത്തുമെന്നാണ് പബ്ബുകള്‍ പ്രതീക്ഷിക്കുന്നത്.

പബ്ബുകള്‍ അനുസരിച്ചാണയിരിക്കും വില വരുന്നത്. സാന്‍ഡ്വിച്ച് ഉച്ചഭക്ഷണവും അടിപൊളി ചായയും കാപ്പിയും ഓഫറില്‍ എന്തായാലും ഉള്‍പ്പെടുന്നു എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് പബ് ഓപ്പറേറ്റര്‍മാര്‍ ആണ് ഇപ്പോള്‍ 'വര്‍ക്ക് ഫ്രം പബ്ബ്' (WFP) എന്ന പേരില്‍ ഒരു പുതിയ സേവനം അവതരിപ്പിക്കുന്നത്.

"10 ക്വിഡിന് നിങ്ങൾക്ക് ഒരു ബേക്കൺ സാൻഡ്‌വിച്ചും, പ്ലഗ് ഉള്ള ഒരു മേശയും സൗജന്യമായി അൺലിമിറ്റഡ് ചായയും കാപ്പിയും ലഭിക്കും." ഒരു സെക്യൂരിറ്റി കൺസൾട്ടൻസിയിൽ ഡയറക്ടറായ ഒരു ഡബ്ല്യുഎഫ്‌പി ഉപഭോക്താവ് ദി ഗാർഡിയനോട് പറഞ്ഞു, ഒരു പബ്ബിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെല്ലുവിളിയാണെന്ന ആരോപണം അദ്ദേഹം നിരാകരിച്ചു, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വർക് ചെയ്യാൻ പറ്റുന്ന അന്തരീക്ഷമാണെന്നാണ് ഇദ്ദേഹം പറയുന്നത്. വലിയ പ്രതീക്ഷയോടെയാണ് പബ്ബുകൾ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്....

Click it and Unblock the Notifications