കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവത്തിന്റെ ആദ്യ ദിവസം അവധി ദിനം!!! സമൂഹത്തിൽ പുതിയമാറ്റം കുറിച്ച് മാധ്യമസ്ഥാപനം!!!

ഇതൊരു മാതൃകയായി കണക്കിലെടുത്ത് ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങളും അർത്തവ ദിനം വനിതകൾക്ക് അവധി നൽകണം

  • By Ankitha
Google Oneindia Malayalam News

മുംബൈ: ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിക്കുന്ന ദിനങ്ങളാണ്. ഒട്ടേറെ മാനസിക ശാരീരിക പ്രശ്നങ്ങൾ ആ ദിവസങ്ങൾ അവരെ തേടിയെത്താറുണ്ട്. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം ശ്രദ്ധയും പരിഗണനയും അവശ്യമാണ്. ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക സ്ത്രീകളും ജോലിചെയ്യുന്നവരാണ്. ഏറ്റവും കൂടുതൽ കരുതലും പരിഗണനയും ലഭിക്കേണ്ട ദിവസം തങ്ങളുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ അലർ ജോലി സ്ഥലങ്ങളിൽ എത്തുന്നു. ഇതിനൊരു മാറ്റമാണ് മുംബൈയിലെ മാധ്യമസ്ഥാപനം കൊണ്ടു വന്നിരിക്കുന്നത്. ഇതിലൂടെ തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന വനിത ജീവനകാർക്ക് ഒരു കരുതൽ കൊണ്ടുവരുകയാണ് സ്ഥാപനം.

ഉയർത്തെഴുന്നേൽപ്പിന്റെ കഥ!!! മുൻപ് ഭിക്ഷാടക ഇന്ന് ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ!! ഉയർത്തെഴുന്നേൽപ്പിന്റെ കഥ!!! മുൻപ് ഭിക്ഷാടക ഇന്ന് ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ!!

അക്കാര്യത്തില്‍ മോഹന്‍ലാലും ഹന്‍സികയും ഒരേ ഇഷ്ടക്കാരാണ്, എന്താണ് ആ കാര്യം ??

ആർത്തവത്തിലെ ആദ്യ ദിവസം വനിത ജീവനക്കാർക്ക് അവധി നൽകി സമൂഹത്തിന് ഒരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമ സ്ഥാപനമായ കൾച്ചറൽ മെഷീൻ. 75 വനിത ജീവനക്കാരാണ് ഇവിടെ ജോലി നോക്കുന്നത്. കമ്പനി അധികൃതരുടെ തീരുമാനത്തിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇവിടത്തെ വനിത ജീവനക്കാർ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ തീരുമാനത്തെ കുറിച്ചുള്ള ജീവനക്കാരുടെ അഭിപ്രായം പങ്കുവെയ്ക്കുന്ന വീഡിയോയും സ്ഥാപാനം പുറത്തുവിട്ടിട്ടുണ്ട്.

media oraganistaion

ഇതൊരു മാതൃകയായി കണക്കിലെടുത്ത് ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങളും അർത്തവ ദിനം വനിതകൾക്ക് അവധി നൽകണമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മനവിക വിഭവശേഷി മന്ത്രാലയത്തിനു , വനിത ശിശു ക്ഷേമ മന്ത്രാലയത്തിനും ഇവർ നിവേദനം നൽകിയിട്ടുണ്ട്. അതെസമയം ബീഹാര്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ മാസത്തില്‍ രണ്ട് ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കാറുണ്ട്.കൾച്ചറൽ മെഷീന്റെ നിവേദനം കേന്ദ്ര സർക്കാർ പരിഗണിച്ചാൽ ഒരുപക്ഷെ ഇതു രാജ്യത്തുണ്ടാകുന്ന ഒരു വലിയ മാറ്റമായിരിക്കും. കൂടാതെ രാജ്യത്ത് അങ്ങോളമുള്ള ജോലിക്കാരായ വനിതകൾക്ക് ഇതൊരു ആശ്വാസ വാർത്തയായേക്കും.

English summary
Cramps and pain are the blight of many women’s existence, thanks to the monthly visits from Aunt Flo, the euphemism for menstruation. Even the women who have relatively pain-free periods do find it stressful to navigate the strain of commuting to work and then spending several hours stuck in a chair at the work desk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X