Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനിപ്പോള്‍ വന്നില്ലേലും സ്‌കൂള്‍ പൂട്ടിപ്പോവത്തൊന്നും ഇല്ലല്ലോ! വൈറലായി ലീവ് ലെറ്റര്‍

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നമ്മള്‍ ഒരുപാട് ലീവ് എടുത്തുകാണില്ലേ. പനി, ജലദോഷം, തലവേദന, വയറുവേദന എന്നിങ്ങനെയായിരിക്കും കാരണം പറഞ്ഞിട്ടുണ്ടാവുക. മടി വരുമ്പോഴൊക്കെ മിക്കവാറും വയറുവേദനയോ തലവേദനയോ ആയിരിക്കും പറയുക.

കാരണം ഈ രണ്ട് അസുഖവും ഇല്ലെന്ന് കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലല്ലോ. എന്നാലും നമ്മള്‍ ലീവ് ലെറ്റര്‍ എഴുതുമ്പോള്‍ ഇത്തിരി കൂട്ടിയൊക്കെ എഴുതിക്കാണും. ഇനി പറയാന്‍ പോകുന്നത് ഒരു ലീവ് ലെറ്ററിനെക്കുറിച്ചാണ്. സോഷ്യല്‍മീഡിയയില്‍ ഈ കൊച്ചുമിടുക്കന്റെ ലീവ് ലെറ്റര്‍ വൈറലാണ്

1

ഐഎഎസ് ഉദ്യോഗസ്ഥന്‍ അര്‍പിത് വര്‍മയാണ് കുട്ടിയുടെ ലീവ് ലെറ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള കലുവ എന്ന ആണ്‍കുട്ടിയാണ് ലീവ് ലെറ്റര്‍ എഴുതിയത് ബുന്ദേലി ഭാഷയിലാണ് അദ്ദേഹം കത്തെഴുതിയത്. തനിക്ക് സുഖമില്ലാത്തതിനാല്‍ കുറച്ച് ദിവസം അവധിയെടുക്കണമെന്ന് കത്തില്‍ പറയുന്നു.

2

ലീവ് എടുക്കാനുള്ള കാരണം വ്യക്തമായും സത്യസന്ധമായും അവന്‍ പറയുന്നുണ്ട്. എന്നാല്‍ ലീവ് ലെറ്ററിന്റെ അവസാനം അവന്‍ എഴുതിയ കാര്യമാണ് എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായതും. എന്താണ് ആ മിടുക്കന്‍ ലീവ് ലെറ്ററില്‍ പറഞ്ഞിട്ടുള്ളതെന്ന് നോക്കാം..

3

കാരണം അവന് നല്ല സുഖമില്ല, രണ്ട് ദിവസമായിട്ട് പനിയൊക്കെ ഉണ്ട്. അതുകൊണ്ടാണ് ലീവ് ചോദിച്ചത്. മൂക്കൊലിപ്പും ഉണ്ട്. അതുകൊണ്ട് നാല് ദിവസം എങ്കിലും ലീവ് വേണമെന്നാണ് ആവശ്യം. 'പ്രിയപ്പെട്ട സര്‍, എനിക്ക് കഴിഞ്ഞ രണ്ട് ദിവസമായി പനി തോന്നുന്നു, അതിലുപരിയായി, എനിക്ക് മൂക്കൊലിപ്പ് ഉണ്ട്, എനിക്ക് മൂന്ന് നാല് ദിവസത്തെ അവധി നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ സ്‌കൂളില്‍ വന്നില്ലെങ്കിലും. , ഇത് പൂട്ടിപ്പോവുകയൊന്നും ഇല്ല, ആത്മാര്‍ത്ഥതയോടെ നിങ്ങളുടെ കലുവ.'

4

കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. സംഭവം ഹിറ്റ് ആണ്. നിരവധിപേരാണ് മിടുക്കന്റെ ലീവ് ലെറ്റര്‍ പങ്കുവെയ്ക്കുന്നത്. ഒരുപാട് പേര്‍ കമന്റും ഇട്ടിട്ടുണ്ട്.. എന്റമ്മോ ഇത്രയും ചെറുപ്പത്തിലെ ഇത്രയും ധൈര്യമോ, പണ്ട് കുറേ ലീവ് ലെറ്റർ എഴുതിയിട്ടുണ്ട്, പക്ഷേ ഇതേ പോലൊരെണ്ണം ഇതാദ്യം..എനിക്കും ഇതുപോലൊന്ന് എഴുതി കോളേജിൽ കൊടുക്കണം..ഇവനൊരു മിടുക്കൻ തന്നെ, വളരെ സത്യസന്ധൻ തന്നെ, ഇതേ പോലെ ചങ്കൂറ്റം വേണം, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർക്കാണെങ്കിൽ അവന് ലീവ് കിട്ടിയോ എന്നാണ് അറിയേണ്ടത്. ഒറ്റ ലീവ് ലെറ്റർ കൊണ്ട് കലുവ വൈറലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+