'25 റൊട്ടി, ഒരു പ്ലേറ്റ് ചോറ്...പിന്നെ..'; ട്രെയിനിംഗിനിടെ ഉറങ്ങിയ പോലീസുകാരന്റെ വിശദീകരണം വൈറല്‍
ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസില്‍ ഇരിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ജോലിക്കാരുമൊക്കെ പറഞ്ഞ് നമ്മള്‍ കേട്ടിട്ടും ഉണ്ടാകും അത് പോലെ അനുഭവച്ചും അറിഞ്ഞുകാണും. വയറു നിറഞ്ഞുകഴിഞ്ഞാല്‍ ചെറുതായൊന്ന് മയങ്ങാന്‍ തോന്നും പക്ഷേ നടക്കുമോ...പിന്നെ സഹിച്ചുപിടിച്ച് അങ്ങ് ഇരിക്കുക തന്നെ.
എന്നാല്‍ ഒരു പോലീസുകാരന് ഒരു അബന്ധം പറ്റി. ഒരു ട്രെയിനിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ട്രെയിനിംഗിനിടെ ഈ പോലീസുകാരന്‍ ചെറുതായൊന്ന് മയങ്ങിപ്പോയി... സംഭവം ആകെ പ്രശ്‌നമായി..കോണ്‍സ്റ്റബിളിന്റെ ഈ പ്രവൃത്തി കടുത്ത അവഗണനയുടെ അടയാളമാണെന്ന് അദ്ദേഹത്തിന്റെ കമാന്‍ഡര്‍ അദ്ദേഹത്തോട് പറഞ്ഞു, വിശദീകരണം തേടി. വിശദീകരണത്തിന് അദ്ദേഹം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. രാം ഷെരീഫ് യാദവ് ആണ് തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ ഉറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്. എന്തുകൊണ്ടാണ് താന്‍ ഉറങ്ങിപ്പോയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്..

'ഞാന്‍ ലഖ്നൗവില്‍ നിന്ന് പി.ടി.സി ദാദുപൂരിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു, ഇവിടെ എത്താന്‍ വളരെയധികം ബുദ്ധിമുട്ടി. ശരിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ എന്റെ വയറു നിറഞ്ഞില്ല. അതിനാല്‍, പിറ്റേന്ന് രാവിലെ ഞാന്‍ ഭക്ഷണം കഴിച്ചു. 25 റൊട്ടി, ഒരു പ്ലേറ്റ് ചോറ്, രണ്ട് പാത്രം പരിപ്പ്, ഒരു പാത്രം പച്ചക്കറി. ഇത് കാരണം എനിക്ക് ക്ഷീണവും ഉറക്കവും വന്നു,'' എന്നാണ് പോലീസുകാരന്റെ വിശദീകരണം.

എന്തായാലും തന്റെ പ്രവൃത്തിയില്‍ പോലീസുകാരന്‍ തന്റെ മേലുദ്യോഗസ്ഥനോട് ക്ഷമ ചോദിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു.. എന്തായാലും പോലീസുകാരന്റെ മറുപടി സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എത്ര ആത്മാർത്ഥമായ ഉത്തരമാണ് നൽകിയിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

വയറുനിറഞ്ഞിരിക്കുമ്പോൾ ആർക്കാണെങ്കിലും ഉറക്കം വരും..ഇതിപ്പോ 25 റൊട്ടിയും ചോറും ഒക്കെ കഴിച്ചിരിക്കുന്ന ആളുടെ അവസ്ഥ പറയണോ എന്നാണ് മറ്റുചിലർ പറയുന്നത്. എന്തായാലും ഹൃദയത്തിൽ തട്ടിയുള്ള ഉത്തരം തന്നെ പറഞ്ഞല്ലോ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്നാലും നിങ്ങളെങ്ങനാണ് 25 റൊട്ടി കഴിച്ചത് എന്നാണ് സോഷ്യല്‍മീഡിയ അത്ഭുതപ്പെടുത്തുന്നത്.












Click it and Unblock the Notifications