ഗൂഗിള്‍ പേയും ഫോണ്‍ പേയും പോകും, യുപിഐ ഐഡി തന്നെ ഉടന്‍ നഷ്ടമാവും, എങ്ങനെ സുരക്ഷിതമാക്കാം
നിങ്ങളുടെ യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടാലോ? കേട്ടിട്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ആപ്പുകളില്‍ ഉടന്‍ സംഭവിക്കും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനാണ് യുപിഐ അക്കൗണ്ടുകള്‍ ഡീആക്ടീവേറ്റ് ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. നിങ്ങളുടെ അനുമതിയില്ലാതെ തന്നെ ചിലപ്പോള്‍ ഈ അക്കൗണ്ടുകള്‍ തന്നെ നഷ്ടപ്പെടാം.
തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐകള്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ നിങ്ങളുടെ യുപിഐ ഐഡിയുണ്ടോ? ഒരു വര്‍ഷമായി നിങ്ങളുടെ യുപിഐയില്‍ നിന്ന് യാതൊരു ഇടപാടുകളും നടക്കുന്നില്ലെങ്കില്‍ ഉറപ്പായും ഇത് നഷ്ടപ്പെടാം. അങ്ങനെയുള്ള യുപിഐ ഐഡികള്‍ കണ്ടെത്തി കണ്ടെത്തി ബ്ലോക് ചെയ്യാനാണ് തീരുമാനം. ഡിസംബര്‍ 31ന് ശേഷം ഈ തീരുമാനം നടപ്പാക്കി തുടങ്ങും.

കഴിഞ്ഞ വര്‍ഷം നിങ്ങള്‍ യാതൊരു ഇടപാടുകളും നടത്തിയിട്ടുണ്ടോ എന്ന് വേണം ആദ്യം ചിന്തിക്കാന്‍.അങ്ങനെയെങ്കില്‍ നിങ്ങളുടെ യുപിഐ അക്കൗണ്ടുകള്‍ സുരക്ഷിതമായിരിക്കും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ അവയെ ഒന്നും ചെയ്യാനും പോകുന്നില്ല. ഇത് എന്‍പിസിഐ ഇന്ത്യയില്‍ മാത്രം നടപ്പാക്കുന്ന കാര്യമാണ്. ധാരാളം ആക്ടീവല്ലാത്ത യുപിഐ ഐഡികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ ഐഡിയുമായി ബന്ധിപ്പിക്കപ്പെട്ട ഔദ്യോഗിക ഫോണ്‍ നമ്പറിലുള്ള ജിപേ, ഫോണ്‍ പേ അക്കൗണ്ടുകളെയാണ് നീക്കം ചെയ്യുക. യുപിഐ ഐഡികളും അതുമായി ബന്ധിപ്പിക്കപ്പെട്ട ഫോണ്‍ നമ്പറുകളും ആദ്യം വെരിഫൈ ചെയ്യും. പുതിയ എന്‍പിസിഐ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്. ക്രെഡിറ്റ്-ഡെബിറ്റ് ഇടപാടുകള്‍ യുപിഐ ഐഡികള്‍ വഴികള്‍ ഒരു വര്‍ഷമായി നടന്നിട്ടില്ലെങ്കില്‍ അത്തരം ഐഡികളെയാണ് പിന്‍വലിക്കുക.
ഉപയോക്താക്കള്‍ക്ക് പുതുവത്സരം മുതല്‍ ഈ ഐഡികളില്‍ നിന്ന് യാതൊരു ഇടപാടും അതോടെ നടത്താന്‍ സാധിക്കാതെയാവും. ഡിസംബര്‍ 31 വരെ ഇത്തരം അക്കൗണ്ടുകളെ കണ്ടെത്താന്‍ ബാങ്കുകള്‍ക്കും, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കും എന്‍പിസിഐ സമയം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇതില്‍ വരുന്നതാണെങ്കില്‍ ബാങ്കില്‍ നിന്ന് നോട്ടിഫിക്കേഷന്‍ വരും. ഇമെയിലിലൂടെയോ മെസേജായോ ഡീആക്ടിവേറ്റ് ചെയ്യുന്ന കാര്യം അറിയിക്കും.
അതേസമയം എന്‍പിസിഐ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. പുതിയ നിയന്ത്രണത്തിലൂടെ പണം തെറ്റായ ഒരാളുടെ അക്കൗണ്ടിലേക്ക് പോകുന്നത് തടയുമെന്നാണ് എന്‍പിസിഐ കരുതുന്നത്. പണം തെറ്റായി അയക്കുന്ന നിരവധി കേസുകളാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്.
നിരവധി ആളുകളാണ് യുപിഐ ഐഡി മാറ്റുന്നത് ഓര്‍ക്കാതെ മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നത്.കുറച്ച് ദിവസത്തേക്ക് ഈ നമ്പര്‍ ഓഫായാല്‍ മറ്റൊരാള്‍ക്ക് ഈ നമ്പറില്‍ ആക്‌സസ് ലഭിക്കും. പക്ഷേ പഴയ യുപിഐ ഐഡി തന്നെയായിരിക്കും നിലവിലുണ്ടാവുക. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ പണം മാറി അയക്കും. അവര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്യും.












Click it and Unblock the Notifications