ഒറ്റ ദിവസത്തെ കറന്റ് ബില്ല് 39 ലക്ഷം; എന്തുചെയ്യണമെന്ന് അറിയാതെ യുവതി
ജീവിതച്ചിലവ് ഓരോ ദിവസവും കൂടിക്കൂടി വരികയാണല്ലോ..എല്ലാത്തിനും വിലക്കയറ്റം, പാചക വാതകത്തിനും, പലചരക്ക് സാധനത്തിനും എന്നു വേണ്ട എല്ലാത്തിനും വിലക്കയറ്റം തന്നെ. പെട്രോളിനും ഡീസലിനും മറുവശത്ത് വിലക്കയറ്റം.
ഇങ്ങനെ ജീവിക്കാന്‍ പെടാപ്പാട് പെടുമ്പോഴാണ് ഇടുത്തീ പോലെ ഒരു യുവതിക്ക് കറന്റ് ബില്ല് വന്നത്. കറന്റ് ബില്ല് കണ്ട് യുവതി ബോധം കെട്ടില്ല എന്നുമാത്രം. അഥവാ ബോധം കെട്ടാലും ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. കാരണം ആ ബില്ല് കണ്ടാല്‍ ആരും ഒന്ന് ബോധം കെട്ട് പോകും.

സംഭവം നടന്നത് യുകെയിലാണ്. മൈല്‍സ് പ്രയര്‍ എന്ന യുവതി തന്റെ ആറുമാസം പ്രായമുള്ള മകള്‍ അഥീനയ്ക്കൊപ്പം യുകെയിലെ വെസ്റ്റ് സസെക്‌സില്‍ താമസിക്കുകയാണ്. ഉച്ചയ്ക്ക് തൊട്ടുമുമ്പ് വൈദ്യുതി മീറ്റര്‍ പരിശോധിച്ചപ്പോള്‍ ഈ 25 വയസ്സുകാരി അത്ഭുതപ്പെട്ടു. 165 രൂപയ്ക്ക് മുകളില്‍ പോകാത്ത അവളുടെ ദൈനംദിന ഉപയോഗത്തിന് വിരുദ്ധമായി, മീറ്റര്‍ 39.3 ലക്ഷം രൂപ കാണിക്കുന്നു. ഇത് കണ്ടതും താന്‍ ആകെ പരിഭ്രമത്തില്‍ ആയെന്ന് ഇവര്‍ പറഞ്ഞു. സത്യത്തില്‍ ഹൃദയാഘാതം വന്നതുപോലെയായിരുന്നു ഈ ബില്ല് കണ്ട പ്പോഴുണ്ടായതെന്ന് യുവതി മിററിനോട് പറയുന്നു.

താൻ വൈദ്യുതി ഉപയോഗിക്കുന്നതിൽ വളരെ ശ്രദ്ധിക്കാറുണ്ടെന്നാണ് യുവതി പറയുന്നത്. അനവാശ്യമായി വൈദ്യുതി ഉപയോഗിക്കാറേ ഇല്ല, കൂടുതൽ വൈദ്യുതി ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്നുമില്ല. നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്യുന്നുമില്ല. ലൈറ്റ് ഓഫ് ചെയ്താണ് ഇരുവരും ഉറങ്ങിയതെന്നും കൂടാതെ, രണ്ട് ഹാലൊജൻ കുക്കറുകൾ ഉപയോഗിച്ചാണ് തങ്ങൾ പാചകം ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.

മീറ്ററെ തുകയിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് യുവതി പറയുന്നു. കറവൻരിനും ഗ്യാസിനുമൊക്കെ കൂടി അയ്യായിരത്തി ഇരുന്നൂറ് രൂപ മാത്രമേ ഇവർക്ക് ബില്ലാകാറുള്ളു. അപ്പോഴാണ് കറന്റിന് മാത്രം ലക്ഷങ്ങൾ ആയത്. സംഭവത്തിന് പിന്നാലെ ആകെ ആശങ്കയിലാണ് യുവതി.

താൻ ഉപയോഗിക്കാത്ത ഇത്രയധികം ബില്ല് വന്നിരിക്കുന്നതെന്നും യുവതി പറയുന്നു. ഇത്രയധികം ശ്രദ്ധപുലർത്തിയിട്ടും തനിക്ക് വന്നത് ഇത്രയധികം ബില്ലാണെങ്കിൽ ബാക്കി ആളുകളുടെ അവസ്ഥ എന്താകുമെന്നാണ് യുവതി ചോദിക്കുന്നത്. എന്തായാലും എന്താണ് തന്റെ കറന്റ് ബില്ലിൽ സംബവിച്ചതെന്ന് അറിയാനുള്ള ഒരുക്കത്തിലാണ് ഈ യുവതി.












Click it and Unblock the Notifications